For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: രോഹിത് വഴിമാറണം! ഓപ്പണിങ്ങില്‍ തിളങ്ങാന്‍ മൂന്ന് പേര്‍ കാത്തിരിക്കുന്നു

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് 152 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ചിരുന്നെങ്കിലും ആദ്യം പുറത്തായത് രോഹിത്താണ്. 15 റണ്‍സെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

സമീപകാലത്തെ രോഹിത്തിന്റെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ ഫോം വീണ്ടെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരുത്തുറ്റ കംഗാരുപ്പടയ്ക്ക് മുന്നില്‍ രോഹിത് മുട്ടുമടക്കി. രോഹിത് ഇന്ത്യന്‍ ടീമിനോട് വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് തന്നെ പറയാം.

rohit sharma

ഈ ഫൈനലോടെ ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിടപറയുകയാണ് നല്ലത്. അങ്ങനെ വന്നാല്‍ ഇന്ത്യ ആരെ ഓപ്പണറാക്കും? മൂന്നുപേര്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ജയ്‌സ്വാള്‍ ഇത്തവണത്തെ ഐപിഎല്ലിലും കസറിയിരുന്നു.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാക്കപ്പ് താരമായി ജയ്‌സ്വാളിനെ പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിനോടകം ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടാന്‍ താരത്തിനായി. 15 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 1845 റണ്‍സും 32 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1511 റണ്‍സും ജയ്‌സ്വാളിന്റെ പേരിലുണ്ട്. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും ജയ്‌സ്വാള്‍ മിടുക്കനാണ്. അടുത്ത സെവാഗാകാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍.

രോഹിത് ശര്‍മയും വെടിക്കെട്ട് ഓപ്പണറായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് ശര്‍മ കളമൊഴിയുമ്പോള്‍ തല്‍സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യന്‍ ജയ്‌സ്വാളാണ്. ശുബ്മാന്‍ ഗില്‍ വലം കൈയന്‍ ബാറ്റ്‌സ്മാനായതിനാല്‍ ഇടം കൈയനെന്ന നിലയില്‍ ജയ്‌സ്വാളിന് മുന്‍തൂക്കവുമുണ്ട്. യുവതാരമാണെങ്കിലും ഇതിനോടകം വലിയ പക്വത കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുവെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

രണ്ടാമത്തെ താരം റുതുരാജ് ഗെയ്കുവാദാണ്. വലം കൈയന്‍ ഓപ്പണര്‍ ഇതിനോടകം പ്രതിഭകാട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും മികവുകാട്ടാന്‍ അദ്ദേഹത്തിനായില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ റുതുരാജ് സ്ഥിരതയോടെ കളിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റിസര്‍വ് താരമായി റുതുരാജുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിനോടനുബന്ധിച്ച് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

rohit sharma

26കാരനായ റുതുരാജ് 28 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1941 റണ്‍സും 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4034 റണ്‍സും നേടിയിട്ടുണ്ട്. നിലയുറപ്പിച്ച് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മിടുക്കനായ റുതുരാജ് സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാനും കഴിവുള്ളവനാണ്. അമിത പ്രതിരോധത്തിലൂന്നാത്ത താരമാണ് അദ്ദേഹം. ഇന്ത്യയുടെ ടെസ്റ്റ് ടീമിന് മുതല്‍ക്കൂട്ടായി മാറിയേക്കും.

പൃഥ്വി ഷായെ ഇന്ത്യ പിന്തുണക്കുന്നതില്‍ കാര്യമില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൃഥ്വിയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും ഗംഭീരമാണ്. എന്നാല്‍ സമാന ദൗര്‍ബല്യം ഇടക്കിടെ വേട്ടയാടുന്ന പൃഥ്വിക്ക് ഇനിയൊരു തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം. അഭിമന്യു ഈശ്വരനാണ് മറ്റൊരു താരം. 27കാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നവനാണ്.

87 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 6556 റണ്‍സാണ് അഭിമന്യു നേടിയത്. 78 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3376 റണ്‍സും വലം കൈയന്‍ താരത്തിന്റെ പേരിലുണ്ട്. ഇന്ത്യന്‍ ടീമില്‍ അവസരം അര്‍ഹിക്കുന്ന താരമാണ് അഭിമന്യു. ഇനിയും അവസരം നല്‍കാതെ തഴയുന്നത് നീതികേടാവുമെന്നുറപ്പ്.

Story first published: Friday, June 9, 2023, 17:06 [IST]
Other articles published on Jun 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+