For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യയെ ചതിച്ചത് പഴയ ദൗര്‍ബല്യം തന്നെ! ഇപ്പോഴും പരിഹാരമില്ല- വിമര്‍ശനം ശക്തം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ഓസ്‌ട്രേലിയയുടെ ലീഡ് 400 പിന്നിട്ടതോടെ ഇന്ത്യയുടെ കിരീട സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ഇന്ത്യയുടെ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രം പരിശോധിച്ചാല്‍ 403 റണ്‍സാണ് പിന്തുടര്‍ന്ന് ജയിച്ച ഉയര്‍ന്ന വിജയലക്ഷ്യം. ഓവലില്‍ 400ന് മുകളില്‍ വിജയലക്ഷ്യം മറികടന്ന് ജയിക്കാന്‍ അത്ഭുതം തന്നെ സംഭവിക്കേണ്ടതായുണ്ട്.

ഇനി കിരീടം നഷ്ടപ്പെടാതിരിക്കാന്‍ സമനിലയ്ക്കായി ഇന്ത്യ കളിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പതിവ് ദൗര്‍ബല്യമാണ് ഇന്ത്യയെ തളര്‍ത്തിയിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായി ഉയരുകയാണ്. അത് വാലറ്റക്കാരെ പുറത്താക്കാനുള്ള പ്രയാസമാണ്. പലപ്പോഴും ഇന്ത്യന്‍ ബൗളര്‍മാര്‍ ടോപ് ഓഡര്‍ താരങ്ങളെ പെട്ടെന്ന് പുറത്താക്കും. എന്നാല്‍ വാലറ്റത്തെ ബാറ്റ്‌സ്മാന്‍മാരെ ഔട്ടാക്കാന്‍ സാധിക്കാതെ വരുന്നു.

india, test cricket

ഓവലിലും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വെല്ലുവിളിയായത് വാലറ്റമാണെന്ന് പറയാം. 167 റണ്‍സിനുള്ളില്‍ ഓസ്‌ട്രേലിയയുടെ ടോപ് ഓഡറിലെ ആറ് പുലികളെ കൂടാരം കയറ്റാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും അലക്‌സ് ക്യാരിയും ചേര്‍ന്ന് സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. അലക്‌സ് ക്യാരിയുടെ ബാറ്റിങ് അത്ഭുതമെന്ന് പറയാനാവില്ല. കാരണം ഭേദപ്പെട്ട ബാറ്റിങ് റെക്കോഡുള്ള താരമാണ് അലക്‌സ്.

പക്ഷെ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയുടെ പ്രധാന പേസറാണ്. ഇടം കൈയന്‍ താരം നിര്‍ണ്ണായകമായ 41 റണ്‍സ് നേടിയെന്നതുമാത്രമല്ല 93 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടും സൃഷ്ടിച്ചു. ഇതാണ് ഓസീസ് ലീഡ് 400 കടത്താന്‍ സഹായിച്ചത്. സ്റ്റാര്‍ക്ക് ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യുന്ന താരമാണ്. എന്നാല്‍ ഇത്രയും മികച്ച കൂട്ടുകെട്ടിലേക്ക് എത്തിക്കാതെ തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. 57 പന്തില്‍ ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സ്റ്റാര്‍ക്കിന്റെ പ്രകടനം.

സര്‍വാധിപത്യം കാട്ടി സ്റ്റാര്‍ക്ക് കത്തിക്കയറിയെന്ന് പറയാം. ഓസീസ് ടോപ് ഓഡറിനെ വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ വാലറ്റക്കാരനുമുന്നില്‍ വിറക്കുന്നതാണ് കണ്ടത്. ഇത്തരമൊരു തിരിച്ചടി ആദ്യമായല്ല ഇന്ത്യക്ക് ലഭിക്കുന്നത്. ഇതിന് മുമ്പും സമാന പ്രശ്‌നം ഇന്ത്യയെ വേട്ടയാടിയിട്ടുണ്ട്. വാലറ്റക്കാരായ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോവുന്നത് മത്സരഫലത്തെ കാര്യമായി സ്വാധീനിക്കുന്നു.

indian test team

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങിയിരുന്നു. 469 റണ്‍സാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇത് ഓസീസിന് കരുത്തായപ്പോള്‍ ഇന്ത്യക്ക് തിരിച്ചടിയായി. കൃത്യമായി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ഉമേഷ് യാദവിന് തിളങ്ങാനാവാതെ പോയതും ഇന്ത്യയെ തളര്‍ത്തി. വാലറ്റക്കാര്‍ക്ക് മുന്നില്‍ ഇന്ത്യ പതറുന്ന രീതിക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം തിരിച്ചടികള്‍ നേരിടുന്നത് തുടരും.

Story first published: Saturday, June 10, 2023, 19:02 [IST]
Other articles published on Jun 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+