Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: എവിടെ സിറാജ്? രോഹിത്തിന്റെ മാരകനീക്കം! പിന്നാലെ വമ്പന്‍ വിക്കറ്റ്‌

ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം ദിനം രാവിലെ തന്നെ സര്‍പ്രൈസ് നീക്കത്തിലൂടെ ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു കളിയില്‍ ബ്രേക്ക്ത്രൂ സമ്മാനിക്കുകയും ചെയ്തു. ഫിഫ്റ്റിയിലേക്കു കുതിക്കുകയായിരുന്ന അപകടകാരിയായ മാര്‍നസ് ലബ്യുഷെയ്‌നെയാണ് (41) നാലാംദിനം മൂന്നാം ഓവറില്‍ തന്നെ ഇന്ത്യ മടക്കിയത്.

മുന്‍ ദിവസങ്ങളിലെല്ലാം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് സഖ്യമായിരുന്നു ഇന്ത്യക്കു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത്. നാലാംദിനം രാവിലെയും ഇവര്‍ തന്നെ ന്യൂബോള്‍ ആക്രമണം പങ്കിടുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ സര്‍പ്രൈസ് നീക്കത്തിലൂടെ രോഹിത് കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

സിറാജിനു പകരം ഉമേഷ് യാദവിനെയാണ് ന്യൂബോളില്‍ അദ്ദേഹം പരീക്ഷിച്ചത്. നാലാം ദിനം ആദ്യ ഓവര്‍ എറിഞ്ഞത് ഉമേഷായിരുന്നു, വിട്ടുനല്‍കിയത് ഒരു റണ്‍സ് മാത്രം. രണ്ടാം ഓവര്‍ മുഹമ്മദ് ഷമി മെയ്ഡനാക്കുകയും ചെയ്തു.

ROHIT SHARMA

മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ മാര്‍നസ് ലബ്യുഷെയ്‌നെ പുറത്താക്കി ഉമേഷ് ഇന്ത്യക്കു വമ്പന്‍ ബ്രേക്ക്ത്രൂ നല്‍കി. ഓഫ്സ്റ്റംപിലേക്കു ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു ഉമേഷ് പരീക്ഷിച്ചത്. പ്രതിരോധിക്കാനായിരുന്നു ലബ്യുഷെയ്‌നിന്റെ ശ്രമം. പക്ഷെ പിച്ച് ചെയ്ത ബോള്‍ അല്‍പ്പം പുറത്തേക്കാണ് പോയത്. ഇതോടെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്ക്. സെക്കന്റ് സ്ലിപ്പില്‍ ചേതേശ്വര്‍ പുജാരയുടെ നെഞ്ചിന്റെ ഉയരത്തിലാണ് ബോള്‍ വന്നത്. ഒരു വിധം ബോളിനെ പുജാര വരുതിയിലാക്കുകയും ചെയ്തു.

UMESH VIRAT

മുഹമ്മദ് സിറാജിനെ മാറ്റിനിര്‍ത്തി ഉമേഷ് യാദവിനെ ന്യൂബോള്‍ ഏല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചങ്കൂറ്റത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ അസാധാരണമായ തന്ത്രമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവിന രോഹിത് ശര്‍മ ന്യൂബോള്‍ നല്‍കുമെന്നു ആരും തന്നെ ചിന്തിച്ചിരുന്നില്ല.

രോഹിത് ശര്‍മയുടെ നീക്കം ശരിക്കും ബ്രില്ല്യന്റായിരുന്നു. മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവിനെ ന്യൂബോള്‍ ഏല്‍പ്പിച്ച നീക്കം പ്രശംസനീയമാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ മാസ്റ്റര്‍ ക്ലാസ് തന്നെയാണിത്. ഗോട്ട് (Goat) ക്യാപ്റ്റനു കീഴില്‍ നിങ്ങള്‍ ഇങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യുന്നത്. രോഹിത്തിനു കീഴില്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിനെപ്പോലെയാണ് ഉമേഷ് യാദവ് ബൗള്‍ ചെയ്യുന്നതെന്നും ആരാധകര്‍ പ്രശംസിച്ചു.

Story first published: Saturday, June 10, 2023, 16:02 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+