Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: പുജാരയെപ്പോലും കടത്തിവെട്ടി വില്ല്യംസണ്‍! 10 വര്‍ഷത്തിനിടെ ഏറ്റവും സ്ലോ ഇന്നിങ്‌സ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ വേഗം കുറഞ്ഞ ഇന്നിങ്‌സിലൂടെ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. അഞ്ചാംദിനം രാവിലെ ആദ്യ സെഷനിലായിരുന്നു വില്ല്യംസണിന്റെ ഒച്ചിഴയുന്ന വേഗത്തിലുള്ള ഇന്നിങ്‌സ്. കിവീസ് ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ 11 റണ്‍സോടെയായിരുന്നു വില്ല്യംസണ്‍ ക്രീസില്‍ നിന്നത്. ഇത്രയും റണ്‍സെടുക്കാന്‍ അദ്ദേഹം നേരിട്ടത് 112 ബോളുകളായിരുന്നു.

1

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഒരു മുന്‍നിര ബാറ്റ്‌സ്മാന്റെ ഏറ്റവും മോശം റണ്‍റേറ്റിലായിരുന്നു (ഓവറില്‍ 0.26 റണ്‍സ്) വില്ല്യംസണ്‍ ബാറ്റ് ചെയ്തത്. ചുരുങ്ങിയത് 40 ബോളുകളെങ്കിലും നേരിട്ട ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചപ്പോഴാണ് വില്ല്യംസണ്‍ മുന്നിലെത്തിയത്.

എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം വില്ല്യംസണ്‍ ശൈലിയില്‍ മാറ്റം വരുത്തി കുറേക്കൂടി വേഗമേറിയ ബാറ്റിങാണ് കാഴ്ചവച്ചത്. ഒടുവില്‍ അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍സകലെ അദ്ദേഹം പുറത്താവുകയായിരുന്നു. ഇഷാന്ത് ശര്‍മയുടെ ബൗളിങില്‍ തേര്‍ഡ്മാനില്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് വില്ല്യംസണിനെ പിടികൂടിയത്. 177 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് അദ്ദേഹം 49 റണ്‍സെടുത്തത്.

ഈ ഇന്നിങ്‌സിനിടെ വില്ല്യംസണ്‍ പുതിയൊരു നാഴികക്കല്ലും പിന്നിട്ടിരുന്നു. ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറി. 7172 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങിനെയാണ് വില്ല്യംസണ്‍ പിന്നിലാക്കിയത്. ഇനി റോസ് ടെയ്‌ലര്‍ (7517 റണ്‍സ്) അദ്ദേഹത്തിനു മുന്നിലുള്ളൂ.

ഫൈനലിലെ വില്ല്യംസണിന്റെ ഇന്നിങ്‌സിനു ഒരു പ്രത്യേകത കൂടിയുണ്ട്. ഫിഫ്റ്റിയില്ലാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മിനിറ്റുകള്‍ ബാറ്റ് ചെയ്ത രണ്ടാത്തെ ക്യാപ്റ്റനായിരിക്കുകയാണ് അദ്ദേഹം. 294 മിനിറ്റാണ് വില്ല്യംസണ്‍ ക്രീസില്‍ നിന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകന്‍ ജിമ്മി ആഡംസാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 2000ത്തില്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ ഫിഫ്റ്റിയില്ലാതെ 334 മിനിറ്റുകള്‍ ആഡംസ് ബാറ്റ് ചെയ്തിരുന്നു.

Story first published: Tuesday, June 22, 2021, 20:50 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+