WTC Final: ഇന്ത്യ നല്‍കേണ്ട വിജയലക്ഷ്യം എത്ര? അതു നല്‍കിയാല്‍ മാത്രം ജയിക്കാം!- ഹോഗ് പറയുന്നു
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിന് ഇന്ത്യ നല്‍കേണ്ട വിജയലക്ഷ്യം എത്രയായിരിക്കണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇടംകൈയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. മഴയെത്തുടര്‍ന്നു രണ്ടു ദിവസത്തെ മല്‍സരം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇപ്പോഴും ഒരു വിജയി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
അഞ്ചാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 64 റണ്‍സാണ് നേടിയിരുന്നത്. റിസവര്‍വ് ദിനം കൂടിയായ അവസാനദിവസമിറങ്ങുമ്പോള്‍ ഇന്ത്യക്കു എട്ടു വിക്കറ്റ് ശേഷിക്കെ 32 റണ്‍സിന്റെ ചെറിയ ലീഡാണുള്ളത്. വെല്ലുവിളിയുയര്‍ത്തുന്ന ഒരു വിജയലക്ഷ്യം കിവികള്‍ക്കു നല്‍കിയാല്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനാവൂയെന്നു ഹോഗ് അഭിപ്രായപ്പെട്ടു.

ഓവറില്‍ നാലു റണ്‍സ്
രണ്ടു മനസ്സോടെയായിരിക്കും ഇന്ത്യ അവസാനദിനം ബാറ്റ് ചെയ്യാനിറങ്ങുക. ന്യൂസിലാന്‍ഡിന് ഒരു വിജയലക്ഷ്യം നല്‍കണോ, അല്ലെങ്കില്‍ സമനിലയ്ക്കു വേണ്ടി കളിക്കണയെന്നതായിരിക്കും അവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. വിജയലക്ഷ്യമാണ് നല്‍കുന്നതെങ്കില്‍ ഒരു കാര്യം പ്രധാനമാണ്. ഓവറില്‍ ചുരുങ്ങിയത് നാലു റണ്‍സെങ്കിലും നേടണമെന്ന തരത്തിലുള്ള ടോട്ടലായിരിക്കണം നല്‍കേണ്ടത്. അതിലും താഴെ റണ്‍സ് മാത്രം ജയിക്കാന്‍ മതിയെങ്കില്‍ ന്യൂസിലാന്‍ഡ് ഇന്ത്യക്കു മേല്‍ ആധിപത്യം സ്ഥാപിക്കും. ന്യൂസിലാന്‍ഡിന് ബാറ്റ് ചെയ്യേണ്ടത് 20 ഓവറായാലും 30 ഓവറായാലും ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് നാലാണെങ്കില്‍ അതു കിവികളെ പ്രലോഭിപ്പിക്കുകയും അതിനായി ശ്രമിക്കവെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും ഹോഗ് വിശദമാക്കി.

ടി20 സ്‌പെഷ്യലിസ്റ്റുകള്‍ കുറവാണ്
ഓവറില്‍ നാലോ, കൂടുതല്‍ റണ്‍സ് ജയിക്കാന്‍ ആവശ്യമാണമെങ്കില്‍ അതു ന്യൂസിലാന്‍ഡിനു വെല്ലുവിളിയുയര്‍ത്തും. കാരണം ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങള്‍ കിവി നിരയില്‍ ഇല്ല. ഡെവന്‍ കോണ്‍വേ, ടോം ലാതം എന്നിവരെല്ലാം അത്ര വേഗത്തില്‍ റണ്‍സെടുക്കുന്നവരല്ല. കൈല്‍ ജാമിസണാണ് ന്യൂസിലാന്‍ഡ് ടീമില്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന ഒരു താരം. ഇക്കാര്യം മനസ്സില്‍ വച്ചുള്ള വിജയലക്ഷ്യമായിരിക്കണം ന്യൂസിലാന്‍ഡിന് ഇന്ത്യ നല്‍കാന്‍ ശ്രമിക്കേണ്ടതെന്നും ഹോഗ് നിരീക്ഷിച്ചു.

മുന്‍തൂക്കം ന്യൂസിലാന്‍ഡിന്
ഫൈനലില്‍ ന്യൂസിലാന്‍ഡ് തന്നെയാണ് ഇപ്പോഴും ഡ്രൈവിങ് സീറ്റിലെന്നു ഹോഗ് പറഞ്ഞു. ഇന്ത്യ ഇപ്പോഴും മല്‍സരത്തിലുണ്ട്. പക്ഷെ രണ്ടു ടീമുകളിലൊന്ന് ജയിക്കുകയാണെങ്കില്‍ അതു ന്യൂസിലാന്‍ഡായിരിക്കും. ഇന്ത്യയെ ഓള്‍ഔട്ടാക്കിയ ശേഷം റണ്‍ ചേസ് ചെയ്തു ജയിക്കണോ, സമനിലയ്ക്കായി ബാറ്റ് ചെയ്യണോയെന്നു അവര്‍ക്കു തീരുമാനിക്കാം. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഫൈനലില്‍ വിജയിക്കാന്‍ ഏറ്ററവുമധികം സാധ്യത ന്യൂസിലാന്‍ഡിനാണെന്നും ഹോഗ് അഭിപ്രായപ്പെട്ടു.

റിഷഭിനെ പ്രൊമോട്ട് ചെയ്യണം
ആക്രമിച്ചു കളിച്ച് അതിവേഗം റണ്‍സെടുക്കാന്‍ റിഷഭ് പന്തിനെ ഇന്ത്യ ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യണമെന്നു ഹോഗ് ആവശ്യപ്പെട്ടു. ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി, വിജയം വേണ്ടിയാണ് ഇന്ത്യ ശ്രമിക്കുന്നതെങ്കില്‍ അതിനു റിഷഭിനെ നേരത്തേ ക്രീസിലിറക്കണം. റിഷഭ് നേരത്തേ പുറത്തായാല്‍ അജിങ്ക്യ രഹാനെ പിന്നാലെയെത്തുന്നുണ്ട്. ഏറെനേരം ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഓള്‍ഔട്ടാവുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന് അതു ചേസ് ചെയ്യാന്‍ കുറച്ചു ഓവറുകളെങ്കിലും ഇന്ത്യ നല്‍കേണ്ടതുണ്ടെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications