WTC Final: നോക്കൗട്ട്, റിസര്‍വ് ദിനം, കിവീസ്- മാരക കോമ്പോ, മൂന്നും ചേര്‍ന്നാല്‍ ഇന്ത്യ തോല്‍ക്കും!
ഐസിസി ടൂര്‍ണമെന്റില്‍ വീണ്ടും മൂന്നു കാര്യങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ ടീം ഇന്ത്യക്കു അടിതെറ്റി. റിസര്‍വ് ദിനം, നോക്കൗട്ട് മല്‍സരം, ന്യൂസിലാന്‍ഡ് എന്നിവയായിരുന്നു മൂന്നു കാര്യങ്ങള്‍. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനനലില്‍ ഈ മൂന്നു ഘടങ്ങളും ഒന്നിച്ചുവന്നതാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാരണം ഇതു രണ്ടാം തവണയാണ് ഇന്ത്യക്കു ഇങ്ങനെയൊരു തിരിച്ചരി നേരിട്ടത്. നേരത്തേ 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യക്കു സമാനമായ ദുരന്തം നേരിട്ടിരുന്നു. അന്നു സെമി ഫൈനലില്‍ ആയിരുന്നെങ്കില്‍ ഇത്തവണ ഫൈനലിലാണെന്നു മാത്രം. മറ്റെല്ലാം സമാനമാണ്.

2019ലെ ലോകകപ്പ്
ഇംഗ്ലണ്ടിലായിരുന്നു 2019ലെ ലോകകപ്പ് നടന്നത്. ഇത്തവണ ലോക ചാംപ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് തന്നെയാണ് ആതിഥേയത്വം വഹിച്ചത്. ലോകകപ്പിന്റെ സെമിയിലായിരുന്നു ഇന്ത്യയും കിവീസും നേര്‍ക്കുനേര്‍ വന്നത്. അന്നും മഴ മല്‍സരത്തിനു വില്ലനായി. തുടര്‍ന്നു ദിവസങ്ങളിലായിട്ടായിരുന്നു മല്‍സരം. ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സ് മാത്രമേ ആദ്യദിനം നടന്നുള്ളൂ. മഴ വില്ലനായതോടെ ഇന്ത്യയുടെ റണ്‍ചേസ് റിസര്‍വ് ദിനമായിരുന്നു.

റിഷഭ് അന്നും തിളങ്ങി
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ റിഷഭ് പന്തായിരുന്നു. 41 റണ്‍സാണ് താരം നേടിയത്. 2019ലെ ലോകകപ്പ് സെമിയിലും കിവികള്‍ക്കെതിരേ റിഷഭ് (32) തിളങ്ങിയിരുന്നു. അന്നു പക്ഷെ ടോപ്‌സ്‌കോറര്‍ രവീന്ദ്ര ജഡേജയായിരുന്നു (77 റണ്‍സ്). മുന്‍ നായകന്‍ എംഎസ് ധോണിയും (50) ഫിഫ്റ്റി തികച്ചിരുന്നു.
240 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു അന്നു കിവീസ് ഇന്ത്യക്കു നല്‍കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യ ഇതു അനായാസം മറികടക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിവികളുടെ ബൗളിങ് ആക്രമണത്തില്‍ ഇന്ത്യ കടപുഴകി. മൂന്നു ബോള്‍ ബാക്കിനില്‍ക്കെ 221ന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍
പ്രഥമ ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടു ദിവസങ്ങള്‍ പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയിരുന്നു. രണ്ടാംദിനമാവട്ടെ വെളിച്ചകുറവ് കാരണം നിരവധി ഓവറുകളും നഷ്ടമായിരുന്നു. ഇതോടെയാണ് റിസര്‍വ് ദിനത്തിലേക്കു മല്‍സരം നീണ്ടത്.
ഇത്തവണയും ന്യൂസിലാന്‍ഡിന്റെ ബൗളിങ് ആക്രമണത്തില്‍ ഇന്ത്യ പതറിപ്പോയി. 139 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് റിസര്‍വ് ദിനത്തില്‍ ഇന്ത്യ നല്‍കിയത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications