For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: 16 ഇന്നിങ്‌സ്, തിളങ്ങിയത് രണ്ടെണ്ണത്തില്‍ മാത്രം! രോഹിത്തിനെ പുറത്താക്കാന്‍ സമയമായി?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വീണ്ടുമൊരു പരാജയത്തിലേക്കു നീങ്ങുകയാണ് ടീം ഇന്ത്യ. 2021ലെ കലാശക്കളിയില്‍ ന്യൂസിലാന്‍ഡിനോടു പരാജയം സമ്മതിച്ച ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയക്കെതിരേയും തോല്‍വിക്കരികെയാണ്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 469 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാംദിനം ആദ്യത്തെ സെഷനില്‍ ആറു വിക്കറ്റിനു 167 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്.

ഐസിസിയുടെ നോക്കൗട്ട് മാച്ചുകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയെന്ന പതിവ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇത്തവണയും തെറ്റിച്ചില്ല. കരിയറില്‍ ഇതുവരെ കളിച്ചിട്ടുളള ഐസിസി ടൂര്‍ണമന്റുകളിലെ നോക്കൗട്ട് മാച്ചുകളെടുത്താല്‍ രണ്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിനു തിളങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നു കാണാം. 16 ഇന്നിങ്‌സുകളിലാണ് നോക്കൗട്ടില്‍ രോഹിത് ബാറ്റ് ചെയ്തത്. ഇതില്‍ രണ്ടെണ്ണത്തില്‍ രോഹിത് സെഞ്ച്വറിയടിച്ചപ്പോള്‍ ശേഷിച്ച 14ലും നിരാശപ്പെടുത്തി.

ROHIT SHARMA

2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ നോക്കൗട്ട് മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ 137 റണ്‍സെടുത്തതാണ് രോഹിത് ശര്‍മയുടെ ഏറ്റവും മികച്ച പ്രകടനം. അതിനു ശേഷം 2017ലെ ചംപ്യന്‍സ് ട്രോഫിയിലെ നോക്കൗട്ട് മാച്ചില്‍ ബംഗ്ലാദേശിനെതിരേ മറ്റൊരു മികച്ച പ്രകടനം കൂടി അദ്ദേഹം കാഴ്ചവച്ചു. പുറത്താവാതെ 123 റണ്‍സായിരുന്നു രോഹിത് നേടിയത്. ഈ രണ്ടു ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച 14 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം.

8* (ഓസ്‌ട്രേലിയ, 2007 ടി20 ലോകകപ്പ്), 30* (പാകിസ്താന്‍, 2007 ടി20 ലോകകപ്പ്), 33 (ശ്രീലങ്ക, 2013 ചാംപ്യന്‍സ് ട്രോഫി), 9 (ഇംഗ്ലണ്ട്, 2013 ചാംപ്യന്‍സ് ട്രോഫി), 24 (സൗത്താഫ്രിക്ക, ടി20 ലോകകപ്പ് 2014), 29 (ശ്രീലങ്ക, ടി20 ലോകകപ്പ് 2014), 34 (ഓസ്‌ട്രേലിയ, 2015 ഏകദിന ലോകകപ്പ്), 0 (പാകിസ്താന്‍, 2017 ചാംപ്യന്‍സ് ട്രോഫി), 1 (ന്യൂസിലാന്‍ഡ്, 2019 ഏകദിന ലോകകപ്പ്), 34 (ന്യൂസിലാന്‍ഡ്, 2019 ഏകദിന ലോകകപ്പ്), 34 (ന്യൂസിലാഡ്, 2021 ഡബ്ല്യുടിസി ഫൈനല്‍), 30 (ന്യൂസിലാന്‍ഡ്, 2021, ഡബ്ല്യുടിസി ഫൈനല്‍), 27 (ഇംഗ്ലണ്ട്, ടി20 ലോകകപ്പ് 2022 സെമി ഫൈനല്‍), 15 (ഓസ്ട്രലിയ, 2023 ഡബ്ല്യുടിസി ഫൈനല്‍) എന്നിങ്ങനെയാണ് മറ്റു നോക്കൗട്ട് മാച്ചുകളില്‍ രോഹിത് ശര്‍മയുടെ പ്രകടനം.

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ബാറ്റിങില്‍ തിളങ്ങാതെ പോയ രോഹിത് ശര്‍മയില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയായി മാറാന്‍ ഹിറ്റ്മാനു കഴിഞ്ഞില്ല. 15 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. 26 ബോളില്‍ രണ്ടു ഫോറുകളടിച്ച രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

ആറാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു രോഹിത്തിന്റെ മടക്കം. ഫുള്ളര്‍ ബോളായിരുന്നു കമ്മിന്‍സിന്റേത്. പിച്ച് ചെയ്ത് അകത്തേക്കു വന്ന ബോള്‍ രോഹിത്തിന്റെ പാഡില്‍ പതിക്കുകയായിരുന്നു. ഓസീസ് താരങ്ങളുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ബാറ്റിങ് പങ്കാളിയായ ശുഭ്മന്‍ ഗില്ലുമായി സംസാരിച്ച ശേഷം റിവ്യു എടുക്കേണ്ടെന്നു തീരുമാനിച്ച് രോഹിത് ക്രീസ് വിടുകയായിരുന്നു. ഇന്ത്യയുടെ പതനം തുടങ്ങിയതും ഇതോടെയായിരുന്നു.

Story first published: Friday, June 9, 2023, 15:51 [IST]
Other articles published on Jun 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+