WTC Final: ന്യൂസിലാന്‍ഡിനെ എത്രയും വേഗം പുറത്താക്കണം, അതിന് മൂന്നു വഴികള്‍!- ലക്ഷ്മണ്‍ പറയുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിലവില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡാണ് ഡ്രൈവിങ് സീറ്റില്‍. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ഒന്നാമിന്നിങ്‌സ് ലീഡിനായി കിവികള്‍ക്കു വേണ്ടത് 116 റണ്‍സ് മാത്രമാണ്. ന്യൂസിലാന്‍ഡിന്റെ ലീഡ് കഴിയാവുന്നത്രയും കുറച്ചാല്‍ മാത്രമേ മല്‍സരത്തില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. നാലാം ദിനം മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചിരുന്നു.
മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 217നു മറുപടിയില്‍ കിവീസ് രണ്ടു വിക്കറ്റിന് 102 റണ്‍സെന്ന നിലയിലായിരുന്നു. എത്രയും വേഗത്തില്‍ ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇന്ത്യക്കു ചില വഴികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍.

ലെങ്ത് വളരെ പ്രധാനം
ഒന്നാമത്തെ കാര്യം ബൗളിങ് ലെങ്ത്താണ്. ലെങ്ത്തില്‍ ബൗളര്‍മാര്‍ മാറ്റം വരുത്തണം. ഇതുവരെയുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ഭൂരിഭാഗവും ഗുഡ് ലെങ്ത് ബോളുകളായിരുന്നു. കുറേക്കൂടി ഫുള്‍ ആയി ബൗള്‍ ചെയ്താല്‍ വിക്കറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

ക്ഷമയോടെ കാത്തിരിക്കണം
രണ്ടാമത്തെ കാര്യം ക്ഷമയാാണ്. ഒരുപാട് റണ്‍സ് വിട്ടുകൊടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. റണ്‍സ് വിട്ടുകൊടുത്താല്‍ അതു നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ന്യൂസിലാന്‍ഡ് ഇപ്പോള്‍ 116 റണ്‍സിന് പിറകിലാണ്. നിസാരമായി ഇന്ത്യക്കു റണ്‍സ് ഇനി വഴങ്ങാന്‍ കഴിയില്ലെന്നാണ് ഇതിന്റെ അര്‍ഥം. കൂടുതല്‍ അച്ചടക്കത്തോടെയുള്ള ക്ഷമയോടെയുള്ള സമീപനമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്.

അഗ്രസീവായി കളിക്കണം
മൂന്നാമത്തെ വഴി കൂടുതല്‍ അഗ്രസീവായി ആക്രമണോത്സുകതയോടെ കളിക്കുകയെന്നതാണ്. കൂടുതല്‍ ഷോര്‍ട്ട് പിച്ച് ബോളുകളെറിയണം. പ്രത്യേകിച്ചും റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ക്കെതിരേയാവണം ഇവ കൂടുതല്‍ പരീക്ഷിക്കേണ്ടതെന്നും ലക്ഷ്മണ്‍ ഉപദേശിക്കുന്നു.
അഞ്ചാം ദിനം മല്‍സരം ഇന്ത്യക്കു അനുകൂലമായി മാറ്റിമറിക്കാന്‍ സാധ്യതയുള്ള ബൗളര്‍ ജസ്പ്രീത് ബുംറയായിരിക്കും. അദ്ദേഹത്തില്‍ നിന്നും മാജിക്കല്‍ സ്‌പെല്‍ താന്‍ പ്രതീക്ഷിക്കുന്നതായും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

റിസര്‍വ് ദിനവും മല്‍സരം
ഫൈനലില്‍ നേരത്തേ തന്നെ ഐസിസി ഒരു റിസര്‍വ് ദിനം ഉള്‍പ്പെടുത്തിയിരുന്നു. രണ്ടു ദിനം ഇതിനകം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഈ റിസര്‍വ് ദിനം കൂടി ഫൈനലിനായി ഉപയോഗിക്കും. എന്നാല്‍ ശേഷിക്കുന് രണ്ടു ദിവസം കൊണ്ട് മൂന്ന് ഇന്നിങ്‌സുകള്‍ ഇരുടീമുകള്‍ക്കും കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. മല്‍സരം സമനിലയില്‍ പിരിയാനുള്ള സാധ്യതകളാണ് കൂടുതല്‍. കളി സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും കിരീടം പങ്കുവയ്ക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications