Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കളി അവിടെയെങ്കില്‍ ന്യൂസിലാന്‍ഡ് ഇപ്പോഴേക്കും ജയിക്കുമായിരുന്നു! ഇന്ത്യക്കെതിരേ വോന്‍

ടീം ഇന്ത്യയെ ട്രോളാനും വിമര്‍ശിക്കാനും ലഭിക്കുന്ന ഒരവസരവും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ പാഴാക്കാറില്ല. ഇപ്പോഴിതാ വീണ്ടും ഇന്ത്യയെ കളിയാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് അദ്ദേഹം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ കളിക്കവെയാണ് വോന്‍ ട്വിറ്ററിലൂടെ ആരാധകരെ ചൊടിപ്പിക്കുന്ന അഭിപ്രായപ്രകടനം നടത്തിയത്.

1

മഴയെ തുടര്‍ന്ന് സതാംപ്റ്റണില്‍ നടക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനലിന്റെ രണ്ടു ദിവസം കളി പൂര്‍ണമായും മുടങ്ങിയിരുന്നു. ആദ്യദിനവും നാലാം ദിനവുമായിരുന്നു ഇത്. രണ്ടാംദിനം വെളിച്ചക്കുറവ് കാരണം ഏറെ ഓവറുകള്‍ നഷ്ടമായിരുന്നു.
അഞ്ചാം ദിനവും വൈകിയാണ് മല്‍സരം ആരംഭിച്ചത്. കാലാവസ്ഥ മല്‍സരം തടസ്സപ്പെടുത്തിയതു കൊണ്ടാണ് ഇന്ത്യ തോല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് വോന്‍ പരിഹസിച്ചത്. ഇംഗ്ലണ്ടിന്റെ വടക്കു ഭാഗത്ത് എവിടെയെങ്കിലും ആയിരുന്നു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടന്നിരുന്നതെങ്കില്‍ ഒരു മിനിറ്റ് പോലും കളി നഷ്ടമാവില്ലായിരുന്നു. ന്യൂസിലാന്‍ഡ് ഇപ്പോഴേക്കും ചാംപ്യന്‍മാരായിട്ടുണ്ടാവുമായിരുന്നു എന്നാണ് വോന്‍ ട്വീറ്റ് ചെയ്തത്.

ഫൈനലിനിടെ ഇതാദ്യമായല്ല വോന്‍ ഇന്ത്യയെ കളിയാക്കിക്കൊണ്ട് ട്വീറ്റ് ചെയ്യുന്നത്. ആദ്യദിനത്തിലെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെ പരിഹസിച്ചിരുന്നു. ഇന്ത്യയെ കാലാവസ്ഥ രക്ഷിതായി താന്‍ കണ്ടുവെന്നായിരുന്നു കണ്ണിറുക്കുന്ന ഇമോജിയോടു കൂടി വോനിന്റെ ട്വീറ്റ്. ഇന്ത്യന്‍ ആരാധകരെ ഇതു ചൊടിപ്പിക്കുകയും അവര്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് തന്നെയാണ് ഡ്രൈവിങ് സീറ്റിലെന്നത് നിഷേധിക്കാനാവില്ല. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 217 റണ്‍സിലൊതുക്കിയ അവര്‍ അഞ്ചാംദിനം 62 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റിന് 117 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 100 റണ്‍സ് കൂടി മതി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയകപ്പെട്ട ഇന്ത്യന്‍ നിരയില്‍ ആരും തന്നെ ഫിഫ്റ്റിയടിച്ചിരുന്നില്ല. 49 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലി 44 റണ്‍സിന് പുറത്തായിരുന്നു. രോഹിത് ശര്‍മയായിരുന്നു (34) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. കൈല്‍ ജാമിസണ്‍ കിവീസിനായി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Story first published: Tuesday, June 22, 2021, 17:11 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+