Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ടീം ഇന്ത്യ ഫൈനലിന് റെഡിയോ? ആ വീക്ക്‌നെസ് പണിയാവും!! ഉത്തപ്പയുടെ മുന്നറിയിപ്പ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (WTC) അടുത്ത ഫൈനലിനു ഇന്ത്യന്‍ ടീം ഇപ്പോഴും പൂര്‍ണമായും റെഡിയല്ലെന്നും വലിയൊരു വീക്ക്‌നെസുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലേറ്റ തോല്‍വി ഇന്ത്യക്കു വലിയ ക്ഷീണമായിട്ടുണ്ട്. നാളെ (ശനി) ഗുവാഹത്തിയില്‍ തുടങ്ങാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ ഇന്ത്യ ക്കു ജയിച്ചേ തീരൂ.

രണ്ടാമങ്കത്തില്‍ തോറ്റാല്‍ പരമ്പര നഷ്ടമാവുക മാത്രമല്ല ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ അതു ഇന്ത്യയുടെ സ്ഥാനത്തെയും ബാധിക്കും. നിലവില്‍ പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരാണ് ഇന്ത്യ. അടുത്ത ടെസ്റ്റില്‍ തോറ്റാല്‍ ടീം അവിടെ നിന്നും നേരെ അഞ്ചാംസ്ഥാനത്തേക്കു വീഴുകയും ചെയ്യും.

INDIAN TEAM

തിരിച്ചടിയാവുന്നതെന്ത്?

ഗൗതം ഗംഭീറിനു കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ മോശം സമയത്തിലൂടെ കടന്നു പോവിന്നത്. പ്രത്യേകിച്ചും നാട്ടിലെ ടെസ്റ്റുകളിലാണ് ടീം ശരിക്കും പതറുന്നത്. അവസാനമായി നാട്ടില്‍ കളിച്ച ആറു ടെസ്റ്റുകളില്‍ നാലിലും ടീം തോല്‍വിയേറ്റു വാങ്ങിയിരുന്നു.

എന്തുകൊണ്ടാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു തിരിച്ചടികള്‍ നേരിടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് റോബിന്‍ ഉത്തപ്പ. മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യക്കു തയ്യാറെടുപ്പിനായി കൂടുതല്‍ സലമയം ലഭിക്കുന്നില്ലെന്നും ഇതാണ് പ്രധാന പ്രശ്‌നമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

മറ്റു ടീമുകളെല്ലാം ഇന്ത്യയെ അപേക്ഷിച്ച് കുറച്ചു മാത്രമേ മല്‍സരങ്ങള്‍ കളിക്കുന്നുള്ളൂ. അതു കാരണം അവര്‍ക്കു ടെസ്റ്റുകള്‍ക്കായി തയ്യാറെടുപ്പിനു കൂടുതല്‍ സമയവും ലഭിക്കുന്നു. ഒരുപാട് ക്രിക്കറ്റാണ് ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴുള്ളതെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ ഉത്തപ്പ പറഞ്ഞു.

എല്ലാവര്‍ക്കും യോജിക്കുന്ന രീതിയാണ് നിങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്നത്. ഇതു വഴി ഫലമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടുത്ത രണ്ടു വര്‍ഷത്തെ ലക്ഷ്യങ്ങളെ കുറിച്ച് യാഥാര്‍ഥ്യ ബോധമുണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കൊല്‍ക്കത്തയിലെ കഴിഞ്ഞ ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യന്‍ മണ്ണിലെ നീണ്ട കാത്തിരിപ്പ് കൂടിയായാണ് സൗത്താഫ്രിക്കന്‍ ടീം അവസാനിപ്പിച്ചത്. 2010നു ശേഷം ഇന്ത്യയില്‍ അവരുടെ ആദ്യ ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്.

പ്രധാന വീക്ക്‌നെസ്

2027ലെ അടുത്ത ഡബ്ല്യുടിസി ഫൈനലിനായി ഇന്ത്യന്‍ ടീം ഇപ്പോഴും പൂര്‍ണ സജ്ജമായിട്ടില്ലെന്നും വലിയൊരു ദൗര്‍ബല്യം അലട്ടുന്നുണ്ടെന്നും റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തിലാണ് ടീമിനു ഇപ്പോള്‍ പ്രധാന ആശങ്കയെന്നും അദ്ദേഹം പറയുന്നു.

BUMRAH GAMBHIR

അടുത്ത ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം ആഗ്രഹിക്കുക തന്നെ ചെയ്യും. പക്ഷെ ഈ ടീം അവിടെയെത്താന്‍ റെഡിയാണോ? ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും മാറ്റു നിര്‍ത്തിയാല്‍ ഇംപാക്ടുണ്ടാക്കാുന്ന മറ്റൊരു ഫാസ്റ്റ് ബൗളറാരാണ്?

നമ്മള്‍ മൂന്നാമതൊരു പേസറെ മിസ് ചെയ്യുന്നുണ്ട്. ഒരുപാട് പേരെ ഇന്ത്യന്‍ ടീം ഈ റോളില്‍ ഇപ്പോള്‍ പരീക്ഷിച്ചു നോക്കുന്നുണ്ട്. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍ നമ്മള്‍ മൂന്നാമത്തെ ഫാസ്റ്റ് ബൗളറെ ഇനിയും ഉറപ്പാക്കിയിട്ടില്ലെന്നും ഉത്തപ്പ വിശദമാക്കി.

നിലനിലെ ഡബ്ല്യുടിസി സൈക്കിളില്‍ ഇതിനകം എട്ടു ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു. ശേഷിച്ച ഒരു ടെസ്റ്റ് സമനിലയിലും കലാശിക്കുകയായിരുന്നു.

Story first published: Friday, November 21, 2025, 10:21 [IST]
Other articles published on Nov 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+