Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: പുജാര വിരമിക്കണം, കൗണ്ടി കളിച്ചിട്ടും കാര്യമില്ല! പകരക്കാരനായി ഇവരിലൊരാള്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (29*), കെ എസ് ഭരത് (5*) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ടോപ് ഓഡറിലെ നാല് പേരും നിരാശപ്പെടുത്തിയാണ് മടങ്ങിയത്.

രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവരെല്ലാം പ്രതീക്ഷക്കൊത്തുയരാതെ നിരാശപ്പെടുത്തി. ഇതില്‍ പുജാരയുടെ പ്രകടനമാണ് ഏറ്റവും തിരിച്ചടിയായത്. ഇന്ത്യയുടെ മറ്റ് പ്രമുഖ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കെത്തിയത്. എന്നാല്‍ പുജാര ഈ സമയത്തെല്ലാം കൗണ്ടി ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുജാരയുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുമുണ്ടായിരുന്നു.

cheteshwar pujara

പക്ഷെ പുജാരക്ക് പ്രതീക്ഷിച്ച മികവുകാട്ടാനായില്ല. കാമറൂണ്‍ ഗ്രീനിന്റെ സ്റ്റംപിലേക്കെത്തിയ ഇന്‍സ്വിങ്ങറില്‍ താരത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. കുത്തി പുറത്തേക്ക് പോകുമെന്ന വിലയിരുത്തലില്‍ പുജാര പന്ത് ലീവ് ചെയ്തപ്പോള്‍ ഇന്‍സ്വിങ്ങറായി എത്തിയ പന്തില്‍ പുജാരയുടെ സ്റ്റംപ് തെറിക്കുകയായിരുന്നു. പുജാര പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്കും തള്ളിവിട്ടു. കൗണ്ടിയില്‍ മികവ് കാട്ടിയിട്ടും പുജാരക്ക് ഫൈനലില്‍ തിളങ്ങാനാവാത്തത് ആരാധകരെ നിരാശപ്പെടുത്തുകയാണ്.

പുജാരയെ ഇനിയും നമ്പരുതെന്നും മൂന്നാം നമ്പറിലെ വന്മതിലിന് വിള്ളലേറ്റിട്ട് നാളുകളേറെയായെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പുജാരയെ ഒഴിവാക്കി മൂന്നാം നമ്പറിലേക്ക് പുതിയ താരത്തെ എത്തിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. പുജാര ഇന്ത്യയുടെ നട്ടെല്ലായ താരമാണ്. എന്നാല്‍ തിളങ്ങാന്‍ സാധിക്കാത്തതിനാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുകയാണ്.

അതുകൊണ്ട് തന്നെ പുജാരക്ക് പകരക്കാരനെ കണ്ടെത്തണം. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇംഗ്ലണ്ടില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് പുജാര. കൗണ്ടിയിലൂടെ ഇംഗ്ലണ്ടില്‍ 10 സെഞ്ച്വറിയിലധികം പുജാര നേടി. എന്നിട്ടും ഗ്രീനിനെപ്പോലൊരു പാര്‍ട്ട് ടൈം ബൗളര്‍ക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി. ഇതിനുവേണ്ടിയാണോ ഇത്രയും നാള്‍ കൗണ്ടി കളിച്ചതെന്നും പുജാരയെ ഇനിയും വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തിന്റെ സമയമായെന്നും യുവതാരങ്ങളെ ടീമിലേക്കെത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ചേതേശ്വര്‍ പുജാരയുടെ പകരക്കാരനായി രണ്ട് താരങ്ങളെയാണ് ആരാധകര്‍ നിര്‍ദേശിക്കുന്നത്. ഒന്ന് പ്രിയങ്ക് പാഞ്ചലാണ്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് പ്രിയങ്ക്. പുജാരയെപ്പോലെ തന്നെ പതിയെ നിലയുറപ്പിച്ച് സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുള്ളവനാണ് പാഞ്ചല്‍.

rohit sharma

അതുകൊണ്ട് തന്നെ മൂന്നാം നമ്പറില്‍ പുജാരയുടെ പകരക്കാരനാവാന്‍ പാഞ്ചല്‍ യോഗ്യനാണെന്നും ഐപിഎല്‍ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ തുടങ്ങിയതോടെ തഴയപ്പെട്ട താരമാണ് പാഞ്ചലെന്നും ആരാധകര്‍ പറയുന്നു. രണ്ടാമത്തെ താരം അഭിമന്യു ഈശ്വരനാണ്. ബംഗാള്‍ താരവും ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ തിളങ്ങാന്‍ വലിയ മികവ് താരത്തിനുണ്ട്.

അതുകൊണ്ട് തന്നെ പുജാരയെ ഇന്ത്യ കൈവിടേണ്ട സമയമായെന്നും ഇനിയും മുന്നോട്ട് പിന്തുണക്കുന്നതില്‍ കാര്യമില്ലെന്നുമാണ് ആരാധകര്‍ പറയുന്നു. ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ് പുജാര. എന്നാല്‍ നിലവിലെ ഫോം പ്രതീക്ഷ നല്‍കാത്തതിനാല്‍ വഴിമാറിക്കൊടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടാം ഇന്നിങ്‌സില്‍ പുജാരയുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവും. നിരാശപ്പെടുത്തിയാല്‍ ടീമിന് പുറത്താകുമെന്നുറപ്പ്.

Story first published: Friday, June 9, 2023, 9:40 [IST]
Other articles published on Jun 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+