Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final- രോഹിത്തിന് മുന്നറിയിപ്പുമായി ബാല്യകാല കോച്ച്, ഒരു കാര്യം ശ്രദ്ധിച്ചാല്‍ തിളങ്ങാം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് ബാല്യകാല കോച്ച് ദിനേശ് ലാഡ്. 2019ല്‍ അവസാനമായി ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും ഇത്തവണ ഇതു കൂടുതല്‍ കടുപ്പമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

1

ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ രോഹിത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ബോളിനെയും അതിന്റെ മെറിറ്റ് അനുസരിച്ച് നേരിടാന്‍ ശ്രമിക്കണം. കാരണം ബോള്‍ നന്നായി മൂവ് ചെയ്യുന്ന വേദികളിലൊന്നാണിത്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ടേണ്‍ ചെയ്യുന്ന പിച്ചില്‍ രോഹിത് യഥാര്‍ഥ ക്രിക്കറ്റിങ് ഷോട്ടുകളായിരുന്നു കളിച്ചത്. മറ്റു താരങ്ങളെല്ലാം പതറിയപ്പോഴും അവന്‍ നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലെത്തിയാല്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുതപ്പെട്ട് കളിക്കാന്‍ രോഹിത് ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കുകയെന്നതാണ് വളരെ പ്രധാനമെന്നും ലാഡ് വിശദമാക്കി.

ഇംഗ്ലണ്ടില്‍ തീര്‍ച്ചയായും ചില ബുദ്ധിമുട്ടുകള്‍ അവന്‍ നേരിട്ടേക്കാം. കാരണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബോള്‍ കൂടുതല്‍ സ്വിങ് ചെയ്യുന്ന പിച്ചുകളാണ് ഇവിടുത്തേത്. ഈ മൂവ്‌മെന്റ് മനസ്സിലാക്കി കളിക്കണമെങ്കില്‍ വലിയ ഏകാഗ്രത തന്നെ ആവശ്യമാണ്. നെറ്റ് സെഷനുകളില്‍ ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരെയും പരിശീലന മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്താല്‍ അത് സാഹചര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി കളിക്കാന്‍ രോഹിത്തിനെ സഹായിക്കുമെന്നും മുന്‍ കോച്ച് നിരീക്ഷിച്ചു.

മനോനിലയില്‍ മാറ്റം വരുത്തുകയെന്നതാണ് ഒരേയൊരു കാര്യം. ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതു മുതല്‍ അവന്റെ ബാറ്റിങ് ടെക്‌നിക്കുകളെല്ലാം ഒരേ പോലെയാണ്. ടി20, ഏകദിനം ഇവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ടെസ്റ്റെന്നു രോഹിത് മനസ്സിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ അവനു നേടാനായത് കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനായതു കൊണ്ടാണ്. ആദ്യത്തെ 10-12 ഓവറുകള്‍ ശ്രദ്ധയോടെ കളിക്കുന്നതിനൊപ്പം മോശം ഷോട്ടുകള്‍ കളിക്കില്ലെന്നു രോഹിത് മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. മികച്ച ബോളുകളെ ഒഴിവാക്കാനും മോശം ബോളുകളെ ശിക്ഷിക്കാനും അവന്‍ ശ്രദ്ധിച്ചതായി കോച്ച് ലാഡ് നിരീക്ഷിച്ചു.

2

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ ബാറ്റിങ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ വളരെ അനായാസമായിരുന്നു അവന്‍ ഷോട്ടുകള്‍ പായിച്ചത്. ഔട്ടാവുമെന്ന് നമുക്കു കാണുമ്പോള്‍ തോന്നിയതുമില്ല, എന്നാല്‍ ചില ഇന്നിങ്‌സുകളില്‍ അവന്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇത്തവണ അതാവര്‍ത്തിക്കാന്‍ പാടില്ലെന്നും 11ാം വയസ്സ് മുതല്‍ രോഹിത്തിനെ പരിശീലിപ്പിച്ചിട്ടുള്ള ലാഡ് ഉപദേശിക്കുന്നു.

2014ല്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ചപ്പോള്‍ രോഹിത് തിളങ്ങിയിരുന്നു. അന്നു രണ്ടു ടെസ്റ്റുകളില്‍ നിന്നും 40.66 ശരാശരിയില്‍ അദ്ദേഹം 122 റണ്‍സെടുത്തിരുന്നു. ഇപ്പോഴത്തേതു പോലെ മികച്ച ബാറ്റിങ് ടെക്‌നിക്കും ഏകാഗ്രതും ഇല്ലാതിരുന്നിട്ടും അന്നു ബോള്‍ മൂവ് ചെയ്യുന്ന ന്യൂസിലാന്‍ഡില്‍ രോഹിത്തിന് റണ്‍സെടുക്കാന്‍ കഴിഞ്ഞു. ഇപ്പോഴത്തെ ഫോം വിലയിരുത്തുമ്പോള്‍ അവര്‍ക്കെതിരേ അവന്‍ വീണ്ടും വലിയ സ്‌കോര്‍ നേടാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ 25 വര്‍ഷമായി മുംബൈയിലെ സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര സ്‌കൂളിലെ കോച്ച് കൂടിയായ ലാഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 23, 2021, 16:14 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+