Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ഷമിയുടെ സ്ഥിരം ഇരകളായി രണ്ടു പേര്‍! ഒന്നു സൂപ്പര്‍ താരം- ബൗള്‍ഡില്‍ സെഞ്ച്വറി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡ് താരങ്ങളായ റോസ് ടെയ്‌ലര്‍, ബിജെ വാട്‌ലിങ് എന്നിവരെ പുറത്താക്കിയതോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കുറിച്ചത് ഉജ്ജ്വല നേട്ടം. ഏറ്റവുമധികം തവണ ഷമി പുറത്താക്കിയ താരങ്ങളില്‍ ടെയ്‌ലര്‍ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒപ്പം വിക്കറ്റ് കീപ്പര്‍ കൂടിയായ വാട്‌ലിങിനെ ഏറ്റവുമധികം തവണ ഔട്ടാക്കിയ ബൗളര്‍മാരില്‍ ഷമി തലപ്പത്ത് എത്തുകയും ചെയ്തു.

1

മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ടെയ്‌ലറെ ആറാം തവണയാണ് ഷമി ഈ മല്‍സരത്തില്‍ പുറത്താക്കിയത്. മറ്റു രണ്ടുപേരെ മാത്രമേ അദ്ദേഹം ഇത്രയും തവണ ഔട്ടാക്കിയിട്ടുള്ളൂ. ഒന്ന് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലറാണെങ്കില്‍ മറ്റൊന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഹാഷിം അംലയാണ്. കെയ്ന്‍ വില്ല്യംസണ്‍, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം മര്‍ലോണ്‍ സാമുവല്‍സ്, ഡ്വയ്ന്‍ ബ്രാവോ, ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം വെര്‍ണോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് ഷമി കൂടുതല്‍ തവണ പുറത്താക്കിയ മറ്റുള്ളവര്‍. ഇവരെയെല്ലാം അഞ്ചു തവണയാണ് അദദ്ദേഹം ഔട്ടാക്കിയത്.

എന്നാല്‍ വാട്‌ലിങിനെ ഇതു അഞ്ചാം തവണയാണ് ഷമി പവലിയനിലേക്കു മടക്കിയത്. ഇത്രയുമധികം തവണ കിവീസ് താരത്തെ പുറത്താക്കിയ മറ്റൊരാള്‍ മാത്രമേയുള്ളൂ. അതു ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്. നാലു തവണ വീതം വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍, ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ്, പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ ഷാ എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്.

2

വാട്‌ലിങിനെ ഈ ടെസ്റ്റില്‍ ബൗള്‍ഡാക്കിയതോടെ ഷമി മറ്റൊരു നാഴികക്കല്ല് കൂടി കുറിച്ചു. ബൗള്‍ഡില്‍ സെഞ്ച്വറി തികച്ച ഏഴാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. അനില്‍ കുംബ്ലെ (185), കപില്‍ ദേവ് (167), സഹീര്‍ ഖാന്‍ (140), ജവഗല്‍ ശ്രീനാഥ് (125), ആര്‍ അശ്വിന്‍ (120), രവീന്ദ്ര ജഡേജ (100) എന്നിവരാണ് ബൗള്‍ഡ് ക്ലബ്ബിലെ മറ്റുള്ളവര്‍.

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ് ഷമി. 37 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 68 വിക്കറ്റുകളുമായി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് തലപ്പത്ത്. 38 വിക്കറ്റുകളെടുത്ത ഇഷാന്ത് ശര്‍മ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 34 വിക്കറ്റുകളോടെ ജസ്പ്രീത് ബുംറയാണ് ഷമിക്കു പിന്നില്‍ നാലാംസ്ഥാനത്ത്.

Story first published: Tuesday, June 22, 2021, 19:32 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+