For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ലക്ഷ്മണ്‍ ലണ്ടനിലുണ്ടോ? ഇംപാക്ട് പ്ലെയറാക്കൂ! ലഖ്‌നൗവിന്റെ ട്വീറ്റ് വൈറല്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ആവേശകരമായ അഞ്ചാം ദിനം നടക്കാന്‍ പോവുകയാണ്. ആരാവും ഇത്തവണ കപ്പിലേക്കെത്തുകയെന്നത് ഇന്നറിയാം. ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 164 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 280 റണ്‍സാണ് വേണ്ടത്. പ്രതീക്ഷ നല്‍കി വിരാട് കോലിയും (44) അജിന്‍ക്യ രഹാനെയും (20) ക്രീസിലുണ്ട്.

ഓവലില്‍ 444 റണ്‍സെന്ന വിജയ ലക്ഷ്യം മറികടക്കാനായാല്‍ അത് ചരിത്രമാകുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ ഇന്ത്യ വമ്പന്‍ സ്‌കോര്‍ പിന്തുടരവെ ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ട്വീറ്റ് വൈറലാവുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ഇത്തരം സാഹചര്യത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യക്കാവശ്യം. അദ്ദേഹം ലണ്ടനിലെവിടെയെങ്കിലും ഉണ്ടോയെന്നാണ് ലഖ്‌നൗ ട്വീറ്റിലൂടെ ചോദിച്ചിരിക്കുന്നത്. ഇത് ആരാധകര്‍ ഏറ്റെടുത്തതോടെ നിരവധി പ്രതികരണങ്ങളുമെത്തി.

vvs laxman, kohli, rahane, sachin

ഇംപാക്ട് പ്ലയറാക്കി ലക്ഷ്മണെ ഇറക്കണമെന്നാണ് ആരാധകര്‍ തമാശയായി പ്രതികരിക്കുന്നത്. പരിശീലകനായി രാഹുല്‍ ദ്രാവിഡ് ഇന്ത്യക്കൊപ്പമുണ്ട്. ഇനിയൊന്നും ചിന്തിക്കേണ്ടെന്നും ദ്രാവിഡിനോട് പാഡണിയാന്‍ പറയണമെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയെ രക്ഷിക്കാന്‍ ഇവര്‍ക്കേ സാധിക്കൂവെന്നാണ് ആരാധക പക്ഷം. ഓസ്‌ട്രേലിയക്കെതിരായ മുന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 2001ല്‍ ഓസ്‌ട്രേലിയക്കെതിരേ ലക്ഷ്മണിന്റെ ക്ലാസിക് ഇന്നിങ്‌സ് കണ്ടിരുന്നു. ഈഡന്‍ ഗാര്‍ഡനില്‍ 281 റണ്‍സാണ് ലക്ഷ്മണ്‍ അടിച്ചെടുത്തത്.

അത്തരമൊരു ഇന്നിങ്‌സാണ് ഇപ്പോള്‍ വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ആറാം വിക്കറ്റില്‍ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് 376 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. ഇന്ത്യ തോല്‍ക്കുമെന്ന് കരുതിയ മത്സരത്തില്‍ 171 റണ്‍സിന്റെ ജയം നേടാനും ടീമിനായിരുന്നു. ഇത്തരമൊരു അത്ഭുത ജയം നേടിക്കൊടുക്കാന്‍ ലക്ഷ്മണെപ്പോലെയും ദ്രാവിഡിനെപ്പോലെയും ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ ഇന്നില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും ആവിശ്യമില്ലെന്നും വിരാട് കോലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. രഹാനെ ആദ്യ ഇന്നിങ്‌സില്‍ 89 റണ്‍സുമായി തിളങ്ങി. രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സുമായി ക്രീസിലുണ്ട്. വിരാട് കോലിയുടെ നാലാം ദിനത്തിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. 44 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്. അന്ന് ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് സമ്മാനിച്ച ജയം കോലിയും രഹാനെയും ചേര്‍ന്ന് നല്‍കുമെന്ന പ്രതീക്ഷയുണ്ട്.

virat kohli

അഞ്ചാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ ബൗളിങ് നിരയെ നേരിട്ട് 280 റണ്‍സ് നേടുകയെന്നത് പ്രയാസമാണ്. രഹാനെയുണ്ടെങ്കിലും ഒരു തവണ പോലും ഇരട്ട സെഞ്ച്വറി നേടാത്ത താരത്തില്‍ നിന്ന് ലക്ഷ്മണിന്റെ പ്രകടന നിലവാരം പ്രതീക്ഷിക്കാനാവില്ല. ഇതിന് മുമ്പ് ഇന്ത്യക്കായി സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രഹാനെക്കും കോലിക്കുമായിട്ടുണ്ട്. ഈ നേട്ടം ഓവലില്‍ ആവര്‍ത്തിക്കുമോയെന്നതാണ് അറിയേണ്ടത്.

വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനം തന്നെ ഇന്ത്യ ആവിശ്യപ്പെടുന്നു. ഈ കൂട്ടുകെട്ട് പൊളിഞ്ഞാല്‍ ഇന്ത്യക്ക് ജയം പ്രയാസമാവും. വിക്കറ്റ് കീപ്പറായി റിഷഭ് പന്തുണ്ടായിരുന്നെങ്കില്‍ അല്‍പ്പം കൂടി ആത്മവിശ്വാസം ഇന്ത്യക്ക് ലഭിക്കുമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്നത് റിഷഭിനെയാണെന്നാണ് ആരാധകര്‍ പറയുന്നത്. റിഷഭിനെപ്പോലെ ഭയമില്ലാതെ ബാറ്റുചെയ്യാന്‍ സാധിക്കുന്ന മറ്റൊരാളില്ലെന്നതാണ് വസ്തുത.

കെ എസ് ഭരത്തില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ശര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ തരക്കേടില്ലാതെ കളിച്ചിരുന്നു. ഇതേ മികവ് രണ്ടാം ഇന്നിങ്‌സിലും ആവര്‍ത്തിക്കേണ്ടതായുണ്ട്. ഇതിന് ഇരുവര്‍ക്കും സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, June 11, 2023, 12:48 [IST]
Other articles published on Jun 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+