Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഞങ്ങളുടെ തലവേദന കോലിയും പുജാരയുമല്ല, തുറന്നു പറഞ്ഞ് കിവീസ് ബൗളിങ് കോച്ച്

ഇന്ത്യക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ തലവേദന ആരായിരിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബൗളിങ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണ്‍. ജൂണ്‍ 18നു ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ചാണ് ഇന്ത്യയും കിവീസും കിരീടത്തിനായി കൊമ്പുകോര്‍ക്കുക.

കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീം ഇതിനകം ഇംഗ്ലണ്ടിലെത്തിയിട്ട്. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പര അവര്‍ ഇവിടെ കളിക്കും. എന്നാല്‍ വിരാട് കോലിക്കു കീഴില്‍ ജൂണ്‍ രണ്ടിന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുമെന്നാണ് വിവരം. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

 റിഷഭ് പന്ത് തലവേദനയാവും

റിഷഭ് പന്ത് തലവേദനയാവും

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തായിരിക്കും ഫൈനലില്‍ തങ്ങളുടെ പ്രധാന ഭീഷണിയെന്നു യുര്‍ഗെന്‍സണ്‍ ചൂണ്ടിക്കാട്ടി. വളരെ അപകടകാരിയായ പ്ലെയറാണ് റിഷഭ്, മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ നമ്മള്‍ ഇതു കണ്ടുകഴിഞ്ഞതുമാണ്. വളരെയധികം പോസിറ്റീവ് ചിന്താഗതിയുള്ള താരമായതിനാല്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ ഇതു തങ്ങള്‍ക്കു അവസരം നല്‍കിയേക്കുമെന്നും കോച്ച് നിരീക്ഷിച്ചു.

 ബൗളര്‍മാരുടെ പ്രകടനം

ബൗളര്‍മാരുടെ പ്രകടനം

ഞങ്ങളുടെ ബൗളര്‍മാര്‍ റിഷഭിനെതിരേ വളരെ നന്നായി ബൗള്‍ ചെയ്യേണ്ടതുണ്ട്. ശാന്തമായി, കൃത്യമായ പ്ലാനിങോടെ ബൗള്‍ ചെയ്ത് റിഷഭിന് റണ്‍സെടുക്കുകയെന്നത് ദുഷ്‌കരമാക്കി മാറ്റണം. വളരെ ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം, അതിനാല്‍ തന്നെ റിഷഭിനെ തടഞ്ഞുനിര്‍ത്തുക ബുദ്ധിമുട്ടാണ്. ഇക്കാര്യം ഞങ്ങള്‍ പ്രത്യേകം മനസ്സില്‍ വയ്ക്കണമെന്നും യുര്‍ഗെന്‍സണ്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് റിഷഭ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പയോടെയാണ് താരത്തിന്റെ കരിയറിന് പുതിയ ഉണര്‍വ്വ് ലഭിച്ചത്. പിന്നാലെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നിശ്ചിത ഓവര്‍, ടെസ്റ്റ് പരമ്പരകളിലും റിഷഭ് ഫോം ആവര്‍ത്തിച്ചിരുന്നു.

കോലി- ജാമിസണ്‍ പോര്

കോലി- ജാമിസണ്‍ പോര്

ഐപിഎല്ലില്‍ കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിച്ച താരമാണ് കിവീസ് പേസര്‍ കൈല്‍ ജാമിസണ്‍. നെറ്റ്‌സില്‍ കോലിക്കെതിരേ അദ്ദേഹം പല തവണ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഈ അനുഭവസമ്പത്ത് തനിക്കു തുണയാവുമെന്ന പ്രതീക്ഷയിലാണ് കോലി.
ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ കോലിയും കൈലും പല കാര്യങ്ങളും ആശയവിനിമയം ചെയ്തിരിക്കാം. അതിനാല്‍ തന്നെ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ആവേശകരമാവും. കോലിയെ ഫൈനലില്‍ സര്‍പ്രൈസ് ചെയ്യിക്കാനായിരിക്കും കൈലിന്റെ ശ്രമം. കൈലിന്റെ ഇതു വരെയുള്ള ടെസ്റ്റ് കരിയര്‍ ഉജ്ജ്വലമായിരുന്നു. ഇംഗ്ലണ്ടുമായുള്ള രണ്ടു ടെസ്റ്റ് പരമ്പരകളില്‍ ഫൈനലിനു മുമ്പ് മികച്ച തയ്യാറെടുപ്പ് നടത്താന്‍ താരത്തെ സഹായിക്കുമെന്നും യുര്‍ഗെന്‍സണ്‍ വിശദമാക്കി.

 ഇന്ത്യന്‍ ബൗളിങ് നിര മികച്ചത്

ഇന്ത്യന്‍ ബൗളിങ് നിര മികച്ചത്

ഇന്ത്യന്‍ ബൗളിങ് നിരയെ പ്രശംസിക്കാനും യുര്‍ഗെന്‍സണ്‍ മറന്നില്ല. ഇന്ത്യയുടേത് വെല്ലുവിളിയുയര്‍ത്തുന്ന ബൗളിങ് ലൈനപ്പാണ്. ഒരുപാട് ഓപ്ഷനുകള്‍ അവര്‍ക്കുണ്ട്. ജസ്പ്രീത് ബുംറ മുതല്‍ ശര്‍ദ്ദുല്‍ ഠാക്കൂര്‍ വരെയുള്ളവരില്‍ നിന്നും കടുത്ത വെല്ലുവിളി ഞങ്ങള്‍ക്കു നേരിടേണ്ടിവരും. ഓള്‍റൗണ്ടര്‍ കൂടിയായ ഠാക്കൂര്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മുഹമ്മദ് സിറാജും മികച്ച ബൗളറാണ്, അവരുടെ സ്പിന്നര്‍മാര്‍ ഇരുവശങ്ങളിലേക്കും ടേണ്‍ ചെയ്യിക്കാന്‍ മിടുക്കരാണ്. വളരെ കരുത്തുറ്റ ടീമാണ് ഇന്ത്യയുടേതെന്നും കിവീസ് കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 24, 2021, 11:21 [IST]
Other articles published on May 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+