Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഒട്ടും അഗ്രസീവല്ല, രോഹിത് തണുപ്പന്‍! കോലി നായകനല്ലെന്നതു വല്ലാത്ത ട്രാജഡി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ഓസ്‌ട്രേലിയ തകര്‍പ്പന്‍ ബാറ്റിങുമായി മല്‍സരത്തില്‍ പിടിമുറുക്കവെ വളരെ നിസ്സഹായനായിട്ടാണ് രോഹിത് കാണപ്പെട്ടത്. ടീമിനെ പ്രചോദിപ്പിക്കാനോ, കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ പ്രേരിപ്പിക്കാനോ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ രോഹിത്തിന്റെ മോശം ക്യാപ്റ്റന്‍സിക്കെതിരേ ആഞ്ഞടിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മിസ്സ് ചെയ്യുന്നതായും പലരും ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ബോളിവുഡ് യുവ നടന്‍ ഹര്‍ഷ് വര്‍ധന്‍ കപൂര്‍. ബോളിവുഡിലെ പ്രശസ്ത നടനായ അനില്‍ കപൂറിന്റെ മകന്‍ കൂടിയായ ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററിലൂടെയായിരുന്നു രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ ആഞ്ഞടിച്ചത്.

ROHIT SHARMA

വിരാട് കോലി ഇപ്പോള്‍ നമ്മുടെ ടെസ്റ്റ് ക്യാപ്റ്റനല്ലെന്നതു ഭയാനകമായ ട്രാജഡി തന്നെയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കളിക്കാരില്‍ തീവ്രതയോ, വിജയത്തിനായുള്ള ദാഹമോ കാണുന്നില്ല, കളിക്കാര്‍ വളരെ നിഷ്‌ക്രിയരായിട്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ കാണപ്പെടുന്നത്. വളരെ മോശം ടീം സെലക്ഷനുമായിരുന്നു ഫൈനലിലേത്. ആര്‍ അശ്വിന്‍ കളിക്കേണ്ടതായിരുന്നു, ജസ്പ്രീത് ബുംറ പരിക്കേറ്റു പിന്‍മാറിയതു വലിയ തിരിച്ചടിയാണ് എന്നായിരുന്നു ഹര്‍ഷ് ട്വീറ്റ് ചെയ്തത്.

ഫൈനലില്‍ മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന ശക്തമായ നിലയിലാണ് ആദ്യദിനം ഓസ്ട്രേലിയ കളി അവസാനിപ്പിച്ചത്. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തില്‍ ഓസീസിനെ മൂന്നു വിക്കറ്റിനു 76 റണ്‍സിലേക്കു ഒതുക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നു ക്രീസിലെത്തിയ ട്രാവിസ് ഹെഡ് കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ഇന്ത്യയുടെ താളം നഷ്ടപ്പെടുത്തുകയും ടീമിനെ പ്രതിരോധത്തിലാക്കുകയുമായിരുന്നു.

ROHIT SHARMA

അപരാജിതമായ നാലാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനൊപ്പം 251 റണ്‍സാണ് ഹെഡ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഹെഡ് ടെസ്റ്റിലെ ആറാം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഡബ്ല്യുടിസി ഫൈനലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമെന്ന റെക്കോര്‍ഡും ഇതോടെ ഹെഡ് തന്റെ പേരിലാക്കി.

അഞ്ചു ബൗളര്‍മാരെയായിരുന്നു രോഹിത് ശര്‍മ ആദ്യദിനം പരീക്ഷിച്ചത്. ഇവരില്‍ ആര്‍ക്കും തന്നെ ഓസീസ് ബാറ്റിങ് നിരയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായില്ല. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവരും ഏക സ്പിന്നറായി രവീന്ദ്ര ജഡേജയുമാണ് കളിച്ചത്.

ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളറായ ആര്‍ അശ്വിനെ ഇന്ത്യ പുറത്ത് ഇരുത്തുകയായിരുന്നു. മാര്‍ച്ചില്‍ നടന്ന ഓസ്‌ട്രേലയിയുമായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായിട്ടും അശ്വിനെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും ചോദ്യം.

Story first published: Thursday, June 8, 2023, 11:40 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+