Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: റണ്‍ചേസില്‍ ആരാവും ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍? ടോപ്പ് 6ലെ ആരുമാവില്ല! വൈറല്‍ പ്രവചനം

ഓസ്‌ട്രേലിയക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വമ്പന്‍ റണ്‍ചേസിനൊരുങ്ങുകയാണ് ടീം ഇന്ത്യ. നിലവില്‍ ഓസീസിന്റെ ലീഡ് 300ന് തൊട്ടരികിലാണ്. രണ്ടു ദിവസവും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യക്കു അസാധ്യമായൊരു ലക്ഷ്യം തന്നെ നല്‍കാനായിരിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. 296 റണ്‍സിനാണ് ഓസീസ് ഇപ്പോള്‍ ഓവലില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഇന്ത്യയുടെ വിജയലക്ഷ്യം അറിയുന്നതിനു മുമ്പ് തന്നെ റണ്‍ചേസില്‍ ഓരോരുത്തരും എത്ര റണ്‍സായിരിക്കും നേടുകയെന്നുള്ള പ്രവചനം വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാണ് ഒരു ആരാധകന്‍ ഇന്ത്യന്‍ രണ്ടാമിന്നിങ്‌സില്‍ എത്ര ബോളില്‍, എത്ര റണ്‍സ് വീതം ഓരോ ബാറ്ററും നേടുമെന്നു പ്രവചിച്ചിരിക്കുന്നത്.

RAVINDRA JADEJA

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്പ് ഫോര്‍ വന്‍ ഫ്‌ളോപ്പായിരുന്നു. ഒരാള്‍ക്കു പോലും 20 റണ്‍സ് തികയ്ക്കാനായിരുന്നില്ല. മല്‍സരത്തില്‍ ഇന്ത്യക്കു ഏറ്റവും വലിയ ക്ഷീണമായി മാറിയതും ഇതു തന്നെയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിങ്ങനെയായിരുന്നു ടോപ്പ് ഫോറിലുള്ളവരുടെ പ്രകടനം. രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ടോപ്പ് ഫോര്‍ നിരാശപ്പെടുത്തുമെന്നാണ് ആരാധകന്‍ പ്രവിച്ചിരിക്കുന്നത്.

ആദ്യ ഇന്നിങ്‌സില്‍ 89 റണ്‍സുമായി ഇന്ത്യയുടെ രക്ഷകനായി മാറിയ അജിങ്ക്യ രഹാനെയ്ക്കു രണ്ടാമിന്നിങ്‌സില്‍ ഇതാവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ആരാധകന്‍ പ്രവചിക്കുന്നു. ടോപ്പ് സിക്‌സിലെ ആര്‍ക്കും രണ്ടാമിങ്‌സില്‍ ഫിഫ്റ്റി തികയ്ക്കാന്‍ കഴിയില്ല. ലോവര്‍ ഓര്‍ഡറിലെ രണ്ടു പേരുടെ ഫിഫ്റ്റിയായിരിക്കും ഇന്ത്യന്‍ ടീമിന്റെ മാനംകാക്കുക. എങ്കിലും മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ആരാധകന്‍ പ്രവചിക്കുകയാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമിന്നിങ്‌സിലും ബാറ്റിങില്‍ ക്ലിക്കാവില്ല. 25 ബോളുകളില്‍ നിന്നും അദ്ദേഹത്തിനു നേടാന്‍ സാധിക്കുക എട്ടു റണ്‍സ് മാത്രമായിരിക്കും. ശുഭ്മന്‍ ഗില്‍ ഭേദപ്പെട്ട പ്രകടനം നടത്തും. 48 ബോളില്‍ 22 റണ്‍സെടുത്തായിരിക്കും താരം പുറത്താവുക.

ചേതേശ്വര്‍ പുജാര പതിവുപോലെ സ്ലോ ഇന്നിങ്‌സുമായി ആരാധകരെ മുഷിപ്പിക്കും. 79 ബോളുകള്‍ തട്ടിയും മുട്ടിയും നിന്ന് അദ്ദേഹത്തിനു നേടാന്‍ സാധിക്കുക വെറും രണ്ടു റണ്‍സായിരിക്കും. റണ്‍മെഷീന്‍ വിരാട് കോലിയില്‍ നിന്നും ഇന്ത്യ രണ്ടാമിന്നിങ്‌സിലും കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 48 ബോളില്‍ നിന്നും 23 റണ്‍സായിരിക്കും കിങ് കോലിയുടെ സംഭാവന.

SHARDUL THAKUR

ആദ്യ ഇന്നിങ്‌സിലെ മാജിക് ആവര്‍ത്തിക്കാന്‍ അജിങ്ക്യ രഹാനെയ്ക്കാവില്ല. നന്നായി തുടങ്ങുമെങ്കിലും അതു വലിയ സ്‌കോറിലെത്തിക്കാന്‍ കഴിയാതെ അദ്ദേഹം പുറത്താവും. 40 ബോളില്‍ 34 റണ്‍സായിരിക്കും രഹാനെയുടെ സമ്പാദ്യം. ഒന്നാമിന്നിങ്‌സില്‍ അഞ്ചു റണ്‍സ് മാത്രം സംഭാവന ചെയ്ത് ക്ലീന്‍ബൗള്‍ഡായ കെഎസ് ഭരത് വീണ്ടും ഫ്‌ളോപ്പായി മാറും. 10 ബോളുകള്‍ നേരിട്ട് താരം അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ ക്രീസ് വിടും.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിഫ്റ്റിയോടെ മിന്നിക്കും. അഗ്രസീവ് ബാറ്റിങ് കാഴ്ച വച്ച് അദ്ദേഹം 59 ബോളില്‍ 58 റണ്‍സ് നേടും. ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സകലെ ജഡ്ഡുവിന് ഫിഫ്റ്റി നഷ്ടമായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റി കണ്ടെത്തും. 51 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ നേടിയ അദ്ദേഹം 68 റണ്‍സുമായി ഇത്തവണ ടോപ്‌സ്‌കോററായി തീരും. വെറും 45 ബോളിലായിരിക്കും ശര്‍ദ്ദുല്‍ 68 റണ്‍സ് അടിച്ചെടുക്കുക.

പേസര്‍ മുഹമ്മദ് ഷമി ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ മികച്ച സംഭാവന നല്‍കും. 42 ബോളില്‍ 48 റണ്‍സായിരിക്കും അദ്ദേഹം സ്‌കോര്‍ ചെയ്യുക. ഉമേഷ് യാദവ് 12 ബോളില്‍ 21ഉം മുഹമ്മദ് സിറാജ് 20 ബോളില്‍ രണ്ടും റണ്‍സും നേടും. ഇങ്ങനെയായിരുന്നു ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ സ്‌കോര്‍ ബോര്‍ഡിനെക്കുറിച്ച് ആരാധകന്റെ വൈറലായി മാറിയ പ്രവചനം.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ്

രോഹിത് ശര്‍മ 8 (25)
ശുഭ്മന്‍ ഗില്‍ 22 (48)
ചേതേശ്വര്‍ പുജാര 2 (79)
വിരാട് കോലി 23 (48)
അജിങ്ക്യ രഹാനെ 34 (40)
കെഎസ് ഭരത് 0 (10)
രവീന്ദ്ര ജഡേജ 58 (59)
ശര്‍ദ്ദുല്‍ ടാക്കൂര്‍ 68 (45)
മുഹമ്മദ് ഷമി 48 (42)
ഉമേഷ് യാദവ് 21 (12)
മുഹമ്മദ് സിറാജ് 2 (20).

Story first published: Saturday, June 10, 2023, 13:21 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+