WTC Final: ഇതു പ്രതീക്ഷിച്ചതിനും അപ്പുറം! രോഹിത്തിനെ ട്രോളിയും വിമര്‍ശിച്ചും ഫാന്‍സ്
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോറിലെത്തിക്കാനാവാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ട്രോളിയും ഉപദേശിച്ചും ക്രിക്കറ്റ് പ്രേമികള്‍. മല്‍സരത്തില്‍ 34 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. 68 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം 62 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ രോഹിത്തിനായിരുന്നു. എന്നാല്‍ ഓഫ്സ്റ്റംപിനു പുറത്തേക്കുപോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ കൈല്‍ ജാമിസണിന്റെ ബൗളില്‍ തേര്‍ഡ് സ്ലിപ്പില്‍ ടിം സോത്തി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ട്വിറ്ററിലൂടെ നിരവധി പേരാണ് രോഹിത്തിന്റെ പുറത്താവലിനെ വിമര്‍ശിക്കുകയും ട്രോളുകളും ചെയ്തിരിക്കുന്നത്.

പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍
രോഹിത് ശര്‍മ 34 റണ്‍സ് നേടി, ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
മികച്ച തുടക്കത്തിനു ശേഷം രോഹിത് ശര്‍മ വിക്കറ്റുകള്‍ വലിച്ചെറിയുകയാണ്. എങ്കിലും നന്നായി കളിച്ചു ഹിറ്റ്മാന്‍, ടീമിനു ആവശ്യമായ മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞുവെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

കഠിനാധ്വാനം വെറുതെയായി
അഞ്ചാം സ്റ്റംപില്‍ കളിച്ച് രോഹിത് പുറത്തായി... നടത്തിയ കഠിനാധ്വാനമെല്ലാം വെറുതെയായി, ദുഖകരമെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.
ഓപ്പണറായി ഇറങ്ങിയ രോഹിത് തന്റെ ജോലി ഭംഗിയായി ചെയ്തു. ആദ്യമായി ഡ്യൂക്ക് ബോളിനെതിരേ കളിക്കുകയെന്നത് എളുപ്പമല്ല, 34 റണ്‍സെടുത്ത രോഹിത് നന്നായി കളിച്ചു. ശുഭ്മാന്‍ ഗില്ലിനോടൊപ്പം 20 റണ്‍സ് പൂര്‍ത്തിയാക്കാനും സാധിച്ചതായി ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

അനുഭവസമ്പത്തിന് എന്തു റോള്‍?
എന്താണിത്? അപ്പോള്‍ അനുഭവസമ്പത്തിന് എന്തു റോളാണുള്ളത്. രോഹിത്തിന് ഒരുപാട് മല്‍സരപരിചയുണ്ട്, പക്ഷെ റണ്‍സെടുക്കാന്‍ സാധിക്കുന്നില്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
ക്രീസില്‍ നിലയുറപ്പിച്ച ശേഷം വിക്കറ്റ് വലിച്ചെറിയുന്നത് രോഹിത് ശര്‍മ അവസാനിപ്പിക്കണം. ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുന്നതായി മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications