Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കോലിയെ പുറത്താക്കാന്‍ കിവികള്‍ക്കു മുന്നില്‍ മൂന്ന് വഴികള്‍! വീക്ക്‌നെസുകളറിയാം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും വെല്ലുവിളികളിലൊന്ന് നായകന്‍ വിരാട് കോലിയായിരിക്കും. ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ കഴിയുന്ന അദ്ദേഹത്തെ ചെറിയ സ്‌കോറിനു പുറത്താക്കാനായാല്‍ ഇന്ത്യക്കു മേല്‍ തങ്ങള്‍ക്കു ആധിപത്യം നേടാനാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. കിവീസിനെതിരേ ടെസ്റ്റില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരം കൂടിയാണ് കോലി. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 51.53 ശരാശരിയില്‍ അദ്ദേഹം 773 റണ്‍സെടുത്തിട്ടുണ്ട്. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

കോലിയുടെ വീക്ക്‌നെസുകള്‍ കണ്ടെത്തി അതിന് അനുസരിച്ചാവും ഫൈനലില്‍ ന്യൂസിലാന്‍ഡ് തന്ത്രങ്ങള്‍ തയ്യാറാക്കുക. ഇന്ത്യന്‍ നായകന്റെ പ്രധാനപ്പെട്ട വീക്ക്‌നെസുകള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഓഫ് സ്റ്റംപ് കെണി

ഓഫ് സ്റ്റംപ് കെണി

ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകള്‍ കോലിയുടെ വീക്ക്‌നെസുകളിലൊന്നാണ്. പലപ്പോഴും ഇവയില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് അദ്ദേഹം എഡ്ജ് ചെയ്ത് ക്യാച്ചൗട്ടാവുകയും ഇന്‍സൈഡ് എഡ്ജ് വിക്കറ്റുകളിലേക്കു വീണ് ബൗള്‍ഡാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ പേസര്‍മാര്‍ പലപ്പോഴും അദ്ദേഹത്തെ വീഴ്ത്താന്‍ പരീക്ഷിക്കുന്ന തന്ത്രമാണിത്. തുടര്‍ച്ചയായി ഓഫ്‌സ്റ്റംപിന് പുറത്തേക്കു ബോള്‍ ചെയ്ത് കോലിയുടെ ഏകാഗ്രത നശിപ്പിക്കാനും ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കാനുമായിരിക്കും കിവീസ് ബൗളര്‍മാര്‍ ലോക ചാംപ്യന്‍ഷിപ്പ് ഫൈനില്‍ ശ്രമിക്കുക.

സോത്തിയെന്ന ആയുധം

സോത്തിയെന്ന ആയുധം

ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തിയെക്കൊണ്ട് കോലിക്കെതിരേ പരമാവധി ഓവറുകള്‍ ബൗള്‍ ചെയ്യിപ്പിക്കുകയാണ് വിക്കറ്റെടുക്കാനുള്ള രണ്ടാമത്തെ വഴി. കാരണം സോത്തിക്കു അദ്ദേഹത്തെ പുറത്താക്കാന്‍ പ്രത്യേക മിടുക്ക് തന്നെയുണ്ട്. മികച്ച സ്വിങ് ബൗളിങിലൂടെ ഒരുപാട് തവണ കോലിയെ സോത്തി പുറത്താക്കിയിട്ടുണ്ടെന്നു കാണാം.
സോത്തിക്കെതിരേ ഫ്രണ്ട് ഫൂട്ടിലാണ് കോലി പലപ്പോഴും കളിക്കാറുള്ളത്, പക്ഷെ മുഴുവനായി മുന്നോട്ടു വരാറില്ല. ബോള്‍ സ്വിങ് ചെയ്യുകയാണെങ്കില്‍ അദ്ദേഹം കുഴപ്പത്തിലാവും. ബോള്‍ പുറത്തേക്കു മൂവ് ചെയ്താല്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ച് ചെയ്യപ്പെടാം, ബോള്‍ അകത്തേക്കാണ് വരുന്നതെങ്കില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങാനും സാധ്യതയുണ്ടെന്ന് മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

 വേഗത്തെ കോലിക്കു ഭയം

വേഗത്തെ കോലിക്കു ഭയം

അതിവേഗത്തില്‍ ബൗള്‍ ചെയ്യുന്ന ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുള്ള താരമാണ് കോലി. പലരും വേഗം കൊണ്ട് അദ്ദേഹത്തെ പല തവണ വിറപ്പിച്ചിട്ടുമുണ്ട്. മുഹമ്മദ് ആമിര്‍ (പാകിസ്താന്‍), മിച്ചെല്‍ ജോണ്‍സന്‍ (ഓസ്‌ട്രേലിയ), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ) എന്നിവരെല്ലാം മിന്നല്‍ വേഗത്തില്‍ ബൗള്‍ ചെയ്ത് കോലിയെ പുറത്താക്കിയിട്ടുണ്ട്.
പലപ്പോഴും അതിവേഗത്തില്‍ ബൗള്‍ ചെയ്യുന്നവര്‍ക്കെതിരേ ടൈമിങ് പിഴച്ചാണ് അദ്ദേഹം പുറത്തായിട്ടുള്ളത്. ഈ വീക്ക്‌നെസ് മുതലെടുക്കാന്‍ കഴിവുള്ള മികച്ച പേസര്‍മാര്‍ കിവീസ് ടീമിലുണ്ട്. കൈല്‍ ജാമിസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, നീല്‍ വാഗ്നര്‍ എന്നിവരെല്ലാം കോലിക്കു വെല്ലുവിളിയുയര്‍ത്തുന്നവരാണ്.

Story first published: Tuesday, May 18, 2021, 13:57 [IST]
Other articles published on May 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+