Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇംഗ്ലണ്ടില്‍ കസറാന്‍ എന്തു ചെയ്യണം? രോഹിത്തിന് സെവാഗിന്റെ ഉപദേശം

ഇംഗ്ലണ്ടില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു നിര്‍ണായക ഉപദേശവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഈ മാസം 18നാണ് സതാംപ്റ്റണില്‍ നടക്കുന്ന കലാശക്കളിയില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ വിജയത്തില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണായകമായിരിക്കും. കാരണം ടീമിലെ ഏറ്റവുമധികം അനുഭവസസമ്പത്തുള്ള താരങ്ങളിലൊരാളായ അദ്ദേഹത്തില്‍ നിന്നും വലിയ ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

1

ഇന്ത്യന്‍ പിച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഇംഗ്ലണ്ടിലെ പിച്ചില്‍ രോഹിത് തുടക്കത്തില്‍ ആക്രമണത്തിനു മുതിരരുതെന്നാണ് വീരു ഉപദേശിക്കുന്നത്. ഇംഗ്ലണ്ടില്‍ ഞാന്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയപ്പോള്‍ ആക്രമിച്ചു കളിക്കാന്‍ തുനിഞ്ഞിരുന്നില്ല. 150-160 ബോളുകളില്‍ നിന്നായിരുന്നു ഞാന്‍ സെഞ്ച്വറി നേടിയത്. കാരണം ബോള്‍ സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ ന്യൂബോളിനെയും സാഹചര്യങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. അതു ചെയ്തതു കൊണ്ട് എനിക്കു ഇവിടെ വിജയിക്കാന്‍ സാധിച്ചുവെന്നും സെവാഗ് പറഞ്ഞു.

സാഹചര്യങ്ങള്‍ അന്നത്തേതില്‍ നിന്നും മാറിയിട്ടില്ല. വിക്കറ്റിന്റെ കാര്യമാണ് അറിയാനുള്ളത്. നിങ്ങള്‍ ഒരു ഫ്‌ളാറ്റായ ട്രാക്കിലോ, പച്ചപ്പുള്ള വിക്കറ്റിലോ കളിക്കുമ്പോള്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസം തന്നെയുണ്ട്. കാലാവസ്ഥ നല്ലതാണെങ്കില്‍ സ്വിങ് കുറവായിരിക്കും, അല്ലെങ്കില്‍ ബോള്‍ ഒരുപാട് സ്വിങ് ചെയ്യും. ഇംഗ്ലണ്ടില്‍ സാഹചര്യം കൂടി മനസ്സിലാക്കിയാവണം ബാറ്റ് ചെയ്യേണ്ടത്. ആകാശം മേഘാവൃതമാണെങ്കില്‍ ബോളിനു എന്തും ചെയ്യാന്‍ സാധിക്കും, എന്നാല്‍ സൂര്യപ്രകാശമുള്ള തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ബാറ്റിങ് കുറച്ചുകൂടി എളുപ്പമാവുമെന്നും സെവാഗ് വിലയിരുത്തി.

2

സാഹചര്യങ്ങളെ നന്നായി ബഹുമാനിച്ച് ബാറ്റ് ചെയ്യാന്‍ രോഹിത് ശ്രദ്ധിക്കണം. മോശം ബോളുകള്‍ക്കു വേണ്ടി കാത്തിരിക്കുകയും വേണം. ഇംഗ്ലണ്ടില്‍ ഒരുപാട് മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രോഹിത്തിന് അനുഭവസമ്പത്തുണ്ട്, എന്തു ചെയ്യണമെന്നു അറിയുകയും ചെയ്യും. എന്നാല്‍ എനിക്കു നല്‍കാനുള്ള ഉപദേശം ന്യൂബോളിനെ ബഹുമാനിക്കണമെന്നാണ്. തുടര്‍ന്നു ഷോട്ടുകള്‍ കളിക്കാന്‍ മോശം, ബോളുകള്‍ക്കായി കാത്തിരിക്കണം, അവ ലഭിക്കുകയും ചെയ്യും. ക്രീസില്‍ നിലയുറപ്പിച്ചാല്‍, ആദ്യത്തെ 5-10 ഓവര്‍ പിടിച്ചുനില്‍ക്കാനായാല്‍ പിന്നീട് അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നത് എളുപ്പമായിരിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

രോഹിത്തിനെ സംബന്ധിച്ച് മികച്ച വര്‍ഷങ്ങളിലൊന്നാണിത്. ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇതുവരെ അദ്ദേഹം കാഴ്ചവച്ചത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 47.40 ശരാശരിയില്‍ 474 റണ്‍സ് രോഹിത് നേടിയിരുന്നു. ഒരു സെഞ്ച്വറിയും ചില ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഇംഗ്ലണ്ടിനെതിരേ അവസാനമായി നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് രോഹിത്തായിരുന്നു. പരമ്പരയില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

Story first published: Saturday, June 12, 2021, 16:45 [IST]
Other articles published on Jun 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+