Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: അന്നു ധോണി, ഇന്നു കോലി? അവസാന ഐസിസി കിരീടനേട്ടത്തിന് എട്ടാം പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ദിനങ്ങളിലൊന്നായണ് ജൂണ്‍ 23ന് കണക്കാക്കപ്പെടുന്നത്. കാരണം അന്നായിരുന്നു ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. 2013 ജൂണ്‍ 23ന് ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ആതിഥേയ ടീമിനെ കീഴടക്കിയായിരുന്നു മുന്‍ ഇതിഹാസനായകന്‍ എംഎസ് ധോണി നയിച്ച ഇന്ത്യ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡും ധോണി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും (ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) എന്നിവയെല്ലാം കരസ്ഥമാക്കിയ ആദ്യ ക്യാപ്റ്റനായി അദ്ദേഹം മാറിയിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇപ്പോഴും ആര്‍ക്കുമായിട്ടില്ല.

ഇന്ത്യന്‍ വിജയമുഹൂര്‍ത്തം പിറന്ന അതേ ദിനത്തില്‍ തന്നെയാണ് ഇംഗ്ലണ്ടില്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അവസാന ദിവസം കളിക്കുന്നത്. ചാംപ്യന്‍സ് ട്രോഫി നേട്ടത്തിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ട്വിറ്ററില്‍ ട്രെന്‍ഡിങായിരിക്കുകയാണ് ധോണി. ചില പ്രധാനപ്പെട്ട ട്വീറ്റുകളിലേക്കു കണ്ണോടിക്കാം.

 എക്കാലത്തെയും ക്യാപ്റ്റന്‍

എക്കാലത്തെയും ക്യാപ്റ്റന്‍

മഹി ഭായ് നിങ്ങളായിരിക്കും എന്റെ എക്കാലത്തെയും ക്യാപ്റ്റന്‍. എംഎസ്ഡിയന്‍ (MSdian) ആയതില്‍ അഭിമാനമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
നിങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത ഓര്‍മകള്‍ ഞങ്ങള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. പക്ഷെ ഇതു സ്‌പെഷ്യലിനേക്കാള്‍ അപ്പുറമായിരുന്നു. നന്ദി ധോണി, നിങ്ങളുടെ ഫാനായതില്‍ അഭിമാനിക്കുന്നുവെന്ന് മറ്റൊരു യൂസര്‍ കുറിച്ചു.

 ഞങ്ങളുടെ ക്യാപ്റ്റന്‍

ഞങ്ങളുടെ ക്യാപ്റ്റന്‍

2013 ജൂണ്‍ 23, ഈ ദിവസമായിരുന്നു ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി നേട്ടം.
കൂളായിരിക്കൂ, സിംപിളായിരിക്കൂ. ഓ ക്യാപ്റ്റന്‍, ഞങ്ങളുടെ ക്യാപ്റ്റന്‍ എന്നാണ് ഒരു യൂസര്‍ ചാംപ്യന്‍സ് ട്രോഫിക്കൊപ്പമുള്ള ധോണിയുടെ ഫോട്ടോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തത്.

എന്റെ പ്രിയപ്പെട്ട വാക്കുകള്‍

എന്റെ പ്രിയപ്പെട്ട വാക്കുകള്‍

ഈ ദിവസമായിരുന്നു ഇംഗ്ലണ്ടിനെ ഫൈനലില്‍ പരാജയപ്പെടുത്തി ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയത്. ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ആദ്യ ഒരേയൊരു ക്യാപ്റ്റനായി എംഎസ് ധോണി മാറുകയും ചെയ്തു.
അന്നു ധോണി പറഞ്ഞ ഈ വാക്കുകള്‍ എന്റെ ഫേവറിറ്റാണ്- ഞാന്‍ എത്ര മികച്ചവനാണെന്നു തെളിയിക്കാനല്ല ഇവിടെയുള്ളത്.
ഇതായിരുന്നു ധോണിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഒരു യൂസറുടെ ട്വീറ്റ്.

 ദൈവം രക്ഷിക്കാനെത്തില്ല

ദൈവം രക്ഷിക്കാനെത്തില്ല

മുകളിലേക്കു നോക്കേണ്ട, ദൈവം നിങ്ങളെ രക്ഷിക്കാന്‍ വരാന്‍ പോവുന്നില്ല. എംഎസ് ധോണിയുടെ ഈ വാക്കുകള്‍ എല്ലായ്‌പ്പോഴും സ്വന്തം ജീവിതത്തിലും നിങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും.
ചാംപ്യന്‍സ് ട്രോഫി വിജയത്തിനു എട്ടു വര്‍ഷം. ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നുവെന്ന് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Wednesday, June 23, 2021, 15:53 [IST]
Other articles published on Jun 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+