For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: കോലിയെ ചതിച്ചു, ബിസിസിഐ കാട്ടുന്നത് അനീതി! വിമര്‍ശിച്ച് ലാംഗര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 469 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. ടോപ് ഓഡറിലെ പ്രമുഖരെയെല്ലാം ഇന്ത്യക്ക് നഷ്ടമായിക്കഴിഞ്ഞു. മഹാത്ഭുതം സംഭവിക്കാതെ ഇന്ത്യക്ക് തിരിച്ചുവരവ് സാധ്യമാകില്ലെന്ന് പറയാം.

സൂപ്പര്‍ താരം വിരാട് കോലി 14 റണ്‍സിനാണ് പുറത്തായത്. ഇതിന്റെ പേരില്‍ കോലിക്കെതിരേ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുകയും കോലി ഇതിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിസിസി ഐ കോലിയെ ചതിക്കുകയാണെന്ന് ആരോപിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായിരുന്ന ജസ്റ്റിന്‍ ലാംഗര്‍. അതിന്റെ കാരണവും ലാംഗര്‍ പറയുന്നു.

virat kohli-justing langer

നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയതിനെയാണ് വഞ്ചനയെന്ന് ലാംഗര്‍ വിശേഷിപ്പിച്ചത്. ' വിരാട് കോലിയില്‍ എന്താണ് ഇഷ്ടമാകാത്തതെന്നാണ് ചോദിക്കേണ്ടത്. അവന്റെ ആക്രമണോത്സകത, ടീമിനോടും വിജയത്തിനോടുമുള്ള ഇഷ്ടം, അവന്റെ ബാറ്റിങ്. നായകനെന്ന നിലയില്‍ വളരെ മികച്ചവനായിരുന്നു കോലി. ബിസിസി ഐ അവനോട് അനീതി കാട്ടി. അല്‍പ്പമെങ്കിലും ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ ഏകദിന നായകസ്ഥാനമെങ്കിലും നല്‍കണമായിരുന്നു'- ലാംഗര്‍ പറഞ്ഞു.

സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കെയാണ് നിര്‍ണ്ണായകമായ ഈ തീരുമാനമെടുത്തത്. 2021ലെ ടി20 ലോകകപ്പിന് ശേഷം കോലി ടി20 നായകസ്ഥാനം ഒഴിയുകയും ഏകദിന, ടെസ്റ്റ് നായകനായി തുടരുകയും ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. കോലിയുടെ അഭാവത്തില്‍ ടി20 നായകനായി രോഹിത് ശര്‍മയെത്തി. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണ്ടെന്ന് അഭിപ്രായപ്പെട്ട് കോലിയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ ബിസിസി ഐ തീരുമാനിക്കുകയായിരുന്നു.

നായകനെന്ന നിലയില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് കോലി. ഇതുവരെ ഐസിസി കിരീടം നേടാനായില്ലെങ്കിലും നായകനെന്ന നിലയില്‍ മോശമല്ലാത്ത റെക്കോഡ് താരത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തിന് പിന്നിലും കോലിയുടെ മികവുണ്ടായിരുന്നു. കോലി വളര്‍ത്തിയ ടീമുമായാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്കെത്തിയതെന്ന് പറയാം. കോലിക്ക് കീഴില്‍ കളിക്കുന്ന ഇന്ത്യയെ എല്ലാവരും ഭയന്നിരുന്നു.

virat kohli

എന്നാല്‍ ബിസിസി ഐക്ക് മാത്രം കോലിയെ നായകസ്ഥാനത്ത് നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടായില്ല. സൗരവ് ഗാംഗുലിയുടെ വ്യക്തമായ ഇടപെടലാണ് കോലിയുടെ നായകസ്ഥാനം തെറിപ്പിച്ചതെന്ന് പറയാം. ഇതിന് ശേഷം കോലിയും ഗാംഗുലിയും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തമായിരുന്നു. ഗാംഗുലിയുടെ ഏക പക്ഷീയമായ തീരുമാനമാണ് തന്റെ നായകസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും മാറ്റുന്ന കാര്യം അറിയിക്കുക പോലും ചെയ്തില്ലെന്നും കോലി പരോക്ഷമായി പറഞ്ഞിരുന്നു.

കോലിയെ നായകസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വളരെ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതെ കോലി ശ്രദ്ധിച്ചു. പിന്നീട് രോഹിത്തിനുകീഴില്‍ കോലി കളി തുടര്‍ന്നു. ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിര്‍ണ്ണായക താരമായി കോലി തുടരുന്നു. എന്നാല്‍ ബിസിസി ഐ അദ്ദേഹത്തോട് കാട്ടിയത് നീതികേടാണെന്ന് തന്നെ പറയാം.

Story first published: Friday, June 9, 2023, 15:35 [IST]
Other articles published on Jun 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+