For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: സിറാജ് അല്‍പ്പം ഒതുങ്ങണം, സ്മിത്തിനെതിരേ കാട്ടിയത് 'ചീപ്പ് ഷോ'- വിമര്‍ശനം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയക്കെതിരേ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം ദിനം മൂന്ന് വിക്കറ്റിന് 327 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 109 ഓവറില്‍ ഏഴ് വിക്കറ്റിന് 422 റണ്‍സെന്ന നിലയിലാണ് ഓസീസ്. ആദ്യ ദിനത്തേക്കാള്‍ ബൗളിങ്ങില്‍ മികവ് കാട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും മോശം സ്വഭാവത്തിന്റെ പേരില്‍ ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നടത്തിയതിന്റെ പേരിലാണ് സിറാജിനെ ആരാധകര്‍ വിമര്‍ശിക്കുന്നത്. മികച്ച വളര്‍ച്ച കൈവരിച്ച ബൗളറാണ് സിറാജെങ്കിലും സ്വഭാവം മെച്ചപ്പെടുത്തണമെന്നും ഇത്രയും ആക്രമണോത്സകത വേണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

mohammed siraj

രണ്ടാം ദിനത്തിന്റെ ആദ്യ ഓവറില്‍ത്തന്നെ സിറാജിനെ സ്മിത്ത് പ്രഹരിച്ചു. സിറാജിന്റെ രണ്ട് ഫുള്‍ ലെങ്ത് പന്തുകളും ബൗണ്ടറി പായിച്ച് സ്മിത്ത് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇതാണ് സിറാജിനെ പ്രകോപിപ്പിച്ചത്. സിറാജ് പന്തെറിയാന്‍ ഓടിയെത്തിയപ്പോള്‍ എന്തോ പ്രയാസം കാരണം സ്മിത്ത് ക്രീസില്‍ നിന്ന് മാറുകയും ചെയ്തു. ഇതോടെ സ്മിത്തിന് നേരെ പന്തെറിയാനാണ് സിറാജ് ശ്രമിച്ചത്.

ഇത് ആക്രമണോത്സകതയല്ലെന്നും അഹങ്കാരമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. സ്മിത്ത് ആ സമയത്ത് മികച്ച രീതിയില്‍ ബാറ്റുചെയ്യുന്നുണ്ടായിരുന്നു. നിലയുറപ്പിച്ച് കളിച്ചിരുന്ന സ്മിത്തിനെ പുറത്താക്കാനാവാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രയാസപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെ പരിക്കേല്‍പ്പിക്കുന്ന തരത്തിലേക്ക് ആക്രമണോത്സകതയെത്തുന്നത് ശരിയല്ലെന്നാണ് ആരാധക പക്ഷം. സിറാജ് തന്റെ അമിത ആക്രമണോത്സകതകൊണ്ട് കരിയര്‍ നശിപ്പിക്കരുത്.

ഇപ്പോള്‍ത്തന്നെ മോശം സ്വഭാവംകൊണ്ട് എല്ലാവരുടെയും നോട്ടപ്പുള്ളിയായി സിറാജ് മാറിക്കഴിഞ്ഞു. അടുത്ത ശ്രീശാന്തായി സിറാജ് മാറരുതെങ്കില്‍ ആക്രമണോത്സകത അല്‍പ്പം കുറക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെല്ലാം മികച്ച താരങ്ങളായി വളര്‍ന്ന ശേഷമാണ് സ്ലെഡ്ജിങ് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ സിറാജ് ഇപ്പോഴും ടീമിന്റെ അഭിവാജ്യ ഘടകമെന്ന് പറയാറായിട്ടില്ല.

പക്ഷെ സിറാജിന്റെ പെരുമാറ്റം കണ്ടാല്‍ താനാണ് ടീമിന്റെ എല്ലാമെന്നാണ് തോന്നാറ്. ഇരിക്കുന്നതിന് മുമ്പ് കാലുനീട്ടുന്ന സ്വഭാവമാണ് സിറാജിന്റേത്. ഇതേ സ്വഭാവംകൊണ്ട് അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ആദ്യം നല്ല പെരുമാറ്റംകൊണ്ട് ബഹുമാനം നേടാന്‍ ശ്രമിക്കണമെന്നും എന്നാല്‍ മാത്രമെ കരിയറില്‍ നേട്ടമുണ്ടാവൂവെന്നും ആരാധകര്‍ പറയുന്നു.

mohammed siraj

വിരാട് കോലിയുടെ പിന്തുണയുണ്ടെന്ന ഭാവം സിറാജിനുണ്ട്. എന്നാല്‍ കോലി നായകനായ ശേഷമാണ് ഇത്രയും ആക്രമണോത്സകത കാട്ടിയത്. പക്ഷെ സിറാജ് ഇപ്പോള്‍ എതിര്‍ താരത്തിന് യാതൊരു ബഹുമാനവും നല്‍കാത്ത പെരുമാറ്റമാണ് നടത്തുന്നത്. സ്മിത്ത് ഇതിഹാസ താരമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പെരുമാറ്റം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

സിറാജിന്റെ ആക്രമണോത്സകത പലപ്പോഴും ടീമിന് ഗുണം ചെയ്യാറുണ്ട്. വിക്കറ്റ് വീഴ്ത്തി മത്സരം അനുകൂലമാക്കാന്‍ സിറാജിന് സാധിക്കുന്നുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ സിറാജിനെപ്പോലെ ആക്രമണോത്സകത കാട്ടുന്ന ബൗളര്‍മാര്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സിറാജിന്റെ ഇപ്പോഴത്തെ ആക്രമണോത്സകത അല്‍പ്പം നിയന്ത്രിക്കേണ്ടതാണ്. അതിരുവിട്ട പെരുമാറ്റമാണ് താരം നടത്തുന്നത്.

അത് നിയന്ത്രിക്കുകയും എന്നാല്‍ പൂര്‍ണ്ണമായും ആക്രമണോത്സകത കൈവിടുകയും ചെയ്യാതിരിക്കണം. സിറാജിന് വലിയ ഭാവിയുണ്ട്. എന്നാല്‍ മോശം സ്വഭാവംകൊണ്ട് സിറാജ് ഇന്ത്യന്‍ ടീമിന്റെ സല്‍പ്പേര് നശിപ്പിക്കുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു. 268 പന്തില്‍ 121 റണ്‍സെടുത്ത സ്മിത്തിനെ ശര്‍ദുല്‍ ഠാക്കൂറാണ് ക്ലീന്‍ബൗള്‍ഡാക്കിയത്. താരത്തിന്റെ 31ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഓവലില്‍ പിറന്നത്.

Story first published: Thursday, June 8, 2023, 17:49 [IST]
Other articles published on Jun 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+