Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final- മാനം തെളിഞ്ഞാല്‍ ഇന്ത്യ, അല്ലെങ്കില്‍ കിവീസ്!- കാരണം ചൂണ്ടിക്കാട്ടി പനേസര്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കമെന്നു ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു. യുകെയില്‍ ഇപ്പോള്‍ നല്ല മഴയും തണുപ്പുമാണ്. ഇതു തുടരുകയാണെങ്കില്‍ ജൂണ്‍ 18ന് ആരംഭിക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിന് മേല്‍ക്കൈ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1

നിലവില്‍ ഇവിടെ നല്ല മഴയാണ് എല്ലായിടങ്ങളിലും ലഭിക്കുന്നത്. കാലാവസ്ഥ ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും പേസര്‍മാര്‍ തമ്മില്‍ ആവേശകരമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ നന്നായി മൂവിങ് ബോളുകള്‍ക്കെതിരേ കളിക്കുന്നവരാണ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍. അതിനാല്‍ തന്നെ ഫൈനലിന്റെ ഒരു ഘട്ടത്തില്‍ ബോള്‍ സ്വിങ് ചെയ്യുന്നതിനൊപ്പം മൂവ് ചെയ്യുകയും ചെയ്താല്‍ മല്‍സരം കൂടുതല്‍ രസകരമാവും. ഇവയ്‌ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നത് മല്‍സരഗതി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്യുമെന്നും പനേസര്‍ വിലയിരുത്തി.

അതേസമയം, മഴ മാറി കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയിലാണ് ഫൈനല്‍ നടക്കുന്നതെങ്കില്‍ ഇന്ത്യക്കായിരിക്കും സാഹചര്യം കൂടുതല്‍ യോജിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഫൈനലിനു വേണ്ടി ഐസിസി നിഷ്പക്ഷമായ പിച്ച് തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ടെസ്റ്റിനെ നന്നായി മാര്‍ക്ക്റ്റ് ചെയ്യാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും ഈ മല്‍സരം. സതാപ്റ്റനണിലെ ഡ്രെയ്‌നേജ് സംവിധാനം മികച്ചതാണ്. സാധാരണയായി തെളിഞ്ഞ, ചൂടേറിയ കാലാവസ്ഥയാണ് ഇവിടെ കാണപ്പെടാറുള്ളത്. ഫൈനല്‍ മല്‍സരം നാലു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കുന്നതാവട്ടെയെന്നു പ്രതീക്ഷിക്കുന്നു. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഇന്ത്യയായിരിക്കും ഫേവറിറ്റുകള്‍, മറിച്ചാണെങ്കില്‍ മുന്‍തൂക്കം ന്യൂസിലാഡിനാണെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

2

ജൂണ്‍ രണ്ടിനായിരിക്കും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നത്. ഫൈനലിനു മുമ്പ് 10 ദിവസത്തിന മുകളില്‍ തയ്യാറെടടുപ്പിനായി ടീമിനു സമയം ലഭിക്കുകയും ചെയ്യും. ന്യൂസിലാന്‍ഡാവട്ടെ ഇതിനകം തന്നെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളില്‍ അവര്‍ കളിക്കും. ഇതു കിവീസിനെ സംബന്ധിച്ച് ഫൈനലില്‍ വലിയ മുതല്‍ക്കൂട്ടായി മാറുമെന്നു പനേസര്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനെതിരേയുള്ള അടുത്ത രണ്ടു ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡിനു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചാല്‍ ഫൈനലില്‍ ഇന്ത്യക്കെതിരേ അവര്‍ക്കു ഗുണം ചെയ്യും. എന്നാല്‍ ഇംഗ്ലണ്ടിനോടു തോല്‍ക്കുകയാണെങ്കില്‍ ആത്മവിശ്വാസം കുറഞ്ഞായിരിക്കും കിവീസ് ഫൈനലില്‍ ഇറങ്ങുക. ഇതു ഇന്ത്യയെ സംബന്ധിച്ച് പ്ലസ് പോയിന്റായി മാറുകയും ചെയ്യും. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ നിലവിലെ സാഹചര്യങ്ങളില്‍ വളരെ അപകടകാരികളാണെങ്കിലും ഇംഗ്ലണ്ട് ബി ടീമിനെയാണ് പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നു പനേസര്‍ പറഞ്ഞു.

Story first published: Sunday, May 23, 2021, 15:36 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+