Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ദാദയെ പിന്നിലാക്കാന്‍ ഹിറ്റ്മാന്‍! ലക്ഷ്യം മൂന്നു വമ്പന്‍ റെക്കോര്‍ഡുകള്‍

ടെസ്റ്റിലെ ലോക കിരീടത്തിനായി ക്രിക്കറ്റിലെ പവര്‍ ഹൗസുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും ബുധനാഴ്ച മുതല്‍ നേര്‍ക്കുനേര്‍ വരികയാണ്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും ഓസീസും മുഖാമുഖം വരുന്നത്. അവസാനമായി ഇതു സംഭവിച്ചത് 2003ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനിലായിരുന്നു.

അന്നു സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ ലോക കിരീടത്തില്‍ മുത്തമിട്ടിരുന്നു. അന്നത്തെ വന്‍ പരാജയത്തിനു കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇത്തവണ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

ROHIT SHARMA

ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതാദ്യമായല്ല ഇന്ത്യയും ഓസ്‌ട്രേലിയയും ശക്തി പരീക്ഷിക്കുന്നത്. നേരത്തേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസിനെ 2-1നു തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. പക്ഷെ സാഹചര്യങ്ങളും പിച്ചുമെല്ലാം തീര്‍ത്തും വ്യത്യസ്തമായതിനാല്‍ ഓവലിലെ ഡബ്ല്യുടിസി ഫൈനലില്‍ ഇതു ഇന്ത്യക്കു മുന്‍തൂക്കം നല്‍കില്ല.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മൂന്നു വമ്പന്‍ റെക്കോര്‍ഡുകളാണ് ഫൈനലില്‍ കാത്തിരിക്കുന്നത്. അവസാനമായി ഓവലില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ ഇന്ത്യയുടെ ഹീറോയായിരുന്നു അദ്ദേഹം. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇവിടെ നടന്ന ടെസ്റ്റില്‍ ഇന്ത്യ അവിസ്മരണായ വിജയം കൊയ്തപ്പോള്‍ രോഹിത്ത് വിജയശില്‍പ്പിയായിരുന്നു. 11, 127 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇന്ത്യക്കു പുറത്ത് ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു അന്നു രോഹിത് നേടിയത്. ഇത്തവണ ഫൈനലില്‍ ഹിറ്റ്മാനെ കാത്തിരിക്കുന്ന റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരിലുള്ള റെക്കോര്‍ഡാണ് ആദ്യത്തേത്. ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ നിലവില്‍ ദാദയുടെ പേരിലാണ്. 2000ത്തിലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഗാംഗുലി 117 റണ്‍സുമായി റെക്കോര്‍ഡിട്ടത്. 23 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും ഇതു തകര്‍ക്കാനായില്ല. ഇത്തവണ ഹിറ്റ്മാന് അതു സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ROHIT SHARMA

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ ലോക റെക്കോര്‍ഡും രോഹിത് ശര്‍മ സ്വപ്‌നം കാണുന്നുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ വില്ല്യംസണിനു അവകാശപ്പെട്ടതാണ്. 2021ലെ കഴിഞ്ഞ ഫൈനലില്‍ ഇന്ത്യക്കെതിരേ വില്ലി നേടിയ 52 റണ്‍സാണ് ഡബ്ല്യുടിസി ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇത്തവണ ഓസ്‌ട്രേലിയക്കെതിരേ ഏതെങ്കിലുമൊരു ഇന്നിങ്‌സില്‍ 52ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ ഹിറ്റ്മാന്‍ പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കും.

ഡബ്ല്യുടിസി ഫൈനലില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ നോട്ടമിട്ടിട്ടുണ്ട്. കഴിഞ്ഞ കലാശക്കളിയില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയായിരുന്നു രണ്ടു സിക്‌സറുകളടിച്ച് ചരിത്രം കുറിച്ചത്.

സിക്‌സറുകള്‍ നേടുന്നതു ശീലമാക്കിയ രോഹിത്തിനു ഇത്തവണ മൂന്നു സിക്‌സറുകള്‍ നേടാനായാല്‍ സൗത്തിയെ മറികടന്ന് പുതിയ റെക്കോര്‍ഡിടാം. ഓസ്‌ട്രേലിയയുമായുള്ള ഫൈനലില്‍ ഒരുപക്ഷെ രോഹിത് ഏറ്റവുമാദ്യം തകര്‍ക്കാനിടയുള്ള റെക്കോര്‍ഡും ഇതു തന്നെയയിരിക്കും.

Story first published: Tuesday, June 6, 2023, 18:46 [IST]
Other articles published on Jun 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+