Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND v NZ: ടെസ്റ്റില്‍ ആര്‍ക്കാണ് മുന്‍തൂക്കം? ബാറ്റിങില്‍ ദ്രാവിഡിനോളം വരില്ല ആരും!

ഇന്ത്യയും ന്യൂസിലാന്‍ഡും ടെസ്റ്റില്‍ വീണ്ടും മുഖാമുഖം വരികയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിയിലാണ് ഇരുടീമുകളും ഇനി അങ്കം കുറിക്കുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. ശക്തമായ ടീമുകളെയാണ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും അണിനിരത്തുന്നത്. അതുകൊണ്ടു തന്നെ ഫൈനലില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു പ്രവചിക്കുക അസാധ്യവുമാണ്.

വിരാട് കോലിക്കു കീഴിലാണ് ഇന്ത്യ അണിനിരക്കുകയെങ്കില്‍ മറുവശത്ത് കിവികളുടെ കടിഞ്ഞാണ്‍ കെയ്ന്‍ വില്ല്യംസണിനാണ്. ടെസ്റ്റില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഇതുവരെയുള്ള ചരിത്രം നമുക്കൊന്നു പരിശോധിക്കാം.

 ഇന്ത്യക്കു മേല്‍ക്കൈ

ഇന്ത്യക്കു മേല്‍ക്കൈ

ടെസ്റ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കിവീസിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ 59 ടെസ്റ്റുകളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 21ലും വിജയം ഇന്ത്യക്കായിരുന്നു. 12 ടെസ്റ്റുകളിലാണ് ന്യൂസിലാന്‍ഡിനു വിജയിക്കാനായത്. 26 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
അവസാനമായി 2020ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു ഇരുടീമുകളും മാറ്റുരച്ചത്. അന്നു ഇന്ത്യയെ തൂത്തുവാരി കിവികള്‍ അഭിമാനകരമായ വിജയം കൊയ്തിരുന്നു.

 ദ്രാവിഡ് ടോപ്‌സ്‌കോറര്‍

ദ്രാവിഡ് ടോപ്‌സ്‌കോറര്‍

ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ്. 15 ടെസ്റ്റുകളില്‍ നിന്നും 63.80 എന്ന ഉജ്ജ്വല ശരാശരിയില്‍ 1659 റണ്‍സാണ് വന്‍മതില്‍ അടിച്ചെടുത്തത്. ആറു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുകയും ചെയ്യുന്നു.
ന്യൂസിലാന്‍ഡിന്റെ കാര്യമെടുത്താല്‍ അവര്‍ക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്തത് മുന്‍ ഇതിഹാസം ബ്രെന്‍ഡന്‍ മക്കുല്ലമാണ്. 10 ടെസ്റ്റുകളില്‍ നിന്നും നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കം 1224 റണ്‍സ് മക്കുല്ലം നേടിയിട്ടുണ്ട്.

 നിലവിലെ താരങ്ങളില്‍ കോലി

നിലവിലെ താരങ്ങളില്‍ കോലി

നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ മുന്നില്‍. 51.53 ശരാശരിയില്‍ മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റിയുമടക്കം 773 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍ മുന്‍ ക്യാപ്റ്റനും വെറ്ററന്‍താരവുമായ റോസ് ടെയ്‌ലറാണ്. 33.83 ശരാശരിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 812 റണ്‍സാണ്.

 ബൗളിങില്‍ ഹാഡ്‌ലിയും ബേദിയും

ബൗളിങില്‍ ഹാഡ്‌ലിയും ബേദിയും

ബൗളിങിലേക്കു വന്നാല്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളത് മുന്‍ ഇതിഹാസ പേസര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ്. 22.96 ശരാശരിയില്‍ 65 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. കിവികള്‍ക്കെതിരേ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തത് മുന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍സിങ് ബേദിയാണ്. 12 ടെസ്റ്റുകളില്‍ നിന്നും 57 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിട്ടുണ്ട്.
ഇനി നിലവിലെ താരങ്ങളിലേക്കു വന്നാല്‍ പേസര്‍ ടിം സോത്തിയാണ് ന്യൂസിലാന്‍ഡിനായി കൂടുതല്‍ പേരെ പുറത്താക്കിയത്. എട്ടു ടെസ്റ്റുകളില്‍ 39 വിക്കറ്റുകള്‍ സോത്തി കടപുഴക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്. 48 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Friday, May 21, 2021, 17:38 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+