WTC: ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങലല്ല ആക്രമണോത്സുകത! റിഷഭിനതിരേ ഇര്‍ഫാന്‍
ഐസിസിയുടെ ലോക ടെസ്റ്റ് കിരീടം നേടാനുള്ള സുവര്‍ണാവസരം കൈവിട്ട ഇന്ത്യന്‍ ടീമിനെതിരേ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഉത്തരവാദിത്വമില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് വീശിയതെന്നും ഇതാണ് പരാജയത്തിനു കാരണമെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ വെറും 170 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. 139 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം കിവീസ് അനായാസം പിന്തുടര്‍ന്നു ജയിക്കുകയും ചെയ്തു.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ബാറ്റിങിനെയും ഇര്‍ഫാന്‍ ചോദ്യം ചെയ്തു. രണ്ടാമിന്നിങ്‌സില്‍ 41 റണ്‍സോടെ റിഷഭ് ടോപ്‌സ്‌കോററായിരുന്നെങ്കിലും പേസര്‍മാര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പനടിക്കള്‍ക്കു ശ്രമിച്ച താരം തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ടു മാത്രമായിരുന്നു റിഷഭ് പല തവണ പുറത്താവലില്‍ നിന്നു രക്ഷപ്പെട്ടത്.

നിരാശാജനകം
ഫൈനലില്‍ ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ നമ്മള്‍ തിരയുകയാണെങ്കില്‍ ആദ്യ ഇന്നിങ്‌സിനു ശേഷം തന്നെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. രണ്ടാമിന്നിങ്‌സാവട്ടെ തീര്‍ച്ചും നിരാശാജനകവുമായിരുന്നു. കാരണം രണ്ടാമിന്നിങ്‌സില്‍ ബോള്‍ അത്ര മൂവ് ചെയ്തിരുന്നില്ല. എന്നിട്ടു പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തില്ല. രണ്ടാമിന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നുവെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

റിഷഭിന് ഉത്തരവാദിത്വമില്ല
റിഷഭ് പന്തിന്റെ ബാറ്റിങിനെയും ഇര്‍ഫാന്‍ വിമര്‍ശിച്ചു. സ്‌ട്രോക്ക് പ്ലേയില്‍ താരം കുറേക്കൂടി സെലക്ടീവാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിഷഭ് ആക്രമണോത്സുക ബാറ്റിങ് കളിക്കാന്‍ കഴിവുള്ള, ഈ ശൈലി ഇഷ്ടപ്പെടുന്ന താരമാണെന്നറിയാം. പക്ഷെ ആക്രമണോത്സുകതയെന്നാല്‍ പേസ് ബൗളര്‍മാര്‍ക്കെതിരേ ഇടയ്ക്കിടെ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനായി ശ്രമിക്കുകയെന്നതല്ല. അല്‍പ്പം ഉത്തരവാദിത്വം കൂടി വേണമെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു.
ട്രെന്റ് ബോള്‍ട്ടിന്റെ ഓവറിലായിരുന്നു റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിച്ച റിഷഭിനെ ഹെന്റി നിക്കോള്‍സ് മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ഒരു ബാറ്റ്‌സ്മാന്റെ കുറവ്
ഫൈനലില്‍ ഒരു ബാറ്റ്‌സ്മാന്റെ കുറവ് ഇന്ത്യന്‍ ടീമില്‍ അനുഭവപ്പെട്ടു. ഫൈനല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞതാണ്. ന്യൂസിലാന്‍ഡിനുള്ളതു പോലെ ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ നമുക്കില്ലായിരുന്നു. ഇങ്ങനെയൊരാളെ ലഭിക്കുകയെന്നതും ബുദ്ധിമുട്ടാണെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

ബാറ്റ്‌സ്മാന്‍മാരുടെ സമീപനം
ന്യൂസിലാന്‍ഡ് പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സമീപനത്തെയും ഇര്‍ഫാന്‍ വിമര്‍ശിച്ചു. കിവി പേസര്‍മാര്‍ ബൗണ്‍സറുകള്‍ എറിഞ്ഞപ്പോള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പുള്‍ ഷോട്ടുകള്‍ക്കാണ് ശ്രമിച്ചത്. പകരം ഇവ ശരീരത്തില്‍ സ്വീകരിക്കുകയോ ഒഴിവാക്കിയോ പ്രതിരോധിക്കാമായിരുന്നു. ബാറ്റ്‌സ്മാന്‍മാരുടെ ഭാഗത്തു നിന്നും ആത്മമാര്‍ഥത കുറവായിരുന്നുവെന്നാണ് ഇതു കാണിക്കുന്നതെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications