Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യന്‍ വാലറ്റം ദയനീയം, 2018നു ശേഷം ലോകത്തിലെ ഏറ്റവും മോശം!

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ടെസ്റ്റ് ടീമാണ് ഇന്ത്യയെങ്കിലും ഒരു വീക്ക്‌നെസ് പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. വാലറ്റക്കാരുടെ ബാറ്റിങ് പ്രകടനമാണിത്. കണക്കുകള്‍ നോക്കിയാല്‍ തീച്ചയായും ഇന്ത്യക്കു നാണക്കേടുണ്ടാക്കുന്ന റെക്കോര്‍ഡാണിത്. 2018ന്റെ തുടക്കം മുതലുള്ള ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളെടുത്താല്‍ ഇന്ത്യയുടെ ഒമ്പത് മുതല്‍ 11 വരെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഏറ്റവും മോശമാണെന്നു തന്നെ പറയേണ്ടി വരും. ഒമ്പത് മുതല്‍ 11 വരെയുള്ള സ്ഥാനക്കാരുടെ ബാറ്റിങ് ശരാശരി ഒരു ടെസ്റ്റില്‍ 21 റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ ഇത്രയും മോശം റെക്കോര്‍ഡ് മറ്റൊരു ടീമിനുമില്ല.

1

ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യയുടെ വാലറ്റക്കാര്‍ ദുരന്തമായി മാറിയിരുന്നു. ഒമ്പത് മുതല്‍ 11 വരെയുള്ളവര്‍ക്കു ആകെ നേടാനായത് എട്ടു റണ്‍സാണ്. ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ഇഷാന്ത് ശര്‍മ നാലു റണ്‍സെടുത്തു പുറത്തായിരുന്നു. പത്താമനായ ജസ്പ്രീത് ബുംറയ്ക്കു അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. അവസാനത്തെയാളായ മുഹമ്മദ് ഷമി നാലു റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

Story first published: Wednesday, June 23, 2021, 18:21 [IST]
Other articles published on Jun 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+