WTC Final: പ്രകടനം മോശമല്ല, പക്ഷെ ഈ മൂന്നു പേര്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ല!
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിനു വേണ്ടി അടുത്ത മാസം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പോരടിക്കുകയാണ്. ഇംഗ്ലണ്ടിലാണ് ജൂണ്‍ 18 മുതല്‍ ലോക ചാംപ്യന്മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം അരങ്ങേറുന്നത്. ഫൈനലിനും തുടര്‍ന്നു ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 20 പേരുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.
ഒരുപിടി മികച്ച കളിക്കാര്‍ ടീമിലുള്ളതിനാല്‍ തന്നെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നത് ക്യാപ്റ്റന്‍ വിരാട് കോലിക്കു എളുപ്പമാവില്ല. ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഹനുമാ വിഹാരി
ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ചില മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി. എങ്കിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഇലവനില്‍ അദ്ദേഹത്തിനു പലപ്പോഴും ഇടം ലഭിക്കാറില്ല. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലിയുടെ അഭാവത്തിലാണ് വിഹാരിക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. 12 ടെസ്റ്റുകളില്‍ നിന്നും 32.84 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 624 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
അടുത്തിടെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക്‌ഷെയറിനായി കളിച്ച വിഹാരിക്കു ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ലോക ചാംപ്യന്‍ഷിപ്പിന്റ ഫൈനലില്‍ അദ്ദേഹം സ്ഥാനവും അര്‍ഹിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരേ പിന്നീട് നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒരുപക്ഷെ വിഹാരിക്കു അവസരം ലഭിച്ചേക്കും.

അക്ഷര്‍ പട്ടേല്‍
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അരങ്ങറ്റ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ബൗളിങായിരുന്നു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കാഴ്ചവച്ചത്. കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യന്‍ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. നാലു അഞ്ചു വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവുമടക്കം 27 വിക്കറ്റുകളാണ് മൂന്നു ടെസ്റ്റുകളില്‍ നിന്നും അക്ഷര്‍ കൊയ്തത്. വാലറ്റത്ത് മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള താരം കൂടിയായ അദ്ദേഹം നാലാം ടെസ്റ്റില്‍ 43 റണ്‍സുമെടുത്തിരുന്നു.
നിലവില്‍ നാലു ഫിംഗര്‍ സ്പിന്നര്‍മാരാണ് ലോക ചാംപ്യന്‍ഷിപ്പിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലുള്ളത്. അക്ഷറിനെക്കൂടാതെ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലുള്ളത്. ഇവരില്‍ അശ്വിന്‍- ജഡേജ ജോടിക്കാണ് ഇന്ത്യയുടെ പ്രഥമ പരിഗണന. അതുകൊണ്ടു തന്നെ അക്ഷറിനു പുറത്തിരിക്കേണ്ടി വരും. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ വരാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ താരത്തിനു നറുക്കുവീണേക്കും.

ശര്‍ദ്ദുല്‍ ഠാക്കൂര്‍
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ ശര്‍ദ്ദുല്‍ ഠാക്കൂറിനും ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ലഭിക്കില്ല. കന്നി ടെസ്റ്റില്‍ ഫിഫ്റ്റിയുമായി ബാറ്റിങില്‍ തിളങ്ങിയ ഠാക്കൂര്‍ ബൗളിങിലും മോശമാക്കിയിരുന്നില്ല. എന്നാല്‍ പരിക്കു കാരണം പല സീനിയര്‍ താരങ്ങള്‍ക്കും അന്നു പിന്‍മാറേണ്ടി വന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനു വഴിയൊരുങ്ങിയത്.
ഇത്തവണ പക്ഷെ ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. അതുകൊണ്ടു തന്നെ ഠാക്കൂറിന് പ്ലെയിങ് ഇലവനിലെത്തുക അസാധ്യമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരിലൊരാള്‍ കളിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications