Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഗില്‍ ഔട്ടല്ല! ഓസീസിനായി കണ്ണടച്ച് അംപയര്‍, വന്‍ വിവാദം

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെതിരായ വിവാദ തീരുമാനത്തെ തുടര്‍ന്നു തേര്‍ഡ് അംപയര്‍ പ്രതിക്കൂട്ടില്‍. 444 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇന്ത്യക്കു നാലാം ദിനം ടീബ്രേക്കിനു തൊട്ടുമുമ്പായിരുന്നു ഗില്ലിനെ നഷ്ടമായത്. രോഹിത് ശര്‍മ- ഗില്‍ ജോടി 41 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കവെയാണ് സ്‌കോട്ട് ബോളന്‍ഡിലൂടെ ഓസീസ് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

എട്ടാം ഓവറിലെ ആദ്യ ബോളില്‍ ശുഭ്മന്‍ ഗില്‍ പുറത്താവുകയായിരുന്നു. 19 ബോളില്‍ രണ്ടു ഫോറുകളടക്കം 18 റണ്‍സാണ് താരം നേടിയത്. ഓഫ്സ്റ്റംപ് ലക്ഷ്യമിട്ട് ഗുഡ് ലെങ്ത്ത് ബോളായിരുന്നു ബോളന്‍ഡ് എറിഞ്ഞത്. മുന്നോട്ട് വന്നു പ്രതിരോധിക്കാനായിരുന്നു ഗില്‍ ശ്രമിച്ചത്. എന്നാല്‍ ബാറ്റിന്റെ ഷോള്‍ഡറില്‍ എഡ്ജായ ബോള്‍ സ്ലിപ്പിലേക്ക്.

SHUBMAN GILLL

ഗല്ലി ഏരിയയില്‍ ഫീല്‍ഡ് ചെയ്ത ഗ്രീന്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഇടതു വശത്തേക്കു ഡൈവ് ചെയ്ത് ഒരു കൈകൊണ്ടു ഡൈവ് ചെയ്തു വീണ് ബോള്‍ കോരിയെടുത്തത്. പക്ഷെ ഫീല്‍ഡ് അംപയര്‍ ക്യാച്ചിലെ സംശയത്തെ തുടര്‍ന്നു തേര്‍ഡ് അംപയര്‍ക്കു തീരുമാനം വിടുകയായിരുന്നു.

ഔട്ടെന്ന സോഫ്റ്റ് സിഗ്നല്‍ പോലും ഫീല്‍ഡ് അംപയര്‍മാരുടെ ഭാഗത്തു നിന്നില്ലായിരുന്നു. അതിനാല്‍ തന്നെ തീരുമാനമെടുക്കും മുന്‍പ് ക്യാച്ച് വളരെ ക്ലീനാണെന്നതിനു വ്യക്തമായ തെളിവ് തേര്‍ഡ് അംപയര്‍ക്കു ലഭിക്കുകയും വേണം. ക്യാച്ചിന്റെ കാര്യത്തില്‍ ഒരു ശതമാനം പോലും സംശയമുണ്ടെങ്കില്‍ ബാറ്റര്‍ക്കു അനുകൂലമായിരിക്കണം അംപയറുടെ തീരുമാനം.

തേര്‍ഡ് അംപയര്‍ മുന്നില്‍ നിന്നും, പിറകില്‍ നിന്നുമുള്ള ആംഗിളുകള്‍ പരിശോധിച്ച ശേഷം അതു ഔട്ട് തന്നെയെന്നു വിധിക്കുകയായിരുന്നു. പക്ഷെ റീപ്ലേ പരിശോധിച്ചാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം സംശയാസ്പദമാണെന്നു കാണാന്‍ സാധിക്കും. ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിട്ടുണ്ടെന്നും ഗ്രീനിന്റെ കൈവിരല്‍ ബോളിനു അടിയില്‍ ഇല്ലായിരുന്നുവെന്നും റീപ്ലേ സൂം ചെയ്തു നോക്കിയാല്‍ നമുക്കു വ്യക്തമാവും. തേര്‍ഡ് അംപയര്‍ ഈ ക്യാച്ച് ശരിയായി സൂം ചെയ്തു പോലും നോക്കാതെയാണ് ഗില്ലിനെതിരേ ഔട്ട് വിധിച്ചത്.

GREEN CATCH

ഔട്ടാണെന്ന തേര്‍ഡ് അംപയറുടെ തീരുമാനം വന്നതിനു ശേഷമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും പ്രതികരണമെടുത്താല്‍ ഇരുവരും തീരുമാനത്തില്‍ എത്രമാത്രം നിരാശരാണെന്നു വ്യക്തമാവും. ഞെട്ടലോടെ അല്‍പ്പസമയം നിന്നതിനു ശേഷമായിരുന്നു ഗില്‍ നിരാശനായി ക്രീസ് വിട്ടത്.

തേര്‍ഡ് അംപയറുടെ വിവാദ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയപരുന്നത്. വളരെ മോശം അംപയറിങാണ് കണ്ടത്. ശുഭ്മന്‍ ഗില്‍ വ്യക്തമായും നോട്ടൗട്ടാണ്. ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നതായി വ്യക്താമായി കാണാം. തേര്‍ഡ് അംപയര്‍ അന്ധനാണോയെന്നും ആരാധകര്‍ തുറന്നടിച്ചു.

Story first published: Saturday, June 10, 2023, 20:48 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+