Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യന്‍ കുപ്പായത്തില്‍ ഇതു അവസാന ഫൈനല്‍! അടുത്ത തവണ ഇവരെ കാണില്ല

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം സീസണിലും ഫൈനല്‍ കളിക്കുകയാണ് ടീം ഇന്ത്യ. രണ്ടു വര്‍ഷം നീളുന്ന ഡബ്ല്യുടിസി സൈക്കിളിനു 2019ലായിരുന്നു ഐസിസി തുടക്കമിട്ടത്. കന്നി എഡിഷന്റെ ഫൈനല്‍ 2021ല്‍ അരങ്ങേറുകയും ചെയ്തു. അന്നു ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന കലാശക്കളിയില്‍ വിരാട് കോലി നയിച്ച ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡുമായിരുന്നു കൊമ്പുകോര്‍ത്തത്. എട്ടു വിക്കറ്റ് വിജയത്തോടെ കിവികള്‍ ലോക ചാംപ്യന്‍മാരായി മാറി.

രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യ വീണ്ടുമൊരു ഫൈനലിലെത്തിയിരിക്കുകയാണ്. ഇത്തവണ ന്യൂസിലാന്‍ഡിനു പകരം ഓസ്‌ട്രേലിയയെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. നായകസ്ഥാനത്തു കോലിക്കു പകരം രോഹിത് ശര്‍മ വന്നതാണ് മറ്റൊരു വലിയ മാറ്റം. 2021ലെ നിരാശ ഇത്തവണ മായ്ക്കാനുറച്ചു തന്നെയാണ് ഹിറ്റ്മാനും സംഘവുമിറങ്ങുന്നത്.

ROHIT SHARMA

ഇന്ത്യന്‍ സംഘത്തിലെ പലര്‍ക്കും കരിയറിലെ അവസാനത്തെ ഡബ്ല്യുടിസി ഫൈനല്‍ കൂടിയായിരിക്കു ഇത്. 2025ലെ അടുത്ത ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടിയാലും ചിലര്‍ പ്ലെയിങ് ഇലവനില്‍ കാണില്ല. ഇനിയൊരു ഡബ്ല്യുടിസി ഫൈനലിനു ബാല്യമില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ

നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് അടുത്ത ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യന്‍ നിരയിലുണ്ടാവാന്‍ സാധ്യതയില്ലാത്ത ഒരാള്‍. 36 വയസ്സിലെത്തി നില്‍ക്കുന്ന ഹിറ്റ്മാന്‍ അധികം വൈകാതെ തന്നെ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ട്. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്നങ്ങളും നിരന്തരം വേട്ടയാടുന്ന താരം കൂടിയാണ് അദ്ദേഹം. ഈ വര്‍ഷത്തോടെ റെഡ് ബോള്‍ ക്രിക്കറ്റ് രോഹിത് മതിയാക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

ദീര്‍ഘകാലം വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ ഒതുങ്ങേണ്ടിവന്ന ക്രിക്കറ്റര്‍ കൂടിയാണ് രോഹിത്. ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുന്നതു വരെ ടെസ്റ്റില്‍ അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നില്ല. മധ്യനിരയില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനില്‍ രോഹിത് പരീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ചേര്‍ന്ന് രോഹിത്തിനെ ഓപ്പണിങിലേക്കു കൊണ്ടു വന്നതാണ് ടേണിങ് പോയിന്റായി മാറിയത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റില്‍ 49 മല്‍സരങ്ങളില്‍ നിന്നായി 45.67 എന്ന മികച്ച ശരാശരിയില്‍ 3379 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഒമ്പതു സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ചേതേശ്വര്‍ പുജാര

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിരയിലെ നിറസാന്നിധ്യവുമായ ചേതേശ്വര്‍ പുജാരയാണ് അടുത്ത ഡബ്ല്യുടിസി ഫൈനലില്‍ കളിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍. മുന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിനു ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വന്‍ മതിലെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

നാട്ടിലും വിദേശത്തും നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലാണ് പുജാര കളിച്ചിട്ടുള്ളത്. 35 കാരനായ അദ്ദേഹം രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഡബ്ല്യുടിസി ഫൈനലില്‍ കൂടി കളിക്കാന്‍ സാധ്യത തീരെ കുറവാണ്. ഇത്തവണ ഫൈനലില്‍ ഇന്ത്യയുടെ നിര്‍ണായക താരം കൂടിയാണ് പുജാര.

CHETESHWAR PUJARA

അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കില്‍ സെലക്ടര്‍മാര്‍ കടുത്ത ചില തീരുമാനങ്ങളെടുത്തേക്കും. ഇന്ത്യയെ സംബന്ധിച്ച് അത്ര പെട്ടെന്നു പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തയാള്‍ കൂടിയാണ് പുജാര. 102 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 43.90 ശരാശരിയില്‍ 7154 റണ്‍സാണ് നേടിയത്. 19 സെഞ്ച്വറികളും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

അജിങ്ക്യ രഹാനെ

മുന്‍ വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ ടീമിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റര്‍മാരില്‍ ഒരാളുമായ അജിങ്ക്യ രഹാനെയാണ് ഇനിയൊരു ഡബ്ല്യുടിസി ഫൈനലില്‍ കാണാനിടയില്ലാത്ത മറ്റൊരു താരം. രഹാനെയെ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതൊരു രണ്ടാം ജന്‍മം കൂടിയാണ്.

ഏകദേശം 16 മാസങ്ങള്‍ക്കു ശേഷമാണ് ഡബ്ല്യുടിസി ഫൈനലിലൂടെ രഹാനെ ഇന്ത്യന്‍ ടീമില്‍ തിരികെയെത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച ഫോമിനൊപ്പം അനുഭവസമ്പത്തും അദ്ദേഹത്തിനു തുണയായി. പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു ഫൈനല്‍ നഷ്ടമായതോടെയാണ് പകരക്കാരനായി രഹാനെയെ ടീമിലേക്കു തിരികെ വിളിച്ചത്.

35 കാരനായ രഹാാനെ ഇന്ത്യക്കു വേണ്ടി ഇതിനകം കളിച്ചത് 82 ടെസ്റ്റുകളിലാണ്. ഇവയില്‍ നിന്നും 38.52 ശരാശരിയില്‍ 4931 റണ്‍സാണ് സമ്പാദ്യം. 12 സെഞ്ച്വറികളും 25 ഫിഫ്റ്റികളും റെഡ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

Story first published: Wednesday, June 7, 2023, 13:00 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+