Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ലബ്യുഷെയ്‌ന് ഉറക്കം, കപിലിന്റെ കുളി- ബാറ്റ് ചെയ്യുന്നതിന് മുമ്പുള്ള കൗതുക ശീലങ്ങള്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്കെതിരേ വ്യക്തമായ മേല്‍കൈ ഓസീസിന് അവകാശപ്പെടാനാവും. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റുചെയ്യുന്ന ഓസീസ് മികച്ച ലീഡിലേക്ക് കുതിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ഓസീസ് ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖ്വാജയുമാണെത്തിയത്.

മൂന്നാമനായി ഇറങ്ങേണ്ട മാര്‍നസ് ലബ്യുഷെയ്ന്‍ ഓസീസ് ഓപ്പണര്‍മാര്‍ ക്രീസിലെത്തിയപ്പോള്‍ ഇരുന്നുറങ്ങുന്നതാണ് കണ്ടത്. ക്രീസിലേക്കെത്താനുള്ള തയ്യാറെടുപ്പുകളോടെ പാഡൊക്കെ അണിഞ്ഞ ശേഷമാണ് കസേരയിലിരുന്ന് ലബ്യുഷെയ്ന്‍ ഉറങ്ങിയത്. സംഭവം ക്യാമറ കണ്ണിലേക്കെത്തിയതോടെ ലബ്യുഷെയ്‌ന്റെ ഉറക്കം വൈറലാവുകയും ചെയ്തു. വാര്‍ണര്‍ തുടക്കത്തിലേ മടങ്ങിയതോടെ ലബ്യുഷെയ്‌ന് നേരത്തെ ഉറക്കത്തില്‍ നിന്നുണര്‍ന്ന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നു.

Marnus Labuschagne

ഇതോടെ ലബ്യുഷെയ്‌ന്റെ ഉറക്കത്തിന്റെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തു. ബാറ്റുചെയ്യാന്‍ ഇറങ്ങുന്നതിന് മുമ്പ് അല്‍പ്പ നേരം ഉറങ്ങുന്നത് ലബ്യുഷെയ്‌ന് ഇഷ്ടമുള്ള കാര്യമാണ്. മികച്ച പ്രകടനം നടത്താന്‍ ഇത് സഹായിക്കുമെന്നാണ് താരത്തിന്റെ വിശ്വാസം. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോഴെല്ലാം ഉറങ്ങാനാണ് ലബ്യുഷെയ്ന്‍ ആഗ്രഹിക്കുന്നത്. പക്ഷെ മൂന്നാം നമ്പര്‍ താരമായതിനാല്‍ പലപ്പോഴും പ്രതീക്ഷിച്ചതിലും നേരത്തെ ബാറ്റുചെയ്യാന്‍ ലബ്യുഷെയ്‌ന് ഇറങ്ങേണ്ടി വരാറുണ്ട്.

ലബ്യുഷെയ്ന്‍ മാത്രമല്ല ബാറ്റുചെയ്യാനിറങ്ങും മുമ്പ് ഇത്തരം കൗതുകകരമായ ശീലങ്ങളുള്ള മറ്റ് ചില താരങ്ങളുമുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നീല്‍ മക്കെന്‍സിയും ഇത്തരമൊരു വിചിത്ര ശീലം പിന്തുടര്‍ന്നിരുന്നു. ബാറ്റുചെയ്യാനിറങ്ങുന്നതിന് മുമ്പ് ബാത്ത് റൂമിലെ എല്ലാ ഡോറുകളും അടച്ചോയെന്നും എല്ലാ ലൈറ്റുകളും ഓഫാക്കിയോയെന്നും താരം ഉറപ്പുവരുത്താറുണ്ട്.

ഒരു തവണ ഇങ്ങനെ ചെയ്തിറങ്ങിയപ്പോള്‍ സെഞ്ച്വറി നേടാന്‍ താരത്തിനായിരുന്നു. അന്നുമുതല്‍ ഈ ശീലം അദ്ദേഹം പിന്തുടരുകയായിരുന്നു. കരിയറിലുടെനീളം അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു. ഇതില്‍ വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു. മറ്റൊരാള്‍ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ്. 1983ല്‍ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ചൂടിച്ച ക്യാപ്റ്റനാണ് കപില്‍ ദേവ്. ബാറ്റിങ്ങിനിറങ്ങും മുമ്പ് കപിലിനും ഒരു ശീലമുണ്ടായിരുന്നു.

kapil dev

അത് ബാറ്റിങ്ങിന് മുമ്പ് കുളിക്കുകയെന്നതായിരുന്നു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളിലൊന്നായിരുന്നു ഇത്. ബാറ്റിങ്ങിനിറങ്ങും മുമ്പ് ഏറെ നേരം ബാത്ത് റൂമിലെ ഷവറിന് കീഴില്‍ നില്‍ക്കാന്‍ കപില്‍ താല്‍പര്യപ്പെട്ടിരുന്നു. കരിയറില്‍ ഈ ശീലം അദ്ദേഹം പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കപില്‍ ഈ രീതിയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ കുളിക്കുന്നത് മാനസികമായി തന്നെ സഹായിച്ചിരുന്നുവെന്നത് കപില്‍ തുറന്നുപറഞ്ഞിട്ടുള്ള കാര്യമാണ്.

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സൗരവ് ഗാംഗുലി കടുത്ത അന്ധവിശ്വാസിയായിരുന്നു. ഗാംഗുലിയുടെ ശീലങ്ങളെല്ലാം വളരെ കൗതുകമുള്ളതാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റ് ഒരിക്കല്‍ മോഷണം പോയിരുന്നു. ഇതോടെ തന്റെ ഭാഗ്യം നഷ്ടമായെന്ന് ഗാംഗുലി ചിന്തിച്ചിരുന്നു. 2007ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ് ടൗണില്‍ ടെസ്റ്റ് മത്സരം നടക്കുന്നു. ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീണു. നാലാമനായി ക്രീസിലെത്താന്‍ സച്ചിന് സാധിക്കാത്ത സാഹചര്യത്തില്‍ ഗാംഗുലിക്ക് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നു.

വിവിഎസ് ലക്ഷ്മണ്‍ ഈ സമയത്ത് കുളിക്കാന്‍ പോയതിനാലാണ് ഗാംഗുലിക്ക് അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വന്നത്. ഇതോടെ അഞ്ച് താരങ്ങള്‍ ചേര്‍ന്ന് ഗാംഗുലിയെ പെട്ടെന്ന് ബാറ്റിങ്ങിനായി തയ്യാറാക്കുന്ന സാഹചര്യമുണ്ടായി. ഒരാള്‍ ജേഴ്‌സി ധരിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ ഷൂ ഇട്ടുനല്‍കി. മറ്റൊരാള്‍ പാഡണിയിച്ചു. എന്നാല്‍ ഇത് യാദൃശ്ചികമായി സംഭവിച്ച കൗതുകകരമായ കാര്യമാണ്.

ഇന്ത്യയുടെ നിലവിലെ നായകനും സൂപ്പര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ മറവി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരിക്കല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന് ബാറ്റുചെയ്യാന്‍ ഇറങ്ങിയ രോഹിത് ബാറ്റെടുക്കാന്‍ മറന്നുപോയി. ബൗണ്ടറി ലൈനും കടന്ന് മൈതാനത്തെത്തിയപ്പോഴാണ് സഹതാരങ്ങള്‍ ബാറ്റെടുക്കാന്‍ വിട്ടകാര്യം രോഹിത്തിനെ ഓര്‍മ്മിപ്പിച്ചത്. പിന്നീട് ഡ്രസിങ് റൂമില്‍ നിന്ന് ബാറ്റ് കൊണ്ടുനല്‍കുകയായിരുന്നു.

Story first published: Saturday, June 10, 2023, 13:06 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+