Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യന്‍ ടെസ്റ്റ് ബൗളിങിലെ നമ്പര്‍ വണ്‍ അദ്ദേഹമെന്നു അഗാര്‍ക്കര്‍, അതു ബുംറയല്ല!

ടെസ്റ്റ് ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ഇന്ത്യന്‍ പേസ് ബൗളിങില്‍ താന്‍ ആദ്യം ടീമിലെടുക്കുക മുഹമ്മദ് ഷമിയെയായിരിക്കുമെന്ന് മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ഈ മാസം 18ന് ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിന്റെ ബൗളിങ് ലൈനപ്പിനെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ഫൈനലില്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്കു നിര്‍ണായക റോള്‍ തന്നെയുണ്ടായിരിക്കും. ലേകത്തിലെ മറ്റേതൊരു ടീമിനെയും പോലെ വളരെ ശക്തമായ പേസ് ബൗളിങ് നിര ഇന്ത്യക്കുമുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീമിന്റെ ശക്തിയും ഇതു തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. ഷമിയാണ് ഇന്ത്യന്‍ ടെസ്റ്റ് ലൈനപ്പിലെ നമ്പര്‍ വണ്‍ ബൗളര്‍. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരായിരിക്കണം ഫൈനലില്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടതെന്നും അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

മൂന്നു പേസര്‍മാര്‍ ഉറപ്പായും ഇന്ത്യന്‍ ലൈനപ്പിലുണ്ടാവും. ഫൈനലിനായി തയ്യാറാക്കിയത് പച്ചപ്പപ്പുള്ള സീം ലഭിക്കുന്ന പിച്ചാണെങ്കില്‍ നാലാമതൊരു പേസറെക്കൂടി പ്ലെയിങ് ഇലവനില്‍ കാണാനായേക്കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നു ഇപ്പോഴും നമുക്കറിയില്ല. പ്രത്യേകിച്ചും ഫൈനലില്‍ ഡ്യുക്ക്‌സ് ബോള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് പേസര്‍മാരെയാവും കൂടുതല്‍ സഹായിക്കുക. ജൂണ്‍ മധ്യത്തില്‍ വളരെ വരണ്ട ഒരു പിച്ചിനെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയില്ലെന്നും അഗാര്‍ക്കര്‍ നിരീക്ഷിച്ചു.

2

ഫൈനല്‍ വളരെ വാശിയേറിയ പോരാട്ടം തന്നെയായിരിക്കും. ചരിത്രത്തിലെ തന്നെ കന്നി ലോക ടെസ്റ്റ് ഫൈനലായതിനാല്‍ നാഴികക്കല്ല് കുറിക്കുന്ന താരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയും എക്കാലവും ഓര്‍മിക്കപ്പെടുകയും ചെയ്യും. ഇതു തന്നെയാണ് ഫൈനലിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. മികച്ച പ്രകടനത്തിനു തയ്യാറെടുത്തായിരിക്കും ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലില്‍ ഇറങ്ങുക. ഇതു ഈ പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കി തീര്‍ക്കുമെന്നും അഗാര്‍ക്കര്‍ വിശദമാക്കി.

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യം ഫൈനലിലേക്കു ടിക്കറ്റെടുത്തത് ന്യൂസിലാന്‍ഡായിരുന്നു. എന്നാല്‍ ഇന്ത്യക്കു ഫൈനലുറപ്പിക്കാന്‍ അവസാനത്തെ രണ്ടു പരമ്പരകളില്‍ കരുത്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ തകര്‍ത്തുവിടേണ്ടി വന്നു. രണ്ടു പരമ്പരകളിലും ജയിച്ചതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനക്കാരാവുകയും ചെയ്തിരുന്നു.

Story first published: Saturday, June 5, 2021, 14:46 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+