Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: സ്ലിപ്പില്‍ കെണിയൊരുക്കുന്ന കിവികള്‍, വിജയശരാശരി ഞെട്ടിക്കും!- ഇന്ത്യ നാലാമത്

ടെസ്റ്റ് ക്രിക്കറ്റില്‍ സ്ലിപ്പ് ക്യാച്ചിങിന്റെ കാര്യമെടുത്താല്‍ നിലവില്‍ ന്യൂസിലാന്‍ഡിനെ വെല്ലാന്‍ മറ്റൊരു ടീമുമില്ലെന്നു അടിവരയിടുകയാണ് കണക്കുകള്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ലിപ്പില്‍ മൂന്നു ക്യാച്ചുകള്‍ കിവീസ് ഇതിനകം എടുക്കുകയും ചെയ്തിട്ടുണ്ട്.

1

2019ന്റെ തുടക്കം മുതലുള്ള കണക്കുകളെടുത്താല്‍ ഏറ്റവും ചുരുങ്ങിയത് 10 ടെസ്റ്റുകളെങ്കിലും കളിച്ച ടീമുകളില്‍ ന്യൂസിലാന്‍ഡാണ് സ്ലിപ്പ് ക്യാച്ചിങില്‍ നമ്പര്‍ വണ്‍. സ്ലിപ്പ് ക്യാച്ചിങില്‍ 91 ആണ് അവരുടെ വിജയശരാശരി. മറ്റൊരു ടീമിനും ഈ ലിസ്റ്റില്‍ 87ന് മുകളില്‍ ശരാശരിയില്ല. ന്യൂസിലാന്‍ഡ് കഴിഞ്ഞാല്‍ സ്ലിപ്പ് ക്യാച്ചിങ് വിജയശരാശയിലില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഓസീസിന്റെ ശരാശരി 87 ആണെങ്കില്‍ ദക്ഷിണാഫ്രിക്കയുടേത് 86 ആണ്. ഇന്ത്യക്കു നാലാംസ്ഥാനം മാത്രമേയുള്ളു. ഇന്ത്യയുടെ സ്ലിപ്പ് ക്യാച്ചിങ് വിജയശരാശരി 83 ശതമാനമാണ്. ശ്രീലങ്ക (81%), പാകിസ്താന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (77), ഇംഗ്ലണ്ട് (76), ഇംഗ്ലണ്ട് (76) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഫൈനലില്‍ ഇന്ത്യയുടെ മൂന്നു താരങ്ങളെ സ്ലിപ്പില്‍ കെണിയൊരുക്കി വീഴ്ത്താന്‍ ന്യൂസിലാന്‍ഡിന് സാധിച്ചു (88 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 209 റണ്‍സെടുത്തു നില്‍ക്കുന്നതു വരെയാണിത്). ഓപ്പണര്‍ രോഹിത് ശര്‍മ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍ എന്നിവരായിരുന്ന ു ഈ മൂന്നു പേര്‍. ഇതില്‍ റിഷഭ്, അശ്വിന്‍ എന്നിവരുടെ ക്യാച്ചുകളെടുത്തത് ടോം ലാതമായിരുന്നു. രോഹിത്തിനെ പിടികൂടിയതാവട്ടെ ടിം സോത്തിയായിരുന്നു. ഇതില്‍ രോഹിത്തിന്റെ മികച്ച ഇന്നിങ്‌സ് അവസാനിപ്പിച്ച സോത്തിയുടെ ക്യാച്ചായിരുന്നു ഏറ്റവും മികച്ചത്. തേര്‍ഡ് സ്ലിപ്പില്‍ ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു രോഹിത്തിനെ അദ്ദേഹം കൈക്കുമ്പിളിലാക്കിയത്.

Story first published: Sunday, June 20, 2021, 17:34 [IST]
Other articles published on Jun 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+