Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: തകര്‍ന്നടിഞ്ഞ് മുന്‍നിര, ഇന്ത്യ പതറുന്നു! രഹാനെയില്‍ പ്രതീക്ഷ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസീസിനെക്കാള്‍ 318 റണ്‍സിന് പിന്നിലാണ് ഇന്ത്യ. അജിന്‍ക്യ രഹാനെക്കൊപ്പം (29) കെ എസ് ഭരത്താണ് (5) ക്രീസില്‍. മൂന്നാം ദിനം രഹാനെയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് വിക്കറ്റിന് 327 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 469 റണ്‍സിന് ഓള്‍ഔട്ടായി. ട്രവിസ് ഹെഡ് (163), സ്റ്റീവ് സ്മിത്ത് (121) എന്നിവരുടെ സെഞ്ച്വറികളാണ് ഓസീസിന് അടിത്തറ പാകിയത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

cheteshwar pujara

ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായി. 15 റണ്‍സെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ശുബ്മാന്‍ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 13 റണ്‍സെടുത്ത ഗില്‍ സ്‌കോട്ട് ബോളണ്ടിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. പന്ത് ഒഴിവാക്കാനുള്ള ഗില്ലിന്റെ തീരുമാനം പാളിയപ്പോള്‍ സ്റ്റംപ് തെറിച്ചു.

ഈ സമ്മര്‍ദ്ദം ഇന്ത്യയെ തളര്‍ത്തി. രണ്ട് ഓപ്പണര്‍മാരും ചെറിയ സ്‌കോറില്‍ മടങ്ങിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. വലിയ പ്രതീക്ഷവെച്ച ചേതേശ്വര്‍ പുജാരയും നിരാശപ്പെടുത്തി. 14 റണ്‍സെടുത്ത പുജാരയെ കാമറൂണ്‍ ഗ്രീന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ എല്ലാ പ്രതീക്ഷയും വിരാട് കോലിയിലായി. എന്നാല്‍ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കോലിക്കുമായില്ല.

14 റണ്‍സെടുത്ത വിരാട് കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് മടക്കിയത്. എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് കോലി പുറത്തായത്. ഇതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. 71 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും മുന്നേറവെ സ്പിന്നര്‍ നതാന്‍ ലിയോണ്‍ വില്ലനായി. 48 റണ്‍സെടുത്ത ജഡേജയെ ലിയോണ്‍ സ്ലിപ്പില്‍ സ്മിത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അജിന്‍ക്യ രഹാനെക്കൊപ്പം (29) കെ എസ് ഭരത്താണ് (5) ക്രീസില്‍. മൂന്നാം ദിനം ഈ കൂട്ടുകെട്ട് നിര്‍ണ്ണായകമാവും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ മുഹമ്മദ് സിറാജ് മടക്കി അയച്ചു. 10 പന്ത് നേരിട്ടാണ് ഖ്വാജയുടെ മടക്കം. രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മാര്‍നസ് ലബ്യുഷെയ്‌നും ചേര്‍ന്ന് റണ്‍സുയര്‍ത്തി. കൂട്ടുകെട്ട് 69ല്‍ നില്‍ക്കവെ 60 പന്തില്‍ 43 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ശര്‍ദുല്‍ ഠാക്കൂര്‍ മടക്കി അയച്ചു.

അധികം വൈകാതെ മാര്‍നസ് ലബ്യുഷെയ്‌നെ (26) മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു. 62 പന്ത് നേരിട്ട് നിലയുറപ്പിച്ചുവരികയായിരുന്ന ലബ്യുഷെയ്‌നെ തകര്‍പ്പന്‍ ഇന്‍ സ്വിങ്ങറിലൂടെയാണ് ഷമി പുറത്താക്കിയത്. 76ന് ഓസീസിന്റെ മൂന്ന് വിക്കറ്റ് വീണതോടെ ഇന്ത്യക്ക് ആത്മവിശ്വാസം ലഭിച്ചെങ്കിലും ശരിയായ വെല്ലുവിളി നാലാം വിക്കറ്റിലാണെത്തിയത്. സ്റ്റീവ് സ്മിത്തും ട്രവിസ് ഹെഡും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സിന് അടിത്തറ പാകി. 285 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇവര്‍ പടുത്തുയര്‍ത്തിയത്.

rohit sharma

സ്‌കോര്‍ബോര്‍ഡ് 361ല്‍ നില്‍ക്കവെ ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കി. 174 പന്ത് നേരിട്ട് 25 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 163 റണ്‍സാണ് ഹെഡ് നേടിയത്. ഈ വിക്കറ്റുവീണതോടെ ഓസീസിന്റെ അടിത്തറയിളകി. സൂപ്പര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന് തിളങ്ങാനായില്ല. 7 പന്തില്‍ 6 റണ്‍സെടുത്ത ഗ്രീനെ മുഹമ്മദ് ഷമി സ്ലിപ്പില്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. 31ാം സെഞ്ച്വറിയോടെ മിന്നിച്ച സ്റ്റീവ് സ്മിത്തിനെ (121) ശര്‍ദുല്‍ ഠാക്കൂര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ താരം പ്ലേ ഡൗണാവുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെ (5) അക്ഷര്‍ പട്ടേല്‍ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി. ഒരുവശത്ത് നിലയുറപ്പിച്ചുകളിച്ച അലക്‌സ് ക്യാരിയെ (48) രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കി. സ്വീപ് ഷോട്ടിന് ശ്രമിച്ച ക്യാരിയുടെ വിക്കറ്റ് റിവ്യൂവിലൂടെയാണ് ഇന്ത്യ നേടിയെടുത്തത്. വാലറ്റക്കാരായ നതാന്‍ ലിയോണെ (1) സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

നായകന്‍ പാറ്റ് കമ്മിന്‍സിനെയും (9) പുറത്താക്കി സിറാജ് ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. മൂന്നിന് 327 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 469 റണ്‍സിലേക്കൊതുങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ശര്‍ദുല്‍ ഠാക്കൂര്‍ മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Thursday, June 8, 2023, 12:50 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+