For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യ ഒരാളെ മിസ് ചെയ്തു, അത് ശര്‍ദ്ദുല്‍ ഠാക്കൂര്‍!- കാരണങ്ങളറിയാം

രണ്ടു ദിവസത്തെ മല്‍സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതകളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കാരണം മഴയെത്തുടര്‍ന്നു രണ്ടു ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. റിസര്‍വ് ദിനമുള്‍പ്പെടെ ഇനി രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫൈനലില്‍ ഇന്ത്യയുടെ പ്രകടനം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു 217 റണ്‍സാണ് നേടാനായത്. വാലറ്റം പൂര്‍ണമായും പരാജയപ്പെട്ടതാണ് ഇന്ത്യ 250 പോലും കടക്കാതിരിക്കാന്‍ കാരണം.

ബൗളിങിലും ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെത് ശരാശരിയിലൊതുങ്ങിയിരുന്നു. ശര്‍ദ്ദുല്‍ ഠാക്കൂറിനെ ഒഴിവാക്കിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ശര്‍ദ്ദുല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അതു ടീമിന് മുതല്‍ക്കൂട്ടാവുമായിരുന്നു. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 മൂടിക്കെട്ടിയ, ബൗളിങിന് യോജിച്ച വിക്കറ്റ്

മൂടിക്കെട്ടിയ, ബൗളിങിന് യോജിച്ച വിക്കറ്റ്

ഫൈനല്‍ നടക്കുന്ന മൂന്നു ദിവസവും സതാംപ്റ്റണില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂടിക്കെട്ടിയ, ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കൂടുതല്‍ യോജിച്ച കാലാവസ്ഥയാണ് മല്‍സരം തുടങ്ങിയ ശേഷം ഇതുവരെ ഇവിട നമുക്ക് കാണാനായത്.
ശര്‍ദ്ദൂലിന്റെ ബൗളിങിന് ഏറ്റവും അനുകൂലമായ സാഹചര്യം കൂടിയാണിത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം നാലാം പേസറായി ശര്‍ദ്ദുല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങിനു കൂടുതല്‍ മൂര്‍ച്ചയേകുമായിരുന്നു.മികച്ച സ്വിങ് ബൗളര്‍ കൂടിയായ ശര്‍ദ്ദുലിന് കിവി ബാറ്റ്‌സ്മാന്‍മാര്‍ക്കുമേല്‍ കുറേക്കൂടി സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവാരാണ് ടീമിലെ സ്പിന്നര്‍മാര്‍.

 ബാറ്റിങിന് ആഴം നല്‍കും

ബാറ്റിങിന് ആഴം നല്‍കും

മികച്ച ഫാസ്റ്റ് ബൗളര്‍ മാത്രമല്ല അതുപോലെ തന്നെ മികച്ച ബാറ്റ്‌സ്മാനും കൂടിയാണ് ശര്‍ദ്ദുല്‍. ഓസ്‌ട്രേലിയക്കെതിരേ ഈ വര്‍ഷമാദ്യം ഗാബില്‍ നടന്ന ടെസ്റ്റില്‍ അദ്ദേഹം ഇതു തെളിയിച്ചതുമാണ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ ശര്‍ദ്ദുല്‍ ഫിഫ്റ്റിയുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ഓസീസിന്റെ ലോകോത്തര പേസാക്രമണത്തെ നേരിട്ടാണ് അന്നു ശര്‍ദ്ദുല്‍ 67 റണ്‍സ് നേടിയത്. ഇതു ആറിന് 186 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലിലും സമാനമായ ഒരു ഇന്നിങ്‌സ് കളിച്ച് ഇന്ത്യയെ കൂടുതല്‍ മികച്ച സ്‌കോറിലെത്തിക്കാന്‍ ശര്‍ദ്ദുലിന് കഴിയുമായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കളിക്കവെ തന്റെ ബാറ്റിങ് പാടവം തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 63 മല്‍സരങ്ങളില്‍ നിന്നും ഏഴു ഫിഫ്റ്റികളടക്കം 1300ന് മുകളില്‍ റണ്‍സ് ശര്‍ദ്ദുല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

 സമീപകാലത്തെ ഫോം

സമീപകാലത്തെ ഫോം

ശര്‍ദ്ദുലിനെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണിത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റില്‍ ഏഴു വിക്കറ്റുകളുമായി തിളങ്ങിയ ശര്‍ദ്ദുല്‍ പിന്നീട് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20, ഏകദിന പരമ്പരകളിലും ഈ ഫോം തുടര്‍ന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും താരം പിഴുതത് 15 വിക്കറ്റുകളായിരുന്നു. ശര്‍ദ്ദുലിന്റെ മികച്ച ബൗണ്‍സറുകള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ താളം തെറ്റിക്കുകയും ചെയ്തിരുന്നു.
സമീപകാലത്തെ ഈ ഫോം പരിഗണിച്ച് ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ ശര്‍ദ്ദുലിനെ ഇന്ത്യക്കു കളിപ്പിക്കമായിരുന്നുവെന്നാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.

Story first published: Tuesday, June 22, 2021, 13:46 [IST]
Other articles published on Jun 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+