Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: അതു സംഭവിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യക്കു സമനില നേടാമായിരുന്നു- ഭാജി പറയുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഫൈനലിലെ മികച്ച ടീം ന്യൂസിലാന്‍ഡ് ആയിരുന്നെന്നും വിജയം അര്‍ഹിച്ചിരുന്നത് അവര്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൈനലില്‍ മികച്ച ടോസാണ് ന്യൂസിലാന്‍ഡ് നേടിയതെന്നും ഇന്ത്യയേക്കാള്‍ അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നത് ന്യൂസിലാന്‍ഡിനായിരുന്നുവെന്നും ഭാജി ചൂണ്ടിക്കാട്ടി. മഴയെ തുടര്‍ന്നു ഫൈനലിലെ രണ്ടുദിവസം ഉപേക്ഷിക്കപ്പെട്ടിട്ടും മല്‍സരത്തില്‍ ഇന്ത്യയെ തകര്‍ത്തുവിടാന്‍ കിവികള്‍ക്കു കഴിഞ്ഞു. എട്ടു വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്.

 ന്യൂസിലാന്‍ഡ് ഡ്രൈവിങ് സീറ്റിലായിരുന്നു

ന്യൂസിലാന്‍ഡ് ഡ്രൈവിങ് സീറ്റിലായിരുന്നു

ന്യൂസിലാന്‍ഡ് തന്നെയായിരുന്നു ഫൈനലിലെ മികച്ച ടീം. ചാംപ്യന്‍മാരാവാന്‍ അര്‍ഹരും അവരായിരുന്നു. മനോഹരമായാണ് രണ്ടിന്നിങ്‌സുകളിലും കിവീസ് ബൗള്‍ ചെയ്തത്, ഫൈനലിലെ നിര്‍ണായക ടോസും അവര്‍ക്കു നേടാന്‍ സാധിച്ചു. അവിടെ മുതല്‍ ന്യൂസിലാന്‍ഡ് ഡ്രൈവിങ് സീറ്റിലായിരുന്നു. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 217 റണ്‍സിനു പുറത്താക്കാന്‍ കിവികള്‍ക്കു സാധിച്ചു. രണ്ടാമിന്നിങ്‌സിലും കുറഞ്ഞ സ്‌കോറിനു ഇന്ത്യയെ എറിഞ്ഞൊതുക്കിയതായും ഭാജി വിലയിരുത്തി.

 ന്യൂസിലാന്‍ഡിനെ സഹായിച്ചു

ന്യൂസിലാന്‍ഡിനെ സഹായിച്ചു

ഇന്ത്യയേക്കാള്‍ നേരത്തേ ഇംഗ്ലണ്ടിലെത്തിയതും അവിടെ രണ്ടു ടെസ്റ്റുകളില്‍ കളിച്ചതും ന്യൂസിലാന്‍ഡിനു മുതല്‍ക്കൂട്ടായി മാറി. ഇന്ത്യയേക്കാള്‍ നന്നായി സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞുവെന്നും ഭാജി നിരീക്ഷിച്ചു.
ഫൈനലിനു മുമ്പ് ഇന്ത്യക്കു സന്നാഹ മല്‍സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സംഘം തന്നെ രണ്ടു ടീമുകളായി തിരിഞ്ഞ് ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം മാത്രേമ ഫൈനലിനു മുമ്പുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതുകൊണ്ടു കാര്യമില്ലെന്നു ഹര്‍ഭജന്‍ പറയുന്നു.

 കൗണ്ടി ടീമെങ്കിലും വേണമായിരുന്നു

കൗണ്ടി ടീമെങ്കിലും വേണമായിരുന്നു

നിങ്ങള്‍ തമ്മില്‍ പരസ്പരം കളിക്കുമ്പോള്‍ അതിനു ഒരു മല്‍സരത്തിന്റെ തീവ്രതയുണ്ടാവില്ല. എന്നാല്‍ ഒരു കൗണ്ടി ടീമിനെതിരേ കളിക്കുകയാണെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഈ മല്‍സരങ്ങള്‍ ജയിക്കാന്‍ എന്താണ് വേണ്ടതെന്നു നിങ്ങള്‍ക്കു അറിയുകയും ചെയ്യാം. ഫൈനലിനായി ഇന്ത്യന്‍ ടീം കുറേക്കൂടി നേരത്തേ ഇംഗ്ലണ്ടില്‍ എത്തണമായിരുന്നുവെന്നും ഭാജി അഭിപ്രായപ്പെട്ടു.
എല്ലാ മല്‍സരങ്ങളിലും സമ്മര്‍ദ്ദമുണ്ടാവും. വലിയ മല്‍സരങ്ങളില്‍ തീര്‍ച്ചയായും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യക്കു സമനില നേടാമായിരുന്നു

ഇന്ത്യക്കു സമനില നേടാമായിരുന്നു

ആറാമത്തെയും അവസാനത്തെയും ദിനത്തിന്റെ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു നഷ്ടപ്പെടുത്തിയതെങ്കില്‍ നമുക്ക് സമനിലയെങ്കിലും നേടാമായിരുന്നു. പക്ഷെ ആദ്യ സെഷനില്‍ തന്നെ നമുക്ക് ഒരുപാട് വിക്കറ്റുകള്‍ നഷ്ടമായി. ഇതു മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.
വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകള്‍ നിര്‍ണായകമായിരുന്നു. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് മഹത്തായ ദിനമായിരുന്നു, ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകവുമെന്നും ഭാജി നിരീക്ഷിച്ചു.

Story first published: Friday, June 25, 2021, 20:29 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+