For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ദുരന്തമായി രോഹിത്! കമ്മിന്‍സിന് മുന്നില്‍ വീണ്ടും പുറത്ത്- വന്‍ നാണക്കേട്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ നിറം മങ്ങി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന രോഹിത് 26 പന്തില്‍ 15 റണ്‍സുമായാണ് ഒന്നാം ഇന്നിങ്‌സില്‍ മടങ്ങിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ സാധിച്ചില്ല. രണ്ട് ബൗണ്ടറി നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ഇന്‍സ്വിങ്ങറിലൂടെ പുറത്താക്കുകയായിരുന്നു. എല്‍ബിയില്‍ കുടുങ്ങിയ രോഹിത് റിവ്യൂവിന് ശ്രമിക്കാതെ മൈതാനം വിടുകയായിരുന്നു.

എന്നാല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും വമ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത്തിനായി. വ്യത്യസ്തമായ അഞ്ച് ഐസിസി ഫൈനലില്‍ ഓപ്പണറാവുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി, 2014ലെ ടി20 ലോകകപ്പ്, 2017ലെ ചാമ്പ്യന്‍സ് ട്രോഫി, 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയിലെല്ലാം ഓപ്പണറാവാന്‍ ഇന്ത്യന്‍ നായകനായി. ഈ നേട്ടം മറ്റാര്‍ക്കുമില്ലെന്നതാണ് കൗതുകം.

rohit sharma

പാറ്റ് കമ്മിന്‍സിനെതിരേ രോഹിത് തന്റെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയിരിക്കുകയാണ്. ഇത്തവണ പുതിയ ലെങ്ത് പരീക്ഷിച്ച കമ്മിന്‍സിന് തെറ്റിയില്ല. ഷോര്‍ട്ട് ബോളില്‍ നിന്ന് മാറി സ്വിങ് ചെയ്ത പന്തില്‍ രോഹിത് എല്‍ബിയില്‍ കുടുങ്ങി. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ അവസാന 10 ടെസ്റ്റ് ഇന്നിങ്‌സില്‍ നാല് തവണയും കമ്മിന്‍സിന് മുന്നില്‍ രോഹിത് വീണിരിക്കുകയാണ്.

രോഹിത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നതെന്ന് പറയാം. ആരാധകരെ സംബന്ധിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയതോടെ രോഹിത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തുമ്പോള്‍ തിളങ്ങുമെന്നാണ് പ്രതീക്ഷിച്ചത്. ഭേദപ്പെട്ട ഷോട്ടുകളുമായി തുടങ്ങിയപ്പോള്‍ തിളങ്ങുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തി മടങ്ങി.

രോഹിത്തിന് ഇനിയും ഇതേ ബാറ്റിങ് പ്രകടനവുമായി മുന്നോട്ട് പോകാനാവില്ലെന്നുറപ്പ്. ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഹിത്തിനെതിരേ വിമര്‍ശനം ശക്തമാണ്. രോഹിത് വിരമിക്കേണ്ട സമയമായെന്നും ഇനിയും ടീമിന് ബാധ്യതയായി തുടരരുതെന്നും ആരാധകര്‍ പറയുന്നു. രോഹിത്തിന്റെ ഫിറ്റ്‌നസിനെയും ആരാധകര്‍ പരിഹസിക്കുന്നു. അമിത വണ്ണം മൂലം വേഗത്തില്‍ ഓടാന്‍ ആവുന്നില്ല. രോഹിത്തിന്റെ മടിയാണ് ഇപ്പോഴത്തെ മോശം പ്രകടനങ്ങളുടെ കാരണം.

rohit sharma

ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള യാതൊരു ശ്രമവും രോഹിത് നടത്തുന്നില്ല. അതുകൊണ്ട് തന്നെ താരത്തില്‍ നിന്ന് ഇനിയും മികച്ച പ്രകടനം നടത്താനാവില്ലെന്നും രോഹിത് എത്രയും വേഗം വിരമിക്കുന്നതാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. രോഹിത്തിന്റെ ആദ്യ ദിവസത്തെ ക്യാപ്റ്റന്‍സിക്കെതിരേയും വിമര്‍ശനമുണ്ട്. എന്നാല്‍ 500ന് മുകളിലേക്ക് പോകേണ്ടിയിരുന്ന ഓസീസ് സ്‌കോറിനെ 469ലേക്ക് ഒതുക്കാന്‍ രണ്ടാം ദിനം രോഹിത് ശര്‍മക്കായി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ രോഹിത്തിനായെങ്കിലും ഫൈനലിലെ നിരാശപ്പെടുത്തുന്ന പ്രകടനം ആരാധകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. ഓവലില്‍ നേരത്തെ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളും അദ്ദേഹത്തിന്റെ ബാറ്റിങ്ങിലുണ്ടായിരുന്നു. പക്ഷെ വീണ്ടും നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, June 8, 2023, 19:53 [IST]
Other articles published on Jun 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+