Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഓസീസിന് കളി തളികയില്‍ വച്ച് കൊടുത്തു! രോഹിത്തും ദ്രാവിഡും കുടുങ്ങും

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം വലിയ അബദ്ധങ്ങളാണ് കാണിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ആദ്യദിനം ഓസീസ് മല്‍സരത്തില്‍ മേധാവിത്വം സ്ഥാപിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിനെതിരേയും നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേയും അദ്ദേഹം രംഗത്തു വന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു കനേരിയ.

ഇന്ത്യന്‍ ടീം ആദ്യം കാണിച്ച മണ്ടത്തരം ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയെന്നതാണ്. ഇന്ത്യയുടെ രണ്ടാത്തെ പിഴവ് ടോസ് ലഭിച്ചിട്ടും ബാറ്റിങിനു പകരം ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ്. ടീം സെലക്ഷനിലോ പിഴവുകള്‍ വരുത്തി, ടോസിനു ശേഷമെങ്കിലും ഇന്ത്യക്കു ശരിയായ തീരുമാനമെടുക്കാമായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ചോ, ഈ സമയത്തെ കാലാവസ്ഥയെക്കുറിച്ചോ യാതൊന്നും മനസ്സിലാക്കാതെയാണ് ഇന്ത്യ എതിരാളികളെ ബാറ്റിങിനു അയച്ചതെന്നും ഡാനിഷ് കനേരിയ കുറ്റപ്പെടുത്തി.

DANISH KANERIA

ടോസിനു ശേഷം പച്ചപ്പുള്ള പിച്ച് കണ്ട രോഹിത് ശര്‍മ ഇവിടെ ബാറ്റിങ് ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞായിരുന്നു ബൗളിങ് തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയെ ഈ വിക്കറ്റില്‍ വളരെ വേഗത്തില്‍ പുറത്താക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി. പക്ഷെ ഈ നിഗമനം തെറ്റായിരുന്നു. ഏറ്റവുമാദ്യം ചെയ്യേണ്ടത് സാഹചര്യത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുകയെന്നതാണ്. ഇംഗ്ലണ്ടില്‍ ഏപ്രില്‍ അവസാനത്തോടെയാണ് സീസണ്‍ തുടങ്ങുന്നത്.

വര്‍ഷം മുഴുവന്‍ ഇവിടെ മഴ പെയ്തുകൊണ്ടിരിക്കും. ഈ കാരണത്താല്‍ വിക്കറ്റിനകത്തെ കാഠിന്യം ഇല്ലാതായി തീരും. മേയ് പകുതിയാവുമ്പോഴേക്കും ഇവിടുത്തെ വിക്കറ്റിനു ചൂടേറും. ജൂണിലും ഇങ്ങനെ തന്നെയായിരിക്കും ഇവിടുത്തെ വിക്കറ്റിന്റെ സ്വഭാവം. ഈ പിച്ചില്‍ പുല്ല് വച്ച് പിടിപ്പിച്ചിരിക്കുന്നത് അഞ്ചു ദിവസം ഗ്രൗണ്ടിനെ നന്നായി നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. പക്ഷെ ഈ പുല്ല് കണ്ടാണ് യാതൊരു ക്ലൂവുമില്ലാതെ ഇവിടെ ആദ്യം ബൗളിങായിരിക്കും നല്ലതെന്ന മണ്ടന്‍ തീരുമാനം രോഹിത് എടുത്തതന്നും ഡാനിഷ് കനേരിയ വിശദമാക്കി.

ആദ്യദിനം ചില ബോളുകള്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്റെ കൈകളിലേക്കു എത്താതെ അതിനു മുമ്പ് തന്നെ ഗ്രൗണ്ടില്‍ വീഴുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ഇങ്ങനെയാണങ്കില്‍ നാലാംദിനം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങുമ്പോള്‍ എന്തായിരിക്കും തങ്ങളുടെ അവസ്ഥയെന്നു ഇന്ത്യന്‍ ടീം ആലോചിക്കണമെന്നും ഡാനിഷ് കനേരിയ ആവശ്യപ്പെട്ടു.

rohit- cummins

ബൗളിങില്‍ ഇന്ത്യയുടെ തുടക്കം നന്നായിരുന്നു. 76 റണ്‍സിനിടെ ഓസ്‌ട്രേലിയയുടെ മൂന്നു വിക്കറ്റുകള്‍ അവര്‍ വീഴ്ത്തി. എന്നാല്‍ പിന്നീട് സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തത്. എവിടെ ബൗള്‍ ചെയ്യണമെന്നു പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു യാതൊരു ക്ലൂയുമില്ലായിരുന്നു. വളരെ വേഗത്തിലായിരുന്നു ഹെഡും സ്മിത്തും ചേര്‍ന്ന് ഓസീസിനായി റണ്‍സ് സ്‌കോര്‍ ചെയ്തത്.

ഓസീസിനു വേണ്ടി കാമറൂണ്‍ ഗ്രീന്‍, അലെക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഇനിയും ബാറ്റ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യന്‍ ബൗളര്‍മാരുടെ ആദ്യദിനത്തിലെ ബൗളിങ് പ്രകടനം വളരെ മോശമായിരുന്നു. ഇംഗ്ലണ്ടില്‍ ഏതു ഏരിയയിലാണ് ബൗള്‍ ചെയ്യേണ്ടത് അവിടെയല്ല ഇന്ത്യന്‍ താരങ്ങള്‍ പന്തെറിഞ്ഞത്. ഈ കാരണത്താലാണ് ഓസ്‌ട്രേലിയ ഇത്രയും വലിയ സ്‌കോര്‍ അടിച്ചെടുത്തതെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

ഈ ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരിക്കും കുറ്റക്കാര്‍. കാരണം ഈ മല്‍സരം ഓസ്‌ട്രേലിയക്കു ഇന്ത്യ തളികയില്‍ വച്ച് നല്‍കിയിരിക്കുകയാണ് ചെയ്തതെന്നു ഞാന്‍ പറയും. ഇതു രണ്ടാം തവണയായരിക്കും ഇന്ത്യക്കു ഫൈനലില്‍ പരാജയം രുചിക്കേണ്ടി വരുന്നത്. 2021ലെ കഴിഞ്ഞ ഫൈനലിലും ഇന്ത്യ ഇതു തന്നെ ആവര്‍ത്തിച്ചിരുന്നു. പക്ഷെ അന്നത്തെ തോല്‍വിയില്‍ നിന്നും ഇന്ത്യ ഇത്തവണയും പാഠം പഠിച്ചില്ലെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 8, 2023, 14:04 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+