Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: വലിയ മണ്ടത്തരം, രോഹിത്തിനേക്കാള്‍ നല്ല ബാറ്ററാണ് അശ്വിന്‍! ഇന്ത്യ എന്തിന് ഇതു ചെയ്തു?

ഓസ്‌ട്രേലിയക്കെതിരായ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ തഴഞ്ഞതിനെതിരേ ആഞ്ഞടിച്ച് ആരാധകര്‍. പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ഇലവനെയാണ് ഇന്ത്യ ഓവലില്‍ ഇറക്കിയത്. നാലു ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം കോമ്പിനേഷന്‍. ഏക സ്പിന്നറായി നറുക്കുവീണത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ പേസര്‍മാരായും ടീമിലേക്കു വന്നു.

2021ല്‍ ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. അന്നു അശ്വിനും രവീന്ദ്ര ജഡേജയുമായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍. ഇവരെക്കൂടാതെ മൂന്നു പേസര്‍മാരെയും ഇന്ത്യ കളിപ്പിച്ചു. അശ്വിനു അന്നു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണ പേസ് ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.

R ASHWIN

പക്ഷെ ആരാധകര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ അസംതൃപ്തരാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പ്രതികരിക്കുകയും ചെയ്തു. ആര്‍ അശ്വിനോടു ചെയ്തിരിക്കുന്നത് തികഞ്ഞ അപമാനം തന്നെയാണ്. ശര്‍ദ്ദുല്‍ ടാക്കൂര്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നത് വിഷയമല്ല. എന്തൊക്കെ സാഹചര്യങ്ങള്‍ പറയുകയാണെങ്കിലും ആര്‍ അശ്വിനെപ്പോലെയൊരു ഇതിഹാസത്തെ തഴയുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. അശ്വിനേക്കാള്‍ മികച്ച ഓഫ് സ്പിന്നറാണ് നതാന്‍ ലയണെന്ന ഓസീസ് പണ്ഡിതരുടെ വാദത്തിനു ഇതോടെ കാഠിന്യം കൂടുകയും ചെയ്യും.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സ്പിന്‍ ബൗളിങിനെതിരേ അത്ര നന്നായി കളിക്കുന്നവരല്ല. എന്നിട്ടും ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയത് വലിയ മണ്ടത്തരം തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇതു തന്നെ സംഭവിക്കുമെന്നു എനിക്കറിയാമായിരുന്നു. വീണ്ടുമൊരു മോശം തീരുമാനം ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിനോടു നാണം തോന്നുന്നു.

ASHWIN

ഫൈനലിലെ രണ്ടാമിന്നിങ്‌സിലായിരിക്കും ആര്‍ അശ്വിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ഏറ്റവുമധികം ബാധിക്കുക. ഏതു തരത്തിലുള്ള സാഹചര്യമാണെങ്കിലും ഇലവനില്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ തന്നെ മതി. ശര്‍ദ്ദുല്‍ ടാക്കൂറിനെ ആവശ്യമില്ലായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം മോശമായി. ഇന്ത്യയുടെ നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളറാണ് ആര്‍ അശ്വിന്‍. വിദേശത്തെ ടെസ്റ്റുകളില്‍ കളിപ്പിക്കാതെ അദ്ദേഹം ബലിയാടായി മാറുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

ടെസ്റ്റില്‍ രോഹിത് ശര്‍മയേക്കാള്‍ നല്ല ബാറ്ററാണ് ആര്‍ അശ്വിന്‍. ഇന്ത്യക്കു വേണ്ടി പ്രതിസന്ധി ഘട്ടത്തില്‍ നേരത്തേ അദ്ദേഹം പല മികച്ച ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അശ്വിന്‍ ഉറപ്പായും ഫൈനലില്‍ കളിക്കേണ്ടിയിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, June 7, 2023, 15:46 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+