Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: എന്ത് ഫൈനല്‍! കോലി ഹാപ്പി, വിക്കറ്റ് തുലച്ചതില്‍ സങ്കടമില്ല- വിമര്‍ശനം ശക്തം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. ഓസീസിന്റെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കും തിളങ്ങാനായില്ല. രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

രവീന്ദ്ര ജഡേജ (48) ഭേദപ്പെട്ട പ്രകടനം നടത്തിയാണ് മടങ്ങിയത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിക്കെതിരേ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ ബാറ്റുവെച്ച കോലിയെ സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്ത് പുറത്താക്കുകയായിരുന്നു.

virat kohli

മികച്ച ബോളിലാണ് കോലി പുറത്തായതെങ്കിലും വിക്കറ്റ് നഷ്ടമായതില്‍ കോലിക്ക് നിരാശയില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വിക്കറ്റ് പോയി ഡ്രസിങ് റൂമിലേക്കെത്തിയ കോലി ശുബ്മാന്‍ ഗില്ലിനോടും ഇഷാന്‍ കിഷനോടും ചിരിച്ചുസംസാരിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു. ഇതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ കോലി കടുത്ത നിരാശയിലായിരുന്നു.

ആര്‍സിബിയുടെ തോല്‍വിയില്‍ മുഖം തൊപ്പികൊണ്ട് മറച്ച് നിരാശയോടെയിരിക്കുന്ന കോലിയെ എല്ലാവരും കണ്ടതാണ്. എന്നാല്‍ 2013ന് ശേഷം ആദ്യ ഐസിസി ട്രോഫി സ്വപ്‌നം കാണുന്ന ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ മോശം പ്രകടനം നടത്തിയിട്ടും യാതൊരു നിരാശയും കോലിക്കില്ല. അദ്ദേഹം വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. ഐപിഎല്ലിലെ ടീമുകളോട് കാട്ടുന്നതിന്റെ നാലിലൊന്ന് ആത്മാര്‍ത്ഥത പോലും ഇന്ത്യന്‍ ടീമിനോട് കാട്ടുന്നില്ലെന്നാണ് ആരാധക വിമര്‍ശനം.

കോലി ആര്‍സിബിയുടെ പുറത്താകലില്‍ ചങ്കുതകര്‍ന്നാണിരുന്നത്. എന്നാല്‍ ഇന്ത്യയെ സമ്മര്‍ദ്ദ സാഹചര്യത്തില്‍ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ യാതൊരു നിരാശയുമില്ല. സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയോടെ തിളങ്ങിയ സാഹചര്യത്തില്‍ വിരാട് കോലിയില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞൊരു പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. 2020 മുതലുള്ള കോലിയുടെ ടെസ്റ്റിലെ കണക്കുകള്‍ അത്ര മികച്ചതല്ല.

30ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. സെഞ്ച്വറി ഒരു തവണയാണ് നേടിയത്. ടെസ്റ്റില്‍ പഴയ മികവ് കോലിക്കില്ലെന്ന് തന്നെ പറയാം. പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും ഇന്‍സ്വിങ്ങറും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തിയെന്നതാണ് വാസ്തവം. പിച്ചില്‍ ആവിശ്യത്തിന് പരിശീലനം നടത്താതെയും പരിശീലന മത്സരം കളിക്കാന്‍ സമയം ലഭിക്കാത്തതിന്റെയും തിരിച്ചടിയാണ് ഇന്ത്യ നേരിടുന്നത്. മൂന്നാം ദിനം അജിന്‍ക്യ രഹാനെയുടെയും കെ എസ് ഭരത്തിന്റെയും കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

virat kohli

ശുബ്മാന്‍ ഗില്ലിന്റെയും രോഹിത് ശര്‍മയുടേയും ചേതേശ്വര്‍ പുജാരയുടെയും പ്രകടനങ്ങളും വിമര്‍ശനം നേരിടുകയാണ്. രോഹിത് ശര്‍മ ഏറെ നാളുകളായി മോശം ഫോമിലാണ്. ഐപിഎല്ലിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ജഴ്‌സിയിലേക്കെത്തിയ രോഹിത്തില്‍ നിന്ന് ഗംഭീര തിരിച്ചുവരവാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്‍സ്വിങ്ങറില്‍ രോഹിത്തിന് പിഴച്ചു. എല്‍ബിയില്‍ കുടുങ്ങിയാണ് താരം പുറത്തായത്.

ശുബ്മാന്‍ ഗില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവായിരുന്നു. മൂന്ന് സെഞ്ച്വറികളടക്കം നേടിയ ഗില്‍ ഓവലില്‍ പന്ത് ലീവ് ചെയ്താണ് പുറത്തായത്. സ്‌കോട്ട് ബോളണ്ടിന്റെ സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തിയ പന്തിനെ കൃത്യമായി മനസിലാക്കാന്‍ ഗില്ലിന് സാധിക്കാതെ പോയി. പന്ത് പുറത്തേക്കാണെന്ന് കരുതി ഷോട്ടിന് ശ്രമിക്കാതിരുന്ന ഗില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. കൗണ്ടി ക്രിക്കറ്റ് കളിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്ന പുജാരക്കും സമാന പിഴവാണ് സംഭവിച്ചത്.

പന്ത് പുറത്തേക്ക് പോകുമെന്ന് കരുതി ലീവ് ചെയ്ത പുജാരയുടെയും സ്റ്റംപ് തെറിച്ചു. ഓസീസിന്റെ രണ്ട് സെഞ്ച്വറികള്‍ പിറന്ന പിച്ചിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മുട്ടിടിക്കുന്നത്. ഓസീസ് താരങ്ങള്‍ ഐപിഎല്‍ വേണ്ടെന്നുവെച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി മുന്നൊരുക്കം നടത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ തുടര്‍ന്നതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് പറയാം.

Story first published: Friday, June 9, 2023, 7:58 [IST]
Other articles published on Jun 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+