Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഗില്‍ ഫിഫ്റ്റിയടിക്കും! ഇന്ത്യന്‍ ടോപ്പ് 5ന്റെ പ്രകടനം എങ്ങനെയാവും? വൈറല്‍ പ്രവചനം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്ട്രലിയക്കെതിരായ ഫൈനലില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവിനു ശ്രമിക്കുകയാണ്. ആദ്യദിനം ഓസീസ് മേധാവിത്വം പുലര്‍ത്തിയെങ്കിലും രണ്ടാംദിനം കളിയിലേക്കു തിരിച്ചുവരാമെന്ന ശുഭപ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും.

മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഓസ്‌ട്രേലിയ ആദ്യദിനം കളി അവസാനിപ്പിച്ചത്. രണ്ടാംദിനം കഴിയുന്നത്രയും വേഗത്തില്‍ ഓസ്‌ട്രേലിയയെ പുറത്താക്കാനായാല്‍ ഇന്ത്യക്കു മല്‍സരത്തിലേക്കു തിരിച്ചവരാം. പക്ഷെ ബൗളര്‍മാരില്‍ നിന്നും അസാധാരണ പ്രകടനം തന്നെ ഇന്ത്യക്കു ആവശ്യമാണ്.

ROHIT- GILL

രണ്ടാം ദിനം അവസാന സെഷനിലെങ്കിലും ഇന്ത്യക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്പ് ഫൈവിലുള്ളവരുടെ പ്രകടനത്തെക്കുറിച്ചുള്ള ഒരു പ്രവചനം വൈറലായി മാറിയിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണിങ് പങ്കാളിയായ ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരെക്കുറിച്ചുള്ള പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുള്‍ ഷോട്ടിനു ശ്രമിച്ചായിരിക്കും പുറത്താവുന്നത്. ശുഭ്മന്‍ ഗില്‍ ഒരു ക്ലാസ് ഫിഫ്റ്റി ഇന്ത്യക്കു വേണ്ടി കുറിക്കും. ചേതേശ്വര്‍ പുജാര തന്റെ 25 റണ്‍സിനു വേണ്ടി നന്നായി കഠിനാധ്വാനം ചെയ്യും. വിരാട് കോലി പുറത്തായതിനു ശേഷം ഞെട്ടലോടെ ക്രീസില്‍ നില്‍ക്കുന്നത് നമുക്കു കാണാന്‍ സാധിക്കും.

അജിങ്ക്യ രഹാനെ സാധാരണ രീതിയിലാവില്ല പുറത്താവുന്നത്, ഔട്ടാവാന്‍ അദ്ദേഹം പുതിയ വഴികള്‍ കണ്ടുപിടിക്കും എന്നായിരുന്നു സാഹില്‍ ശര്‍മയെന്ന യൂസര്‍ പ്രവചിച്ചത്. ഇതു വളരെ വേഗത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വൈറലായി തീരുകയും ചെയ്തു.

VIRAT KOHLI

ഈ ട്വീറ്റിനു താഴെ ചിലര്‍ രസകരമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ബോള്‍ നന്നായി സ്വിങ് ചെയ്യും. ചേതേശ്വര്‍ പുജാരയ്ക്കും വിരാട് കോലിക്കും മാത്രമേ ഇതിനെതിരേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. ഇന്ത്യന്‍ നിരയിലെ മറ്റുള്ളവരെല്ലാം വലിയ വെല്ലുവിളി സൃഷ്ടിക്കാതെ പുറത്താവും.

രവീന്ദ്ര ജഡേജ നമുക്കു പ്രതീക്ഷ നല്‍കിയ ശേഷം ഷോര്‍ട്ട് ബോളില്‍ പുറത്താവും. ശര്‍ദ്ദുല്‍ ടാക്കൂര്‍ അതിവേഗ ഫിഫ്റ്റി നേടും. ഇതു ഇന്ത്യയെ ഫോളോഓണ്‍ ഒഴിവാക്കാനും സഹായിക്കുമെന്നു ചിലര്‍ പ്രതികരിച്ചു.

ഈ ടെസ്റ്റില്‍ ഇന്ത്യയെ രക്ഷിക്കാന്‍ സാധിക്കുന്ന രണ്ടു പേര്‍ റിഷഭ് പന്തും ആര്‍ അശ്വിനുമായിരുന്നു. പക്ഷെ ഇരുവരും ഈ മല്‍സരത്തിന്റെ ഭാഗമല്ല. എന്തുകൊണ്ടാണ് ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്? സമീപകാലത്തെ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് അജിങ്ക്യ രഹാനെയെ ടീമിലേക്കു തിരികെ വിളിച്ചത്. ഭുവിയെയും ഇതേ രീതിയില്‍ ടീമിലെടുക്കാവുന്നതായിരുന്നുവെന്നും വൈറല്‍ ട്വീറ്റിനു താഴെ ചിലര്‍ കുറിച്ചു.

Story first published: Thursday, June 8, 2023, 15:38 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+