Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കോലി മിന്നിച്ചില്ല, സ്റ്റാര്‍ക്കിന് മുന്നില്‍ 'സുല്ലിട്ടു'! നാണക്കേടിന്റെ റെക്കോഡില്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി വിരാട് കോലി. സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയോടെ തകര്‍ത്താടിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് കോലിയുടെ മിന്നല്‍ പ്രകടനമാണ്. എന്നാല്‍ വെറും 14 റണ്‍സുമായി കോലി പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ കോലിയുടെ കണക്കുകൂട്ടല്‍ തെറ്റി. ബാറ്റുവെച്ച കോലിയുടെ ഗ്ലൗസില്‍ തട്ടി പന്ത് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈയില്‍.

2010-2022വരെ മൂന്ന് തവണയാണ് കോലിയെ സ്റ്റാര്‍ക്ക് പുറത്താക്കിയത്. 99.3 ആയിരുന്നു സ്റ്റാര്‍ക്കിനെതിരേ കോലിയുടെ ശരാശരി. എന്നാല്‍ 2023ല്‍ ഇത് രണ്ടാം തവണയാണ് കോലി സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങുന്നത്. ശരാശരി 25.5 മാത്രം. എതിരാളികള്‍ 400ന് മുകളില്‍ സ്‌കോര്‍ നേടിയ മത്സരത്തില്‍ 15 തവണ ബാറ്റുചെയ്ത കോലി നേടിയത് 92.8 ശരാശരിയില്‍ 1206 റണ്‍സ്. ഇതില്‍ ആറ് സെഞ്ച്വറിയും ഉള്‍പ്പെടും.

virat kohli

ഇത്തവണയും കോലിയുടെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും തിളങ്ങാനായില്ല. ഇന്ത്യയുടെ ടോപ് ഓഡറിന്റെ തകര്‍ച്ചയുടെ സമ്മര്‍ദ്ദം കോലിയേയും പ്രതികൂലമായി ബാധിക്കുകയായിരുന്നു. പിച്ചിലെ ബൗണ്‍സിന്റെ സാഹചര്യം കോലിയെപ്പോലൊരു സീനിയര്‍ ബാറ്റ്‌സ്മാന് നന്നായി അറിയാവുന്നതായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്കിന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ കോലിയുടെ എല്ലാ കണക്കുകൂട്ടലുകളും പാളിയെന്ന് തന്നെ പറയാം.

2020 മുതലുള്ള വിരാട് കോലിയുടെ ടെസ്റ്റിലെ പ്രകടന ഗ്രാഫ് പരിശോധിച്ചാല്‍ താഴോട്ടാണ് പ്രകടനമെന്ന് വ്യക്തമാവും. 25 മത്സരത്തില്‍ നിന്ന് 43 ഇന്നിങ്‌സാണ് കോലി ബാറ്റുചെയ്തത്. നേടിയത് 29.23 ശരാശരിയില്‍ 1228 റണ്‍സാണ്. ഒരു സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും ഇക്കാലയളവില്‍ കോലി നേടി. 186 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ കണക്കുകളില്‍ നിന്ന് തന്നെ പഴയ മികവ് കോലിക്കില്ലെന്ന് വ്യക്തം.

ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും ടോപ് ഓഡര്‍ ബാറ്റിങ് നിരയിലായിരുന്നു. എന്നാല്‍ നാല് പേരും ദുരന്തമായി മാറി. നായകന്‍ രോഹിത് ശര്‍മ 15 റണ്‍സും ശുബ്മാന്‍ ഗില്‍ 13 റണ്‍സും ചേതേശ്വര്‍ പുജാര 14 റണ്‍സും നേടി പുറത്തായി. ഇതില്‍ ചേതേശ്വര്‍ പുജാരയുടെയും ശുബ്മാന്‍ ഗില്ലിന്റെയും വിക്കറ്റാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. രണ്ട് പേരും പന്ത് ലീവ് ചെയ്ത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

പന്തിന്റെ ദിശ പുറത്തേക്കാണെന്ന തെറ്റായ കണക്കുകൂട്ടലിനെത്തുടര്‍ന്നാണ് ഇരുവരും ക്ലീന്‍ബൗള്‍ഡായി പുറത്തായത്. പുറത്തായതിന് ശേഷം കോലിയും ശുബ്മാനും ഇഷാന്‍ കിഷനോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയും തമാശ പറഞ്ഞ് ചിരിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. യാതൊരു നിരാശയും ഇന്ത്യന്‍ താരങ്ങള്‍ക്കില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

rohit sharma

കോലിയുടെ ഇംഗ്ലണ്ടിലെ റെക്കോഡുകള്‍ ശരാശരി മാത്രമാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പതറുന്നത് കോലിയുടെ ശീലമാണ്. അതാണ് ഇപ്പോള്‍ ഓവലിലും കണ്ടത്. മുഹമ്മദ് അമീര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ മികച്ച ഇടം കൈയന്‍ പേസര്‍മാരെ കണ്ടാല്‍ കോലിക്ക് മുട്ടിടിക്കുമെന്നാണ് ആരാധക പരിഹാസം. ഐപിഎല്ലിലെ പ്രകടനത്തിന്റെ നാലിലൊന്ന് പ്രകടനമെങ്കിലും കോലി ഓവലില്‍ നടത്താത്തത് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്.

Story first published: Thursday, June 8, 2023, 22:21 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+