Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രോഹിത് അതു ആഗ്രഹിച്ചില്ല! തീരുമാനം ശരിക്കും സര്‍പ്രൈസ്, മുന്‍ താരം പറയുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എഞ്ചിനിയര്‍. ഓവലില്‍ നടക്കുന്ന ടെസ്റ്റില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചും കണക്കിലെടുത്തായിരുന്നു രോഹിത് എതിരാളികളെ ബാറ്റിങിനു അയച്ചത്. അതോടൊപ്പം പേസ് ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയും ഇന്ത്യ ഇറക്കുകയായിരുന്നു. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ടതായിരുന്നു ടീം കോമ്പിനേഷന്‍.

ഓസ്‌ട്രേലിയയുടെ ശക്തമായ പേസാക്രമണത്തിനെതിരേ ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ തുറന്നുകാണിക്കപ്പെടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലെന്നും അതിനാലാവാം രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യേണ്ടെന്ന തീരുമാനമെടുത്തതെന്നും ഫാറുഖ് എഞ്ചിനിയര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു.

ROHIT-CUMMINS

ടോസ് ജയിച്ചിട്ടും ആദ്യം ബൗള്‍ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം അല്‍പ്പം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. പുതിയ, പച്ചപ്പുള്ള ട്രാക്കില്‍ ഓസ്‌ട്രേലിയന്‍ ബൗളിങിനെതിരേ തങ്ങളുടെ ദൗര്‍ബല്യം പുറത്തു വരണമെന്നു നമ്മുടെ ബാറ്റര്‍മാര്‍ ആഗ്രഹിച്ചു കാണില്ല. ഈ കാരണത്താലാവാം ഇങ്ങനെയൊരു തീരുമാനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ എടുത്തിട്ടുണ്ടാവുക.

നമ്മള്‍ പ്രതീക്ഷയില്‍ തന്നെയാണ്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഈ പിച്ചില്‍ നല്ല ഫലപ്രദമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. രോഹിത് ശര്‍മയുടേത് ഒരു മോശം തീരുമാനമല്ല, പക്ഷെ ഒരു ബോള്‍ഡായ തീരുമാനമാണെന്നും ഫാറൂഖ് എഞ്ചിനിയര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കു വേണ്ടി 46 ടെസ്റ്റുകളിലും അഞ്ചു ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

FAROKH ENGINEER

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ബാറ്റിങിനു ഇറങ്ങുമ്പോള്‍ മൂന്നു പേരായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരങ്ങളെന്നു ഫാറൂഖ് എഞ്ചിനിയര്‍ ചൂണ്ടിക്കാട്ടി. ചേതേശ്വര്‍ പുജാരയായിരിക്കും ഇന്ത്യന്‍ ബാറ്റിങിലെ നിര്‍ണായക താരം. അതുപോലെ തന്നെ പ്രധാനപ്പെട്ട രണ്ടു പേരാണ് വിരാട് കോലിയും ശുഭ്മന്‍ ഗില്ലും. നമ്മുടെ ബാറ്റിങ് ലൈനപ്പ് വളരെ മികച്ചതാണ്. മികച്ച ഓള്‍റൗണ്ട് സംഘമാണ് നമ്മുടേതെന്നും ഫാറുഖ് എഞ്ചിനിയര്‍ വ്യക്തമാക്കി.

അതേസമയം, ഫൈനലില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ പലരെയും ഞെട്ടിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിരുന്നു. സ്റ്റാര്‍ ഓഫ് സ്പിന്നറും വെറ്ററനുമായ ആര്‍ അശ്വിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതായിരുന്നു ഇതിനു കാരണം. ഏക സ്പിന്നറായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

Story first published: Wednesday, June 7, 2023, 19:12 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+