For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കിവീസിനെ കറക്കി വീഴ്ത്തുമോ അശ്വിന്‍? മൂന്ന് മികച്ച പ്രകടനങ്ങളിതാ

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ ഇവിടെ കളിച്ച് പരിചയസമ്പത്തുള്ള മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനില്‍ ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നു. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിദേശ മൈതാനത്തും തനിക്ക് മികവുണ്ടെന്ന് അശ്വിന്‍ തെളിയിച്ചിരുന്നു. കിവീസിനെതിരേ അശ്വിന്റെ ബൗളിങ് നിര്‍ണ്ണായകമാവും. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിലെ അശ്വിന്റെ മൂന്ന് മികച്ച ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


59 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ്

59 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ്

2016ല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആര്‍ അശ്വിന്‍ ന്യൂസീലന്‍ഡിന്റെ അന്തകരാവുകയായിരുന്നു. 557 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കിവീസിന്റെ ആറ് വിക്കറ്റുകള്‍ ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ വീഴ്ത്തി. 27.2 ഓവറില്‍ 81 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഈ പ്രകടനം. വില്യംസണ്‍, ടോം ലാദം തുടങ്ങിയ പ്രമുഖരെല്ലാം അശ്വിന് മുന്നിലാണ് കീഴടങ്ങിയത്.

ഇന്ത്യ മുന്നോട്ടുവെച്ച 475 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് മുന്നില്‍ അശ്വിന്‍ വീണ്ടും അന്തകനായി. 13.5 ഓവറില്‍ 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.321 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കളിയിലെ താരം അശ്വിനായിരുന്നു.

രണ്ട് ഇന്നിങ്‌സിലും ആറ് വിക്കറ്റ് പ്രകടനം

രണ്ട് ഇന്നിങ്‌സിലും ആറ് വിക്കറ്റ് പ്രകടനം

2012ല്‍ നടന്ന ഹൈദരാബാദ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും ആറ് വിക്കറ്റ് പ്രകടനം നടത്തിയാണ് അശ്വിന്‍ ഞെട്ടിച്ചത്. ഇന്ത്യയുടെ 438 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ കിവീസ് 159ന് കൂടാരം കയറി. 16.3 ഓവറില്‍ 31 റണ്‍സിന് ആറ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. കിവീസിനെ ഫോളോ ഓണിന് ക്ഷണിച്ച ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ 54 റണ്‍സ് വഴങ്ങി അശ്വിന്‍ ആറ് വിക്കറ്റ് പ്രകടനം ആവര്‍ത്തിച്ചു. ഇന്നിങ്‌സിനും 115 റണ്‍സിനുമാണ് മത്സരത്തിലെ ഇന്ത്യയുടെ ജയം.

132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ്

132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ്

2016ല്‍ കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് അശ്വിന്റെ മറ്റൊരു ഗംഭീര പ്രകടനം കണ്ടത്. ഇന്ത്യയുടെ 434 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിന്റെ ആറ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 35.3 ഓവര്‍ എറിഞ്ഞ് 132 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്്ത്തിയത്. ടോം ലാദം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ ന്യൂസീലന്‍ഡിന്റെ പ്രമുഖരെയെല്ലാം വീഴ്ത്താന്‍ അശ്വിന് സാധിച്ചിരുന്നു.

Story first published: Saturday, May 8, 2021, 10:45 [IST]
Other articles published on May 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+