Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final- ഇന്ത്യക്കാരനെ വച്ച് ഇന്ത്യയെ വീഴ്ത്താന്‍ കിവീസ്! ആലോചിക്കുമ്പോള്‍ രോമാഞ്ചമെന്ന് താരം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജന്‍മനാടായ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് സ്പിന്നര്‍ അജാസ് പട്ടേല്‍. ജൂണ്‍ 18നാണ് സതാംപ്റ്റണില്‍ വച്ച് ഇന്ത്യയും കിവീസും കലാശക്കളിയില്‍ മാറ്റുരയ്ക്കുന്നത്. മല്‍സരത്തിനുള്ള ന്യൂസിലാന്‍ഡ് ടീമില്‍ അജാസും ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈയിലാണ് അജാസ് ജനിച്ചുവളര്‍ന്നത്. താരത്തിനു എട്ടു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ജോലി തേടി ന്യൂസിലാന്‍ഡിലേക്കു മാറുകയായിരുന്നു. അതിനു ശേഷം അവര്‍ ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു. മീഡിയം പേസറായി ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച അജാസ് പിന്നീട് ഇടംകൈയന്‍ സ്പിന്നറായി മാറുകയായിരുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഈ 32കാരന്‍.

1

സത്യസന്ധമായി പറയട്ടെ ഫൈനലില്‍ ഇന്ത്യക്കെതിരേ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കു രോമാഞ്ചമാണുണ്ടാവുന്നത്. ന്യൂസിലാന്‍ഡിലേക്കു കുടിയേറുന്നതിനു മുതലാണ് എന്റെ യാത്ര ആരംഭിക്കുന്നത്, ഇപ്പോഴത് ക്രിക്കറ്റിന്റെ ആസ്ഥാനമായ ഇംഗ്ലണ്ടില്‍ കളിക്കുന്നതില്‍ എത്തിനില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നും ജന്‍മരാജ്യവുമായ ഇന്ത്യക്കെതിരേ കളിക്കാന്‍ ഞാനിപ്പോള്‍ തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ ന്യൂസിലാന്‍ഡാണ് എന്റെ വീടെന്നും അജാസ് മനസ്സ്തുറന്നു.

ഇന്ത്യക്കെതിരേ ഇത്രയും വലിയൊരു വേദിയില്‍ കളിക്കുകയെന്നത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഭാവിയില്‍ ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ കരിയറിലെ ഏറ്റവും അദ്ഭുകരമായ സമയമായിരുന്നു ഇതെന്നു എനിക്കു മനസ്സിലാവും. ഏതൊരു ക്രിക്കറ്റര്‍ക്കും ജീവിതകാലം മുഴുവന്‍ ആഹ്ലാദിക്കാന്‍ വകനല്‍കുന്ന മുഹൂര്‍ത്തമായിരിക്കും ഇതെന്നു തനിക്കുറപ്പുണ്ടെന്നും അജാസ് കൂട്ടിച്ചേര്‍ത്തു.

മിച്ചെല്‍ സാന്റ്‌നറും ഇഷ് സോധിയും ന്യൂസിലാന്‍ഡ് ടീമിലെ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തതിനാല്‍ 10 വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച ശേഷമായിരുന്നു അജാസിന് ദേശീയ ടീമില്‍ അവസരം ലഭിച്ചത്. ഈ അവസരം നന്നായി അദ്ദേഹം മുതലെടുക്കുകയും ചെയ്തു. എട്ടു ടെസ്റ്റുകളില്‍ നിന്നും രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 33.32 ശരാശരിയില്‍ 22 വിക്കറ്റുകളാണ് അജാസ് വിഴ്ത്തിയത്.

2

ഇംഗ്ലണ്ടില്‍ നേരത്തേ കൗണ്ടി ക്രിക്കറ്റില്‍ ഏറെ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അജാസ്. കൗണ്ടിയില്‍ കളിക്കാനായത് നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇവിടെ കളിക്കുന്നതിനിടെ എനിക്കു പഠിക്കാന്‍ സാധിച്ചു. വീണ്ടും അവിടെ കളിക്കാന്‍ പോവുന്നതില്‍ സന്തോഷമുണ്ട്, ഇവിടെ കളിച്ചിരുന്നത് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. സറേയ്ക്കു വേണ്ടിയാണ് ഇവിടെ കൗണ്ടി ക്രിക്കറ്റില്‍ താന്‍ കളിച്ചിട്ടുള്ളതെന്നും അജാസ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 23, 2021, 14:41 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+