For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ കളിച്ചത് ഒരു ടെസ്റ്റ് മാത്രം! മൂന്ന് ഇന്ത്യക്കാരിതാ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിന്റെ ഫൈലനാണ് ഓവലില്‍ ആവേശകരമായി നടക്കുന്നത്. പ്രഥമ സീസണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഫൈനല്‍ കളിച്ചപ്പോള്‍ കപ്പ് ന്യൂസീലന്‍ഡ് കൊണ്ടുപോയി. ഇത്തവണ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ കപ്പ് ആരുകൊണ്ടുപോകുമെന്നത് ഇന്നറിയാം. എന്തായാലും തുടര്‍ച്ചയായി രണ്ട് സീസണിലും ഫൈനല്‍ കളിക്കാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായി എന്നതാണ് എടുത്തു പറയേണ്ടത്.

വിദേശ പര്യടനങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ടീമിനായി. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച താരനിരയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല താരങ്ങള്‍ക്കും ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സാധിച്ചില്ല. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയും എന്നാല്‍ ഒരു മത്സരം മാത്രം കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

kuldeep yadav

സൂര്യകുമാര്‍ യാദവാണ് ഇതിലൊരാള്‍. 360 ഡിഗ്രി ഷോട്ടുകളുമായി ഇന്ത്യക്കായി പരിമിത ഓവറില്‍ തിളങ്ങുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സൂര്യക്ക് അവസരം ലഭിച്ചത് വരളെ വിരളമായാണ്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഒരു മത്സരം കളിക്കാന്‍ സൂര്യക്ക് സാധിച്ചു. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം ഓസീസ് പരമ്പരയിലൂടെയായിരുന്നു. ഈ മത്സരത്തില്‍ എട്ട് റണ്‍സാണ് സൂര്യക്ക് നേടാനായത്. പിന്നീട് തഴയപ്പെട്ടു. ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പദ്ധതികളില്‍ സൂര്യകുമാറിന് സ്ഥാനമില്ല.

ടി20യില്‍ കത്തിക്കയറുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും സൂര്യക്ക് ശോഭിക്കാനായിട്ടില്ല. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം സൂര്യകുമാറിനെ പ്രതീക്ഷിക്കേണ്ട. ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം വരാനിരിക്കുന്നതിനാല്‍ താരത്തെ പരിമിത ഓവര്‍ താരമായി മാത്രം വളര്‍ത്താനാവും ഇന്ത്യ പദ്ധതിയിടുക. ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചതുതന്നെ സൂര്യയുടെ ഭാഗ്യമാണെന്ന് തന്നെ വേണം വിലയിരുത്താന്‍.

രണ്ടാമത്തെ താരം കുല്‍ദീപ് യാദവാണ്. ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്. എന്നാല്‍ ഇന്ത്യ വേണ്ടവിധം താരത്തിനെ ഉപയോഗിക്കുന്നില്ല. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനെ ഇന്ത്യ വിശ്വസിച്ച് മുന്നോട്ട് പോകുമ്പോള്‍ കുല്‍ദീപിന്റെ മുന്നില്‍ ടീമിലേക്കുള്ള വഴി അടയുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം കളിക്കാനുള്ള ഭാഗ്യമാണ് കുല്‍ദീപിന് ലഭിച്ചത്. 2022ല്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്. 40 റണ്‍സും എട്ട് വിക്കറ്റും വീഴ്ത്തി താരം ശോഭിക്കുകയും ചെയ്തു.

suryakumar yadav

എന്നാല്‍ പിന്നീട് കുല്‍ദീപിന് ഒരവസരം പോലും ലഭിച്ചില്ല. ഇപ്പോള്‍ ടെസ്റ്റ് ടീമിലേക്കുപോലും അദ്ദേഹത്തെ പരിഗണിക്കുന്നില്ല. ബാറ്റുചെയ്യാന്‍ പ്രയാസമുള്ള ബൗളറാണ് കുല്‍ദീപ്. വിദേശ പിച്ചുകളിലടക്കം അവസരം ലഭിച്ചപ്പോള്‍ മികവുകാട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യ ഇപ്പോഴും വിശ്വാസം അര്‍പ്പിക്കാത്ത ബൗളറായി കുല്‍ദീപ് മാറുന്നു. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ അവസരം കുല്‍ദീപിന് ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

മൂന്നാമത്തെ താരം ജയദേവ് ഉനദ്ഘട്ടാണ്. ഇടം കൈയന്‍ പേസറായ താരം ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. രഞ്ജി ട്രോഫിയിലെ മികവുകൊണ്ടാണ് വലിയ ഇടവേളക്ക് ശേഷം ഉനദ്ഘട്ട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇത്തവണ ഒറ്റ ടെസ്റ്റ് മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്. 2022ലെ ബംഗ്ലാദേശിനെതിരായ പരമ്പരയിലായിരുന്നു ഇത്. 12 വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഉനദ്ഘട്ട് പിന്നീടുള്ള പരമ്പരകളിലെല്ലാം ബെഞ്ചിലിരുന്നു.

അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ ഉനദ്ഘട്ടിന് അവസരം ലഭിച്ചേക്കില്ല. നിലവില്‍ ഇന്ത്യക്ക് ടെസ്റ്റ് കളിപ്പിക്കാവുന്ന ഇടം കൈയന്‍ പേസര്‍മാരില്ല. അതുകൊണ്ട് തന്നെ ഉനദ്ഘട്ട് കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നു. പക്ഷെ ഇന്ത്യ താരത്തില്‍ വിശ്വാസം അര്‍പ്പിച്ചില്ലെന്നതാണ് വസ്തുത.

Story first published: Sunday, June 11, 2023, 15:16 [IST]
Other articles published on Jun 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+