Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രാഹുലിനെയും ബുംറയെയും അല്ല, ഇന്ത്യ മിസ്സ് ചെയ്യുക പന്തിനെ! കാരണമറിയാം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്നു ഓവലില്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ടീം ഇന്ത്യ ഏറ്റവുമധികം മിസ്സ് ചെയ്യുക റിഷഭ് പന്തിനെ ആയിരിക്കും. കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന താരത്തിനു പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ ഇനിയും കുറച്ചു മാസങ്ങള്‍ കൂടി വേണ്ടി വരും. റിഷഭിന്റെ അഭാവത്തില്‍ കെഎസ് ഭരതായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നാണ് സൂചന.

ഇഷാന്‍ കിഷനും ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും അരങ്ങേറിയിട്ടില്ലാത്ത അദ്ദേഹത്തെ ഫൈനലില്‍ ഇറക്കുന്നത് തിരിച്ചടി ആയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിഷഭ് പന്ത് മാത്രമല്ല മുന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരും ഫൈനലില്‍ ഇന്ത്യന്‍ നിരയിലില്ല.

RISHABH PANT

പരിക്കുകള്‍ കാരണം മൂന്നു പേരും വിശ്രമത്തിലാണ്. ഇവരെക്കൂടാതെയാണ് റിഷഭിനെയും ഫൈനലില്‍ ഇന്ത്യക്കു നഷ്ടമായത്. പക്ഷെ രാഹുല്‍, ശ്രേയസ്, ബുംറ എന്നിവരുടെ അഭാവം നികത്താന്‍ ഇന്ത്യക്കു ഫൈനലില്‍ കഴിയും. കാരണം അതിനു ശേഷിയുള്ള മിടുക്കരായ കളിക്കാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. പക്ഷെ റിഷഭിന്റെ അഭാവം നികത്തുക ടീമിനു അസാധ്യമായിരിക്കും. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തുറുപ്പുചീട്ടെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് റിഷഭ് പന്ത്.

കാരണം വളരെ അഗ്രസീവായ ബാറ്റിങിലൂടെ മല്‍സരഗതി മാറ്റി മറിക്കാന്‍ മിടുക്കനാണ് അദ്ദേഹം. വൈറ്റ് ബോള്‍ ക്രിക്കറ്റിനേക്കാള്‍ റിഷഭ് ഇംപാക്ടുണ്ടാക്കുന്നത് ടെസ്റ്റിലാണ്. അദ്ദേഹത്തെയായിരിക്കും ഓസ്‌ട്രേലിയക്കെതിരായ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യന്‍ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുകയെന്നു പറയാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അവസാനത്തെ 10 ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് റിഷഭാണ്.

കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും റിഷഭ് പന്ത് വാരിക്കൂട്ടിയത് 663 റണ്‍സാണ്. ഇന്ത്യയുടെ മറ്റൊരു താരത്തിനും ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും 500 റണ്‍സ് പോലും നേടാന്‍ സാധിച്ചിട്ടില്ല. റിഷഭ് കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സെടുത്തിരിക്കുന്ന രണ്ടാമത്തെ താരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്.

463 റണ്‍സ് ജഡ്ഡു നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (459 റണ്‍സ്), ശുഭ്മന്‍ ഗില്‍ (379), ശ്രേയസ് അയ്യര്‍ (345), വിരാട് കോലി (342), അക്ഷര്‍ പട്ടേല്‍ (334), ആര്‍ അശ്വിന്‍ (224), അജിങ്ക്യ രഹാനെ (189), കെഎല്‍ രാഹുല്‍ (125) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇതു മാത്രമല്ല ഓസ്‌ട്രേലിയയുടെ ഏറ്റവും അപകടകാരികളായ പേസ് ജോടികളായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരേ ഏറ്റവും നന്നായി ബാറ്റ് ചെയ്യാന്‍ മിടുക്കനും റിഷഭ് പന്താണ്. ഇത്തവണ ഫൈനലില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന രണ്ടു ബൗളര്‍മാരാണ് ഇരുവരും. റിഷഭ് ടീമിലുണ്ടായിരുന്നെങ്കില്‍ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ഇവരെ ബാക്ക്ഫൂട്ടിലാക്കാന്‍ ഇന്ത്യക്കു കഴിയുമായിരുന്നു. കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരേ ടെസ്റ്റില്‍ അതിശയിപ്പിക്കുന്ന ബാറ്റിങ് ശരാശരിയാണ് റിഷഭിന്റേത്.

106 ശരാശരിയോടെയാണ് പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരേ ടെസ്റ്റില്‍ റിഷഭ് പന്ത് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരേ ഇത്രയും ഗംഭീര റെക്കോര്‍ഡുള്ള മറ്റൊരു ബാറ്ററും നിലവില്‍ ഇന്ത്യന്‍ നിരയിലില്ല. റിഷഭ് കഴിഞ്ഞാല്‍ ഇവര്‍ക്കെതിരേ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള രണ്ടാമത്തെയാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (68.3).

യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് തൊട്ടുതാഴെയുള്ളത്. 64 ശരാശരിയിലാണ് കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരേ ഗില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ചേതേശ്വര്‍ പുജാര (45.9), കെഎല്‍ രാഹുല്‍ (45.2), രവീന്ദ്ര ജഡേജ (43.3), അജിങ്ക്യ രഹാനെ (40.6), വിരാട് കോലി (38.9), അക്ഷര്‍ പട്ടേല്‍ (20.5) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Wednesday, June 7, 2023, 6:43 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+