Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final- മുന്‍തൂക്കം ഇന്ത്യക്കല്ല, ന്യൂസിലാന്‍ഡിന്! കോലിപ്പടയ്ക്കു മുന്നില്‍ ഒരു വഴി മാത്രം

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യ- ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നും ഇതിനു കാരണമെന്താണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കര്‍. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്.

ഫൈനലിനായി ജൂണ്‍ മൂന്നിന് ഇന്ത്യന്‍ സംഘം യുകെയില്‍ വിമാനമിറങ്ങും. എന്നാല്‍ ന്യൂസിലാന്‍ഡ് ടീം നേരത്തേ തന്നെ ഇവിടെയെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അവര്‍ കളിക്കുന്നുണ്ട്.

 ന്യൂസിലാന്‍ഡിന് മുന്‍തൂക്കം

ന്യൂസിലാന്‍ഡിന് മുന്‍തൂക്കം

ഫൈനലില്‍ തീര്‍ച്ചയായും ന്യൂസിലാന്‍ഡിനു തന്നെയാണ് മുന്‍തൂക്കമെന്നു വെങ്‌സാര്‍ക്കര്‍ പറഞ്ഞു. കാരണം കലാശക്കളിക്കു മുമ്പ് അവര്‍ ഇവിടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നുണ്ട്. ഇതു തീര്‍ച്ചയായും ഫൈനലില്‍ അവരെ സഹായിക്കും.
എത്രയും വേഗത്തില്‍ സാഹര്യങ്ങളുമായി പൊരുത്തപ്പെടുകയെന്ന വഴി മാത്രമേ ഫൈനലില്‍ ജയിക്കാന്‍ ഇനി ഇന്ത്യക്കു മുന്നിലുള്ളൂ. ഇല്ലെങ്കില്‍ ന്യൂസിലാന്‍ഡ് ജേതാക്കളാവും. ഇംഗ്ലണ്ടില്‍ അവര്‍ കളിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റായിരിക്കും ഇന്ത്യക്കെതിരേയുള്ളള ഫൈനല്‍. എന്നാല്‍ ഇന്ത്യക്കാവട്ടെ ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റായിരിക്കും ഇതെന്നും വെങ്‌സാര്‍ക്കര്‍ വിലയിരുത്തി.

 കഴിയാവുന്നത്ര സമയം ചെലവിടുക

കഴിയാവുന്നത്ര സമയം ചെലവിടുക

ഇംഗ്ലണ്ടില്‍ മികച്ച ടെസ്റ്റ് റെക്കോര്‍ഡുള്ള താരമാണ് വെങ്‌സാര്‍ക്കര്‍. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു. കഴിയാവുന്നത്രയും നേരം ക്രീസില്‍ നിന്ന് സാഹചര്യവുമായി പൊരുത്തപ്പെടുകയെന്നതാണ് ഇംഗ്ലണ്ടില്‍ വിജയിക്കാനുള്ളള മന്ത്രമെന്നു 65 കാരനായ വെങ്‌സാര്‍ക്കര്‍ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഇവിടെ ഒരുപാട് കൗണ്ടി മല്‍സരങ്ങളില്‍ കളിച്ചിരുന്നു. ഇതു വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇതു തങ്ങളെ സഹായിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധയോട്ട് ഷോട്ടുകള്‍ കളിക്കണം

ശ്രദ്ധയോട്ട് ഷോട്ടുകള്‍ കളിക്കണം

ഇംഗ്ലണ്ടില്‍ ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന പിച്ചുകളാണുള്ളത്. അതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രദ്ധിക്കണം. വലിയ ഡ്രൈവുകള്‍ കളിക്കാന്‍ ശ്രമിച്ചാല്‍ ബോള്‍ മൂവ് ചെയ്യുകയാണെങ്കില്‍ എഡ്ജ് ചെയ്യാനും ക്യാച്ചായി പുറത്താവാനും സാധ്യത കൂടുതലാണ്. ഇത്തരം ഷോട്ടുകള്‍ ശ്രദ്ധയോടെ മാത്രമേ കളിക്കാന്‍ പാടുള്ളൂ. ബോളിന്റെ മൂവ്‌മെന്റ് കൂടി മനസ്സിലാക്കി വേണം ഷോട്ടുകള്‍ കളിക്കേണ്ടതെന്നും വെങ്‌സാര്‍ക്കര്‍ ഉപദേശിക്കുന്നു.

Story first published: Monday, May 31, 2021, 14:05 [IST]
Other articles published on May 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+