ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ വലിയ നാണക്കേട് നേരിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. അമിത ആത്മവിശ്വാസം കാരണമാണ് ഓസീസ് ടീം ലോകത്തിനു മുന്നില്‍ അപഹാസ്യരായി തീര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിടുകയാണ് പാറ്റ് കമ്മിന്‍സും സംഘവും.
ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാം സെഷനിലായിരുന്നു ഓവലിലെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാമറൂണ്‍ ഗ്രീനെറിഞ്ഞ 69ാം ഓവറിലായിരുന്നു ഇത്. ഇന്ത്യയുടെ ശര്‍ദ്ദുല്‍ ടാക്കൂറും മുഹമ്മദ് ഷമിയുമായിരുന്നു ക്രീസില്‍. മൂന്നാമത്തെ ബോൡ ശര്‍ദ്ദുല്‍ പുറത്ത്. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് എഡ്ജായ ശര്‍ദ്ദുലിനെ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി പിടികൂടി.

Screen shot
തുടര്‍ന്ന് ഇന്ത്യയുടെ 11ാമനായ മുഹമ്മദ് സിറാജ് ക്രീസിലെത്തി. ആദ്യത്തെ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തെ ബോള്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച സിറാജിനു പിഴച്ചു. ബോള്‍ നേരെ പാഡില്‍. ഗ്രീനും ഓസീസ് താരങ്ങളും അപ്പീല്‍ ചെയ്തതോടെ ഔട്ടെന്നു അംപയറുടെ കോള്‍. ഇതിനു പിറകെ ഓസ്‌ട്രേലയന്‍ താരങ്ങള്‍ കൂട്ടത്തോടെ ഗ്രൗണ്ട് വിടുന്നതാണ് കണ്ടത്. പക്ഷെ മുഹമ്മദ് സിറാജ് വിട്ടുകൊടത്തില്ല. അദ്ദേഹം റിവ്യു എടുത്തു.
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇതു കണ്ടെങ്കിലും അവര്‍ ഗൗനിക്കാതെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു നടക്കുകയായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റില്‍ എഡ്ജായെന്നു തെളിയുകയും നോട്ടൗട്ട് വിധിക്കുകയായിരുന്നു. അപ്പോഴേക്കും ഓസീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും തിരിച്ചുകയറലിന്റെ വക്കിലായിരുന്നു. ബൗണ്ടറി ലൈനിന്റെ തൊട്ടരികിലെത്തിയ ശേഷം ഓസീസ് താരങ്ങള്‍ തേര്‍ഡ് അംപയറുടെ അപ്രതീക്ഷിത തീരുമാനത്തില്‍ സ്തബ്ധരായി തിരികെ ഗ്രൗണ്ടിലേക്കു മടങ്ങിയെത്തുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇതു തമാശയായി എനിക്കു തോന്നുന്നില്ല. വലിയ അനാദരവായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. നിങ്ങള്‍ക്കു ആഹ്ലാദം പ്രകടിപ്പിക്കാം. പക്ഷെ അംപയറുടെ തീരുമാനം വരുന്നതിനു മുമ്പ് ഒരിക്കലും ഗ്രൗണ്ട് വിടാന്‍ പാടില്ല. എതിര്‍ ടീമിനെ അപമാനിക്കുന്നതിനു തുല്യമാണിത്.
ഓസ്‌ട്രേലിയന്‍ ടീമിന്റെ സ്ഥാനത്തു ഇതു പോലെ ഇന്ത്യയാണ് ഗ്രൗണ്ട് വിട്ടതെങ്കില്‍ ക്രിക്കറ്റ് സമൂഹം മുഴുവന്‍ രംഗത്തു വരികയും ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഗെയിമിനോടു അനാദരവ് കാണിച്ചെന്നും നടപടിയെടുക്കണമെന്നുമെല്ലാം ആവശ്യങ്ങളുയരുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇതു വലിയ തമാശയായി തോന്നിയില്ല. അവരുടെ അഹങ്കാരമാണ് കാണിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ നടപടിയോടു ഒട്ടും യോജിക്കുന്നില്ല. അവര്‍ നേരേേത്തയും കളിക്കളത്തില്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയതാണ്. എതിര്‍ ടീമിനെ ബഹുമാനിക്കാന്‍ അവര്‍ക്കു ഇപ്പോഴും മടിയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.